പഴയ സെറ്റ് ടോപ് ബോക്സിനുള്ളിൽ ഒളിപ്പിച്ചുവച്ച 2 ലക്ഷം രൂപ, എല്ലാം 2000 -ത്തിന്റെ നോട്ട്, വീട് വൃത്തിയാക്കവെ ഞെട്ടി കുടുംബം

Published : Oct 13, 2025, 04:58 PM IST
old 2000 notes

Synopsis

'ദീപാവലി ക്ലീനിം​ഗ് സമയത്ത്, എന്റെ അമ്മയ്ക്ക് 2 ലക്ഷം രൂപ ലഭിച്ചു. എല്ലാം പഴയ 2000 രൂപയുടെ നോട്ടുകളാണ്... നോട്ട് പിന്‍വലിച്ച കാലത്ത് എന്റെ അച്ഛൻ അവിടെ സൂക്ഷിച്ചിരുന്ന ഒരു പഴയ ഡിടിഎച്ച് ബോക്സിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്നതാവാം.'

ദീപാവലി ഇങ്ങെത്തി. ഇന്ത്യയിലെ പല സ്ഥലങ്ങളിലും ദീപാവലിയെ വരവേൽക്കാനായി ആളുകൾ പലവിധത്തിലുള്ള ഒരുക്കത്തിലാണ്. അതിൽ പ്രധാനമാണ് വ‍ീട് വ‍ൃത്തിയാക്കുക എന്നത്. അതും നല്ല സൂക്ഷ്മമായി വൃത്തിയാക്കുക എന്നത്. അങ്ങനെ വ‍ൃത്തിയാക്കാനിറങ്ങിയ ഒരു കുടുംബത്തിന് വലിയ സർപ്രൈസാണ് കിട്ടിയത്. അവരെല്ലാം ശരിക്കും ഞെട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ. റെഡ്ഡിറ്റിലാണ് ഒരു യുവാവ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. തന്റെ അമ്മ വീട് വൃത്തിയാക്കുന്നതിനിടയിൽ ഡിടിഎച്ച് സെറ്റ്-ടോപ്പ് ബോക്സിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന നിലയിൽ രണ്ട് ലക്ഷം രൂപ കണ്ടെത്തി എന്നാണ് പോസ്റ്റിൽ പറയുന്നത്. എന്നാൽ, പ്രശ്നം ഇതൊന്നുമല്ല. ഇതെല്ലാം പിന്‍വലിച്ചിരിക്കുന്ന 2000 -ത്തിന്റെ നോട്ടുകളാണ്.

ദീപാവലി ക്ലീനിം​ഗ് സമയത്ത്, എന്റെ അമ്മയ്ക്ക് 2 ലക്ഷം രൂപ ലഭിച്ചു. എല്ലാം പഴയ 2000 രൂപയുടെ നോട്ടുകളാണ്... നോട്ട് പിന്‍വലിച്ച കാലത്ത് എന്റെ അച്ഛൻ അവിടെ സൂക്ഷിച്ചിരുന്ന ഒരു പഴയ ഡിടിഎച്ച് ബോക്സിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്നതാവാം. ഞങ്ങൾ ഇതുവരെ അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞിട്ടില്ല. ഇതുമായി എങ്ങനെ മുന്നോട്ട് പോകാമെന്ന് ദയവായി നിർദ്ദേശിക്കുക എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

 

 

പോസ്റ്റിന് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. ഇത് ആർബിഐ -യിൽ ചെന്നാൽ മാറ്റിയെടുക്കാം എന്ന് പറഞ്ഞവരുണ്ട്. അങ്ങനെ ചെല്ലുമ്പോൾ ഉണ്ടായേക്കാവുന്ന ചോദ്യം ചെയ്യലുകളെ കുറിച്ചും മറ്റും സൂചിപ്പിച്ചവരുണ്ട്. മറ്റ് ചിലർ പറഞ്ഞത്, ഒരു ശരാശരി ഇന്ത്യൻ കുടുംബനാഥൻ ഇങ്ങനെ ചെയ്യും എന്നാണ്. അതേസമയം, സമാനമായ അനുഭവം ഉണ്ടായതായും ഒരാൾ വെളിപ്പെടുത്തി. ഇന്ത്യക്കാരായ ചില ആളുകൾ ഇങ്ങനെ അത്യാവശ്യത്തിന് എടുക്കാനായി വീട്ടിൽ പലയിടങ്ങളിലും പണം ഇതുപോലെ സൂക്ഷിച്ച് വയ്ക്കാറുണ്ട് എന്നാണ് മറ്റ് ചിലർ കമന്റിൽ പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ