പ്രണയം തലയ്ക്കു പിടിച്ചു, 23 കാരിക്ക് വരൻ 71 -കാരൻ; ആശങ്കകൾക്ക് ഉത്തരം തേടി സോഷ്യൽ മീഡിയയിൽ യുവതിയുടെ പോസ്റ്റ്

Published : Nov 28, 2022, 02:24 PM IST
പ്രണയം തലയ്ക്കു പിടിച്ചു, 23 കാരിക്ക് വരൻ 71 -കാരൻ; ആശങ്കകൾക്ക് ഉത്തരം തേടി സോഷ്യൽ മീഡിയയിൽ യുവതിയുടെ പോസ്റ്റ്

Synopsis

തൻറെ പങ്കാളി ഇപ്പോൾ പൂർണ്ണ ആരോഗ്യവാൻ ആണെങ്കിലും എപ്പോഴെങ്കിലും കിടന്നു പോയാൽ താനൊരു കെയർടേക്കർ ആയി മാറേണ്ടി വരുമോ എന്നതാണ് യുവതിയുടെ ഇപ്പോഴത്തെ ആശങ്ക.

പ്രണയത്തിന് കണ്ണും കാതും ഒന്നുമില്ല എന്ന് സാധാരണയായി പറയാറുണ്ട്. അതുപോലെ തന്നെ പ്രണയം തലയ്ക്കു പിടിച്ചു കഴിഞ്ഞാൽ പിന്നെ പ്രായമൊക്കെ വെറും സംഖ്യ മാത്രമാണ്. ഈ രണ്ടു കാര്യങ്ങളും അക്ഷരാർത്ഥത്തിൽ സത്യമാണെന്ന് തെളിയിക്കുകയാണ് ഒരു 23 -കാരിയുടെ പ്രണയം. തന്നെക്കാൾ 50 വയസ്സ് പ്രായം കൂടുതലുള്ള ഒരു വ്യക്തിയെയാണ് ഈ യുവതി തൻറെ പങ്കാളിയാക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത്. പലർക്കും ചിന്തിക്കാൻ പോലും ആകാത്ത കാര്യമാണ് ഇതെങ്കിലും ഇവർ ഇരുവരും തമ്മിൽ അഗാധമായ പ്രണയത്തിലാണ്. ഒരുമിച്ച് ജീവിക്കാൻ തന്നെയാണ് ഇരുവരുടെയും തീരുമാനം. എന്നാൽ, ഇത്തരത്തിൽ ഒരു തീരുമാനം എടുത്തെങ്കിലും കഴിഞ്ഞദിവസം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിൽ യുവതി തൻറെ ചില ആശങ്കകൾ വായനക്കാരുമായി പങ്കുവെച്ചു. അവരുടെ വിലയേറിയ അഭിപ്രായങ്ങൾക്കായി ആയിരുന്നു യുവതി ഇങ്ങനെ ചെയ്തത്.

രണ്ടുവർഷമായി പ്രണയത്തിലായിരുന്ന തൻറെ 71 -കാരനായ കാമുകൻ ഇപ്പോൾ തന്നോട് വിവാഹഭ്യർത്ഥന നടത്തിയിരിക്കുന്നു എന്നാണ് യുവതി പറയുന്നത്. താൻ പ്രണയത്തിലായിരുന്ന സമയങ്ങളിലൊക്കെയും തൻറെ പങ്കാളിയെ വളരെയധികം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നുവെന്നാണ് യുവതിയുടെ വാദം. തൻറെ പങ്കാളി ഇപ്പോൾ പൂർണ്ണ ആരോഗ്യവാൻ ആണെങ്കിലും എപ്പോഴെങ്കിലും കിടന്നു പോയാൽ താനൊരു കെയർടേക്കർ ആയി മാറേണ്ടി വരുമോ എന്നതാണ് യുവതിയുടെ ഇപ്പോഴത്തെ ആശങ്ക. ഇങ്ങനെയൊരു ആശങ്കയുണ്ടെങ്കിലും തനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണെന്നാണ് യുവതി പറയുന്നത്. വിവാഹം കഴിച്ചാലും കുട്ടികൾ വേണ്ട എന്നാണ് ഇരുവരുടെയും തീരുമാനം.

തൻറെ ആശങ്കകൾ എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് യുവതി റെഡ്ഡിറ്റിൽ കുറിച്ചത് ഇങ്ങനെയാണ്: അദ്ദേഹത്തിൻറെ അമ്മയ്ക്ക് അൽഷിമേഴ്‌സ് ഉണ്ട്, വളരെ ദുർബലയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെയും ജീവിതത്തിൽ സമാനമായ ഒരു സാഹചര്യം ഉണ്ടാകാം എന്നും അധിക പരിചരണം ആവശ്യമായി വരുമെന്നും ഞാൻ കരുതുന്നു.  അച്ഛന് പക്ഷാഘാതം ഉണ്ടായിരുന്നു. അദ്ദേഹത്തിന് മറ്റ്കുട്ടികളില്ല, അതിനാൽ അദ്ദേഹം രോഗശയ്യയിൽ ആയാൽ ഞാൻ പരിപാലിക്കും. പ്രായമായ ഒരു പങ്കാളിയെ പരിപാലിക്കുന്നത് എങ്ങനെയായിരിക്കും, പ്രത്യേകിച്ച് ഒരു ജോലി ഉണ്ടെങ്കിൽ?”

ഇങ്ങനെ വിവാഹശേഷം തന്റെ പങ്കാളിയെ എങ്ങനെ ശുശ്രൂഷിക്കാം എന്നതിനെ കുറിച്ചുള്ള ആശങ്കകളാണ് u/cinnamonpenguinss എന്ന അക്കൗണ്ടിൽ അറിയപ്പെടുന്ന യുവതി പങ്കുവെച്ചത്. 71 കാരനായ തൻറെ പങ്കാളിയെ വിവാഹം കഴിക്കാൻ യോഗ്യയായ വ്യക്തി താൻ ആണോ എന്നായിരുന്നു യുവതിക്ക് വായനക്കാരിൽ നിന്നും അറിയേണ്ടിയിരുന്നത്. ഏതായാലും സമ്മിശ്ര പ്രതികരണം ആണ് യുവതിക്ക് ലഭിച്ചത്. ഒരിക്കലും ഇത്തരത്തിൽ ഒരു മണ്ടൻ തീരുമാനമെടുക്കരുത് എന്നായിരുന്നു ഒരു വിഭാഗം ആളുകൾ പറഞ്ഞത്. മറ്റൊരു കൂട്ടർ പറഞ്ഞത് എടുത്ത തീരുമാനം ശരിയാണെന്നും അയാളെ തന്നെ വിവാഹം കഴിച്ച് സന്തോഷത്തോടെ ആകുന്നത്രകാലം ജീവിക്കണം എന്നുമായിരുന്നു.

(ചിത്രം പ്രതീകാത്മകം)

PREV
click me!

Recommended Stories

'നിങ്ങൾക്ക് എന്നെ തിരിച്ചറിയാൻ കഴിയില്ല. പക്ഷേ, നിങ്ങൾ ഡെലിവറി ചെയ്ത കുട്ടികളാണ് അവ‍ർ'; റെസ്റ്റോറൻറ് ബില്ല് നൽകിയ ദമ്പതികൾ ഡോക്ടറോട്, കുറിപ്പ് വൈറൽ
'വിവാഹം ഒരു അത്യാഹിതമല്ല': വിവാഹ നിശ്ചയത്തിന് തൊട്ടുമുമ്പ് ജീവനക്കാരനോട് ജോലി ചെയ്യാൻ ആവശ്യപ്പെട്ട ബോസ്!