54 -കാരനെ വിവാഹം കഴിക്കാൻ കാമുകനുമായുള്ള വിവാഹബന്ധത്തിൽ നിന്നും പിന്മാറി 24 -കാരി

Published : Feb 17, 2023, 03:18 PM IST
54 -കാരനെ വിവാഹം കഴിക്കാൻ കാമുകനുമായുള്ള വിവാഹബന്ധത്തിൽ നിന്നും പിന്മാറി 24 -കാരി

Synopsis

വിവാഹമോചിതയായ എയ്‌സ് ഇനി ഒരിക്കലും വിവാഹം കഴിക്കില്ലെന്ന്  പ്രതിജ്ഞ എടുത്തിരുന്നു. എന്നാൽ, അമാൻഡയെ കണ്ടുമുട്ടിയതിന് ശേഷം ആ പ്രതിജ്ഞ ലംഘിക്കാൻ താൻ നിർബന്ധിതനാകുകയായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്.

ആരോട് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും തോന്നാവുന്ന അതിരുകളില്ലാത്ത ഒരു വികാരമാണ് പ്രണയം എന്നാണ് പൊതുവിൽ വിശേഷിപ്പിക്കുന്നത്. യുഎസ്സിലെ നോർത്ത് കരോലിനയിൽ നിന്നുള്ള 24 -കാരിയായ യുവതിയുടെ കാര്യത്തിൽ അത് വളരെ സത്യമാണെന്ന് പറയാം. കാരണം തൻറെ അമ്മയുടെ പ്രായമുള്ള 54 -കാരനായ മധ്യവയസ്കനെ വിവാഹം കഴിക്കാൻ പണ്ട് മുതൽ പ്രണയത്തിലായിരുന്ന തൻറെ കാമുകനുമായുള്ള വിവാഹത്തിൽ നിന്നും പിന്മായിരിക്കുകയാണ് യുവതി.

അമാൻഡ കാനൻ എന്ന പെൺകുട്ടിയാണ് കോളേജ് കാലം മുതൽ താൻ പ്രണയിച്ചിരുന്ന കാമുകനെ ഉപേക്ഷിച്ച്  54 -കാരനൊപ്പം ജീവിക്കാൻ തീരുമാനിച്ചത്. കാമുകനായിരുന്ന ചെറുപ്പക്കാരനുമായുള്ള അമാൻഡയുടെ വിവാഹം വീട്ടുകാർ  നിശ്ചയിച്ചിരുന്നുവെങ്കിലും പെൺകുട്ടി വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. 2017 -ൽ ആണ് എയ്‌സ് എന്ന 54 -കാരനെ അമാൻഡ കണ്ടുമുട്ടിയത്. 

വിവാഹമോചിതയായ എയ്‌സ് ഇനി ഒരിക്കലും വിവാഹം കഴിക്കില്ലെന്ന്  പ്രതിജ്ഞ എടുത്തിരുന്നു. എന്നാൽ, അമാൻഡയെ കണ്ടുമുട്ടിയതിന് ശേഷം ആ പ്രതിജ്ഞ ലംഘിക്കാൻ താൻ നിർബന്ധിതനാകുകയായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. അമാൻഡയുടെ സൗന്ദര്യം തന്നെ അത്രമാത്രം ആകർഷിച്ചു എന്നുമാണ് എയ്സ് പറയുന്നത്. നാലുവർഷത്തോളം ഡേറ്റിംഗ് നടത്തിയതിനുശേഷം 2021 -ലാണ് വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചത്. ഇപ്പോൾ താൻ എയ്സിനെ മാത്രമേ പ്രണയിക്കുന്നുള്ളൂ എന്നാണ് അമാൻഡ പറയുന്നത്.

തൻറെ മുൻ വിവാഹത്തിൽ എയ്സിന് ഇരുപതും ഇരുപത്തിയൊന്നും പ്രായമുള്ള രണ്ട് മക്കളുണ്ട്. മാത്രമല്ല അമാൻഡ യുടെ അമ്മയുടെ അതേ പ്രായം തന്നെയാണ് എയ്സിനും. എന്നാൽ ഇതുരണ്ടും തനിക്ക് ഒരു പ്രശ്നമല്ല എന്നാണ് അമാൻഡ പറയുന്നത്. വരുന്ന ജൂണിൽ തങ്ങൾക്ക് പിറക്കാൻ പോകുന്ന കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ അമാൻഡയും എയ്സും.

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ