2023 -ൽ യുദ്ധമുണ്ടാകുമോ? എന്തൊക്കെയാണ് നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ?

By Web TeamFirst Published Sep 16, 2022, 12:31 PM IST
Highlights

ഏഴു മാസത്തെ മഹായുദ്ധത്തിൽ ദുഷ്‍പ്രവൃത്തികൾ മൂലം ആളുകൾ മരിക്കും എന്നാണ് നോസ്ട്രഡാമസ് എഴുതിയിരിക്കുന്നതത്രെ.

എല്ലാ കാലത്തും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഫ്രഞ്ച് ജ്യോതിശാസ്ത്രകാരനായ നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ. കഴിഞ്ഞ ദിവസമാണ് 'അധികകാലം ചാൾസ് രാജാവ് അധികാരത്തിലിരിക്കില്ല, പകരം പ്രതീക്ഷിക്കാത്ത ഒരാൾ അധികാരത്തിൽ വരും' എന്ന നോസ്ട്രഡാമസിന്റെ പ്രവചനം ഏറെ ചർച്ച ചെയ്യപ്പെട്ടത്.  'ലെസ് പ്രോഫെറ്റീസ്' എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹത്തിന്റെ പ്രവചനങ്ങൾ ഏറെയും ഉള്ളത്. 

അഡോൾഫ് ഹിറ്റ്‍ലറിന്റെ ഉദയം, രണ്ടാം ലോക മഹായുദ്ധം, സപ്തംബർ 11 -ലെ ഭീകരാക്രമണം തുടങ്ങി കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം അടക്കം ഒട്ടേറെ കാര്യങ്ങൾ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു എന്ന് പറയപ്പെടുന്നു. 2023 -നെ സംബന്ധിച്ചും ഒരുപാട് പ്രവചനങ്ങൾ നോസ്ട്രഡാമസ് നടത്തിയിട്ടുണ്ടത്രെ. എന്തൊക്കെയാണ് അവ?

ലോക മഹായുദ്ധം: ഏഴു മാസത്തെ മഹായുദ്ധത്തിൽ ദുഷ്‍പ്രവൃത്തികൾ മൂലം ആളുകൾ മരിക്കും എന്നാണ് നോസ്ട്രഡാമസ് എഴുതിയിരിക്കുന്നതത്രെ. റഷ്യയുടെ യുക്രൈൻ അധിനിവേശവും, തെക്കുകിഴക്കൻ ഏഷ്യയിൽ ചൈനയും തായ്‌വാനും തമ്മിലുള്ള സംഘർഷവും അത് ഭീകരമായ ആണവയുദ്ധത്തിലേക്ക് അമേരിക്കയെ നയിക്കുമെന്നും ഒക്കെ ഇതിന്റെ പശ്ചാത്തലത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. 

ചൊവ്വയിലേക്ക്: 2023 -ൽ മനുഷ്യർ ചൊവ്വ സന്ദർശിക്കും എന്നാണ് നോസ്ട്രഡാമസ് പ്രവചിക്കുന്നത്. 2029 -ഓടെ മനുഷ്യൻ ചൊവ്വയിൽ ഇറങ്ങുമെന്ന് എലോൺ മസ്‌ക് അഭിപ്രായപ്പെട്ടിരുന്നു.

പുതിയ മാർപാപ്പ: 2023 -ലേക്കുള്ള നോസ്ട്രഡാമസിന്റെ മൂന്നാമത്തെ പ്രവചനം ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി പുതിയ മാർപാപ്പ വരും എന്നതാണ്. ഫ്രാൻസിസ് മാർപാപ്പ അവസാനത്തെ യഥാർത്ഥ മാർപാപ്പയായിരിക്കുമെന്നും അടുത്ത മാർപാപ്പ ഒരു അപവാദം സൃഷ്ടിക്കുമെന്നും നോസ്ട്രഡാമസിന്റെ പ്രവചനങ്ങളിൽ പറയുന്നുണ്ടത്രെ. 

പുതിയ ലോകശക്തി: രണ്ട് ലോകശക്തികൾ ചേർന്ന് കൊണ്ട് ഒരു പുതിയ ശക്തിയായി മാറുമെന്നും അത് വഴി ലോകത്ത് ഒരു പുതിയ അധികാരക്രമം ഉണ്ടായി വരുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ടത്രെ. ഒരു ശക്തനായ ലോകനേതാവും ഒരു ദുർബലനായ നേതാവും ആയിരിക്കാം സഖ്യത്തിലാവുന്നത്. അല്ലെങ്കിൽ ഒരു പുരുഷ നേതാവും ഒരു വനിതാ നേതാവും ആയിരിക്കാം എന്നും പ്രവചനങ്ങളിൽ പറയുന്നുണ്ടത്രെ. 

click me!