ചെയ്യാത്ത ബലാത്സം​ഗക്കുറ്റത്തിന് ജയിലിൽ കിടന്നത് 17 വർഷം, ഒടുവിൽ നിരപരാധിയെന്ന് വിധിച്ച് പുറത്തേക്ക് 

Published : Jul 30, 2023, 12:02 PM ISTUpdated : Jul 30, 2023, 12:05 PM IST
ചെയ്യാത്ത ബലാത്സം​ഗക്കുറ്റത്തിന് ജയിലിൽ കിടന്നത് 17 വർഷം, ഒടുവിൽ നിരപരാധിയെന്ന് വിധിച്ച് പുറത്തേക്ക് 

Synopsis

2004 -ലാണ് സാൽഫോർഡിൽ വച്ച് ഒരു സ്ത്രീയോട് അതിക്രമം കാട്ടി എന്ന് ആരോപിച്ച് കൊണ്ട് ആൻഡ്രൂവിനെ ജയിലിൽ അടയ്ക്കുന്നത്. എന്നാൽ, അന്നു മുതൽ താൻ അങ്ങനെ ഒരു കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ് എന്ന് അയാൾ ആവർത്തിച്ച് പറഞ്ഞുവെങ്കിലും തടവിന് ശിക്ഷിക്കപ്പെടുകയായിരുന്നു.

ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് പറയാറുണ്ട്. എന്നാൽ, ചെയ്യാത്ത തെറ്റിന് വർഷങ്ങളോളം ജയിലിൽ കിടക്കുന്നവരുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല പ്രായം മുഴുവനും തടവറയ്‍ക്കുള്ളിൽ നരകിക്കുന്നവരും, ഒടുവിൽ മാത്രം നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കപ്പെടുന്നവരുമായ അനേകം മനുഷ്യരുണ്ട്. അതിൽ ഒരാളാണ് ബ്രിട്ടീഷുകാരനായ ആൻഡ്രൂ മാൽകിൻസൺ. 

ചെയ്യാത്ത ബലാത്സം​ഗത്തിന് ശിക്ഷ വിധിക്കപ്പെട്ട് നീണ്ട 17 വർഷമാണ് ആൻഡ്രൂ മാൽകിൻസൺ ജയിലിൽ കഴിഞ്ഞത്. ഒടുവിൽ അപ്പീലധികാരിയാണ് ഡിഎൻഎ തെളിവുകളുടെ അടിസ്ഥാനത്തിൽ ആൻഡ്രൂവിനെ ഇപ്പോൾ വെറുതെ വിട്ടിരിക്കുന്നത്. അതേസമയം സംഭവം നടന്ന സമയത്ത് സംശയിക്കപ്പെട്ടിരുന്ന മറ്റൊരാളാണ് കുറ്റകൃത്യം ചെയ്തത് എന്നാണ് ഇപ്പോൾ കരുതുന്നത്. 

2004 -ലാണ് സാൽഫോർഡിൽ വച്ച് ഒരു സ്ത്രീയോട് അതിക്രമം കാട്ടി എന്ന് ആരോപിച്ച് കൊണ്ട് ആൻഡ്രൂവിനെ ജയിലിൽ അടയ്ക്കുന്നത്. എന്നാൽ, അന്നു മുതൽ താൻ അങ്ങനെ ഒരു കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ് എന്ന് അയാൾ ആവർത്തിച്ച് പറഞ്ഞുവെങ്കിലും തടവിന് ശിക്ഷിക്കപ്പെടുകയായിരുന്നു. എന്നാൽ, ഈ ജനുവരിയിൽ ചില പുതിയ തെളിവുകൾ കിട്ടി. ഇത് കുറ്റം ചെയ്തത് ആൻഡ്രൂവല്ല എന്ന് വിശ്വസിക്കാൻ പാകത്തിനുള്ളതായിരുന്നു. മാത്രമല്ല, അതേ സമയത്ത് സംശയിക്കപ്പെട്ടിരുന്ന മറ്റൊരാളാവാം പ്രതി എന്നതിലേക്കും തെളിവുകൾ വിരൽ ചൂണ്ടുന്നു. 

ഒടുവിൽ 17 വർഷം, ഏറെക്കുറെ തന്റെ ജീവിതത്തിലെ നല്ല പ്രായമെല്ലാം ജയിലിൽ കിടന്ന ശേഷം നിരപരാധിയായി ആൻഡ്രൂ പുറത്തിറങ്ങി. എങ്ങനെ അനുഭവപ്പെടുന്നു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'എന്റെ നീണ്ട 17 വർഷം രാജ്യം കവർന്നെടുത്തു' എന്നായിരുന്നു അയാളുടെ മറുപടി. 'ഞാൻ നിരപരാധിയായിരുന്നു, എല്ലായ്പ്പോഴും നിരപരാധി തന്നെ ആയിരുന്നു. ഏകദേശം 20 വർഷമെടുത്തു ഇവർക്കത് മനസിലാകാൻ' എന്നും ആൻഡ്രൂ പ്രതികരിച്ചു. 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ