പ്രായം വെറും 17, പഠിക്കുക മാത്രമല്ല, പഠിപ്പിക്കുകയുമാണ്, യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യാപകനായി എഡ്വിൻ

Published : Sep 25, 2024, 03:39 PM IST
പ്രായം വെറും 17, പഠിക്കുക മാത്രമല്ല, പഠിപ്പിക്കുകയുമാണ്, യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യാപകനായി എഡ്വിൻ

Synopsis

മറ്റുള്ള കൗമാരക്കാരെ കൂടി പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഇതെല്ലാം ചെയ്യുന്നത് എന്നാണ് എഡ്വിൻ പറയുന്നത്.

17 വയസുള്ള ഒരു കുട്ടി, പ്ലസ് വണ്ണോ, പ്ലസ് ടുവോ ഒക്കെ പഠിക്കുകയായിരിക്കും അല്ലേ? എന്നാൽ, ഈ 17 -കാരൻ അല്പം വ്യത്യസ്തനാണ്. അവൻ തന്നേക്കാൾ മൂന്നോ നാലോ വയസ് കുറവുള്ള കുട്ടികളെ പഠിപ്പിക്കുകയാണ്. അവന്റെ പേരാണ് എഡ്വിൻ സുക്കോവ്സ്. ലിങ്കൺഷെയറിലെ ബോസ്റ്റണിൽ നിന്നുള്ള എഡ്വിനാണ് യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യാപകൻ. 

18 വയസാകുന്നതുവരെ ഔദ്യോ​ഗികമായി പഠിപ്പിക്കാനുള്ള ബിരുദം കിട്ടാത്തതിനാൽ തന്നെ ഇപ്പോൾ ശമ്പളമില്ലാതെയാണ് എഡ്വിൻ ജോലി ചെയ്യുന്നത്. ഇതെല്ലാം പിന്നീട് ബിരുദമായി കണക്കാക്കും. ആഴ്ചയിൽ മൂന്നുമണിക്കൂറാണ് എഡ്വിൻ പഠിപ്പിക്കുന്നത്. അതുപോലെ സ്കൂളുകളിൽ മൂന്ന് മണിക്കൂറും എഡ്വിൻ പഠിപ്പിക്കുന്നുണ്ട്. അതിന് വേതനം ലഭിക്കും. മറ്റ് കൗമാരക്കാരെ ​ഗണിതവും ഇം​ഗ്ലീഷും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

ഇം​ഗ്ലീഷ്, ​ഗണിതം, ബയോളജി, കെമിസ്ട്രി, ഫിസിക്സ്, റഷ്യൻ, ജർമ്മൻ, ഹിസ്റ്ററി, എക്കണോമിക്സ്, ജ്യോ​ഗ്രഫി, റിലീജിയസ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ തന്റെ ജിസിഎസ്‍ഇയും എഡ്വിൻ ചെയ്യുന്നുണ്ട്. മറ്റുള്ള കൗമാരക്കാരെ കൂടി പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഇതെല്ലാം ചെയ്യുന്നത് എന്നാണ് എഡ്വിൻ പറയുന്നത്. ഭാവിയിലേക്ക് പൊസിറ്റീവായി സ്വാധ്വീനിക്കുന്ന തീരുമാനങ്ങൾ എടുക്കാൻ സാധിക്കും എന്ന് അവരെ മനസിലാക്കിപ്പിക്കാനും താൻ ആ​ഗ്രഹിക്കുന്നു എന്നും അവൻ പറയുന്നു. 

എന്തായാലും, ഇതൊന്നും അത്ര എളുപ്പമല്ല എന്നുകൂടി എഡ്വിൻ സമ്മതിക്കുന്നുണ്ട്. തന്റെ ഷെഡ്യൂൾ വളരെ കഠിനമാണ് എന്നും അതിന് അനുസരിച്ച് സമയം ക്രമീകരിക്കുക അല്പം പ്രയാസമാണ് എന്നുകൂടി അവൻ പറയുന്നു. എന്നാൽ, അതിൽ തനിക്ക് പ്രയാസങ്ങളൊന്നും തന്നെ ഇല്ല എന്നുകൂടി അവൻ പറയുന്നുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ