ഗെയിമിങ്ങിലൂടെ 17 -കാരൻ സമ്പാദിക്കുന്നത് 17 ലക്ഷം

Published : Jun 30, 2023, 02:03 PM IST
ഗെയിമിങ്ങിലൂടെ 17 -കാരൻ സമ്പാദിക്കുന്നത് 17 ലക്ഷം

Synopsis

ഡിസ്‌ലെക്സിയ ബാധിച്ച മേസൺ, പഠന ബുദ്ധിമുട്ടുള്ള വ്യക്തികൾക്ക് പോലും എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് തെളിയിക്കാനുള്ള അവസരമായാണ് ഗെയിമിംഗിനെ കാണുന്നത്.

യുകെ സ്വദേശിയായ 17 -കാരൻ ഗെയിമിങ്ങിലൂടെ സമ്പാദിക്കുന്നത് 17 ലക്ഷം. തൻറെ പഠനത്തിനും കുടുംബത്തിൻറെ മറ്റു ചിലവുകൾക്കും ഈ കൗമാരക്കാരൻ പണം കണ്ടെത്തുന്നത് ഗെയിമിങ്ങിലൂടെയാണ്. യുകെയിലെ ബ്രിസ്റ്റോളിൽ നിന്നുള്ള മേസൺ ബ്രിസ്റ്റോ എന്ന 17 -കാരനാണ് വീഡിയോ ഗെയിമുകൾ കളിച്ച് വൻ തുക സമ്പാദിക്കുന്നത്.   ഗെയിമിങ്ങിനോടുള്ള മേസന്റെ അഭിനിവേശം തിരിച്ചറിഞ്ഞ അവന്റെ മാതാപിതാക്കൾ പൂർണ്ണ പിന്തുണ നൽകിയതോടെയാണ് ഈ കൗമാരക്കാരന് ഗെയിമിംഗ് തന്റെ പ്രൊഫഷൻ ആക്കി മാറ്റാൻ സാധിച്ചത്.

2018 മുതൽ, മേസൺ റെക് റൂം എന്ന ഗെയിം കളിക്കുകയും അതിൽ നിന്ന് 17 ലക്ഷത്തിലധികം രൂപ നേടുകയും ചെയ്തു. വസ്ത്രങ്ങളും ചെരുപ്പുകളും വാങ്ങാനും അവധിക്ക് പോകാനും കോളേജ് ഫീസിനും പോലും അവൻ ഈ പണം ഉപയോഗിക്കുന്നു. ഡിസ്‌ലെക്സിയ ബാധിച്ച മേസൺ, പഠന ബുദ്ധിമുട്ടുള്ള വ്യക്തികൾക്ക് പോലും എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് തെളിയിക്കാനുള്ള അവസരമായാണ് ഗെയിമിംഗിനെ കാണുന്നത്. 63 വയസ്സുള്ള അച്ഛൻ അലൻ, 50 വയസ്സുള്ള അമ്മ നതാലി, നാല് സഹോദരങ്ങൾ എന്നിവരോടൊപ്പമാണ് ഈ 17 -കാരൻ ബ്രിസ്റ്റോളിൽ താമസിക്കുന്നത്.

കാമുകിയെ 'ജോലി' ചെയ്യാൻ അനുവദിച്ചു, പ്രതിമാസ വരുമാനത്തിൽ നിന്ന് 'റോയൽറ്റി' ആവശ്യപ്പെട്ട് കാമുകൻ
 

ഗെയിമിംഗിലുള്ള തന്റെ അഭിനിവേശം വരുമാന സ്രോതസ്സാക്കി മാറ്റാനാണ് മേസൺ ലക്ഷ്യമിട്ടത്. ഒരു ദിവസം 10 മുതൽ 20 മണിക്കൂർ വരെ ഗെയിമുകൾ കളിക്കാൻ മേസൻ ചെലവഴിക്കുന്നു. റെക് റൂം പ്ലാറ്റ്‌ഫോമിൽ 21,000 ഫോളോവേഴ്‌സും 1.5 ദശലക്ഷത്തിലധികം കാഴ്ചക്കാരും ഉണ്ട് മേസന്. 2021 ഏപ്രിലിലാണ്, തന്റെ ആദ്യ ശമ്പള ചെക്ക് ആയ £800 ലഭിച്ചത്. ഇപ്പോൾ £800 മുതൽ £1,200 വരെ പ്രതിമാസ വരുമാനം നേടുന്നു.  

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ