പഞ്ചനക്ഷത്ര ഹോട്ടലിലെ വാഷ്‌റൂമില്‍ 15-കാരന്‍ 24-കാരിയെ ബലാല്‍സംഗം ചെയ്തു

Published : Jun 18, 2022, 07:51 PM IST
പഞ്ചനക്ഷത്ര ഹോട്ടലിലെ വാഷ്‌റൂമില്‍ 15-കാരന്‍  24-കാരിയെ ബലാല്‍സംഗം ചെയ്തു

Synopsis

ഉച്ചത്തില്‍ നിലവിളിച്ചുവെങ്കിലും വാതില്‍ അടച്ചിരുന്നതിനാല്‍, ആരും നിലവിളി കേട്ടില്ല. കൗമാരക്കാരന്‍ പുറത്തുപോയശേഷം ആകെ അവശനിലയിലായ തന്നെ സഹപ്രവര്‍ത്തകരാണ് പുറത്തുകൊണ്ടുവന്നത്. 

പഞ്ചനക്ഷത്ര ഹോട്ടലിന്റെ വാഷ്‌റൂമില്‍ 24കാരിക്ക് ക്രൂരമായ ലൈംഗിക പീഡനം. ഡെറാഡൂണിലെ പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം. ഇവിടെ മാതാപിതാക്കളോടൊപ്പം രണ്ട് ദിവസത്തെ താമസത്തിന് എത്തിയ 15-കാരനാണ് ഹോട്ടലിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരിയായ 24-കാരിയെ ബലാല്‍സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ 15-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലില്‍ എത്തുന്ന അതിഥികള്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷ ഒരുക്കുന്നതിന് സ്ഥാപനം എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഹോട്ടല്‍ വൃത്തങ്ങള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.  

വെള്ളിയാഴ്ച കാലത്ത് ഒമ്പതര മണിക്കാണ് സംഭവമെന്ന് പശ്ചിമ ബംഗാള്‍ സ്വദേശിയായ ഹൗസ് കീപ്പിംഗ് ജീവനക്കാരി പൊലീസില്‍ മൊഴി നല്‍കി. ജോലിക്കിടെ, മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി സ്ത്രീകള്‍ക്കായുള്ള വാഷ്‌റൂമില്‍ പോയതായിരുന്നു താനെന്ന് പരാതിയില്‍ ഈ യുവതി പറയുന്നു. 

യുവതി പൊലീസില്‍ നല്‍കിയ മൊഴി ഇപ്രകാരമാണ്: സ്ത്രീകളുടെ വാഷ്‌റൂമിലേക്ക് ആരും കാണാതെയാണ്  പതിനഞ്ചുകാരന്‍ എത്തിയത്. തന്നെ അഭിവാദ്യം ചെയ്ത കൗമാരക്കാരനോട് എങ്ങനെയാണ് സ്ത്രീകളുടെ വാഷ് റൂമില്‍ കയറിയതെന്ന്  ചോദിച്ചു. ഇവിടെ നിന്നാല്‍, പ്രശ്‌നമാവുമെന്നും എത്രയും  വേഗം പുറത്തുകടക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, 15-കാരന്‍ ഇതിന് തയ്യാറായില്ല. പകരം അവന്‍ മുറിയുടെ വാതില്‍ അടച്ച ശേഷം, തന്നെ കയറിപ്പിടിക്കുകയായിരുന്നു. വസ്ത്രങ്ങള്‍ ബലമായി അഴിച്ചെറിഞ്ഞശേഷം ഈ കൗമാരക്കാരന്‍ തന്നെ ക്രൂരമായി ബലാല്‍സംഗം ചെയ്തു. ഉച്ചത്തില്‍ നിലവിളിച്ചുവെങ്കിലും വാതില്‍ അടച്ചിരുന്നതിനാല്‍, ആരും നിലവിളി കേട്ടില്ല. കൗമാരക്കാരന്‍ പുറത്തുപോയശേഷം ആകെ അവശനിലയിലായ തന്നെ സഹപ്രവര്‍ത്തകരാണ് പുറത്തുകൊണ്ടുവന്നത്. 

ബംഗാളിലെ ഗ്രാമത്തില്‍നിന്നുള്ള യുവതി മൂന്നു വര്‍ഷം മുമ്പാണ് ഈ ഹോട്ടലില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇവര്‍ ഹോട്ടലിനടുത്തുള്ള ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് ഒരു മകളുണ്ട്. 

മാതാപിതാക്കള്‍ക്കൊപ്പമാണ് രണ്ടു ദിവസം മുമ്പ് ഈ പതിനഞ്ചുകാരന്‍ ഹോട്ടലില്‍ എത്തിയത്. കുടുംബാംഗങ്ങള്‍ മുറിയിലിരിക്കവെയാണ് അവര്‍ കാണാതെ കൗമാരക്കാരന്‍ സ്ത്രീകള്‍ക്കു മാത്രമായുള്ള വാഷ് റൂമിലേക്ക് ചെന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് ബാലന്‍ മുറി വെക്കേറ്റ് ചെയ്യാനുള്ളതായിരുന്നു. അതിനിടെയാണ് ഈ സംഭവം നടന്നത്. ഹോട്ടല്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് കൗമാരക്കാരന്‍ അറസ്റ്റിലായി. പിറ്റേ ദിവസം പതിനഞ്ചുകാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.  സംഭവത്തില്‍ അന്വേഷണം തുടര്‍ന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?