Latest Videos

ന്യൂയോര്‍ക്ക് നഗരം പോലെ; 2500 വര്‍ഷം പഴക്കമുള്ള നാഗരീകത, അതും ആമസോണ്‍ കാടുകള്‍ക്ക് താഴെ !

By Web TeamFirst Published Jan 13, 2024, 1:29 PM IST
Highlights

വലിയ അഞ്ച് പ്രധാന നഗരങ്ങള്‍, ചുറ്റും നേര്‍രേഖയില്‍ തെരുവികള്‍, 20 ഓളം ഗ്രാമങ്ങള്‍ ഇവയെയെല്ലാം ബന്ധിപ്പിക്കുന്ന റോഡ് സംവിധാനങ്ങള്‍. ഏതാണ്ട് ആധുനിക ന്യൂയോര്‍ക്ക് നഗരം പോലൊരു നഗരവ്യവസ്ഥ.


ഞ്ച് വലിയ നഗരങ്ങള്‍ ഇവയാകട്ടെ 20 ഓളം വാസസ്ഥലങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. ഈ നഗരങ്ങളും വാസസ്ഥലങ്ങളും എല്ലാം ഒരു റോഡിനാല്‍ ബന്ധിപ്പിച്ച് പണിതവയും. ഇവയെല്ലാം ഏതാണ്ട് ആയിരും കിലോമീറ്റര്‍ ( (385 ചതുരശ്ര മൈൽ) ) ചുറ്റളവില്‍ വ്യാപിച്ച് കിടക്കുന്നു. ഏതെങ്കിലും ആധുനിക നഗരത്തെ കുറിച്ചുള്ള കുറിപ്പാണെന്ന് കരുതിയാല്‍ തെറ്റി. ഇത് മനുഷ്യന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുരാതന നഗരസംസ്കാരത്തെ കുറിച്ചാണ്. അതും ആമസോണ്‍ മഴക്കാടുകള്‍ക്ക് അടിയില്‍. കിഴക്കൻ ഇക്വഡോറിലെ ആൻഡീസ് പർവതനിരകളുടെ താഴ്വാരത്തുള്ള ഉപാനോ താഴ്വരയിലെ കൊടും കാട്ടിനുള്ളിലാണ് ഈ വിശാലമായ നഗരം ഫ്രഞ്ച് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. 

ആകാശത്ത് നിന്നും എടുത്ത ലേസര്‍മാപ്പിംഗ് സാങ്കേതിക വിദ്യയും പുരാവസ്തു ഖനനവും ഉപയോഗിച്ചാണ് ഈ അഞ്ച് അതിപുരാതന നഗരങ്ങളെ കണ്ടെത്തിയത്. "എൽ ഡൊറാഡോ" (El Dorado - പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷുകാർ ഒരു പുരാണ ഗോത്ര മേധാവിയെ അല്ലെങ്കിൽ മുയിസ്ക ജനതയുടെ അതിസമ്പന്നനായ രാജാവിനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച പദം.) കണ്ടെത്തുന്നതിന് തുല്യമാണിതെന്ന് ഫ്രാൻസിലെ സിഎൻആർഎസ് ഗവേഷണ കേന്ദ്രത്തിലെ പുരാവസ്തു ഗവേഷകനും പുതിയ പഠനത്തിന്‍റെ പ്രധാനിയുമായ സ്റ്റീഫൻ റോസ്റ്റെയ്ൻ എഎഫ്പിയോട് പറഞ്ഞു. മണ്‍ വീടുകള്‍, ആചാരപരമായ കെട്ടിടങ്ങള്‍, കാര്‍ഷിക അഴുക്കുചാല്‍ എന്നിവ ഉള്‍പ്പെടുന്ന ഇത്രയും വിശാലമായ നഗരവികസനം ഇതുവരെ മറ്റൊരിടത്തും കണ്ടെത്തിയില്ലെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. "ഇത് ഒരു ഗ്രാമം മാത്രമല്ല, ഒരു ഭൂപ്രകൃതി മുഴുവനും വളർത്തപ്പെട്ടിരിക്കുന്നു," അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആത്മഹത്യാ കുറിപ്പിന് സമാനമായ കുറിപ്പ് പങ്കുവച്ച് യുവാവ്, മുംബൈ പോലീസ് പാഞ്ഞെത്തിയപ്പോള്‍ കണ്ടത് !

25 വര്‍ഷം മുമ്പ് പ്രദേശത്ത് നൂറുകണക്കിന് കുന്നുകള്‍ കണ്ടെത്തിയപ്പോഴാണ് നഷ്ടപ്പെട്ട നാഗരികതയുടെ ആദ്യ അവശിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞത്. പിന്നാലെ 2015 ല്‍ ലിഡാർ എന്ന ലേസർ സാങ്കേതികവിദ്യ ഉപയോഗിച്ച്  മരങ്ങള്‍ക്ക് മുകളിലൂടെ പരിശോധിച്ചപ്പോഴാണ് നഗരത്തിന്‍റെ കിടപ്പിനെ കുറിച്ച് അറിവ് ലഭിച്ചത്. 6,000 ത്തിലധികം മൺ കുന്നുകൾ, ചതുരാകൃതിയിലുള്ള മൺ പീഠപ്രദേശങ്ങള്‍ എന്നിവ കണ്ടെത്തി, അടുപ്പുകൾ, ധാന്യം ഉപയോഗിച്ച് നിർമ്മിച്ച ബിയറിനുള്ള വലിയ സെറാമിക് ജാറുകൾ, അരയ്ക്കുന്ന കല്ലുകൾ, വിത്തുകൾ, ഉപകരണങ്ങൾ അങ്ങനെ ഒരു വീട്ടിൽ കാണുന്ന എല്ലാ ഗാർഹിക അവശിഷ്ടങ്ങളും ഗവേഷകര്‍ അവിടെ കണ്ടെത്തി. ഉപാനോ ജനതയുടെ ആവാസകേന്ദ്രങ്ങളായിരുന്നു ഇതെന്ന് കരുതുന്നു. ഏറ്റവും ശ്രദ്ധേയം പ്രധാന നഗരങ്ങളെല്ലാം വലുതും അതേ സമയം നേര്‍രേഖയിലുള്ള തെരുവുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. 'ന്യൂയോര്‍ക്ക് നഗരം' പോലെ എന്നാണ് പുതിയ നഗരത്തെ റോസ്റ്റെയ്ൻ വിശേഷിപ്പിച്ചത്. 

'ഓ.. ഒരു സെക്കന്‍റ്...'; ഹൃദയം നിലയ്ക്കുന്ന സമയം, നിമിഷാര്‍ദ്ധത്തിലൊരു രക്ഷപ്പെടല്‍, വീഡിയോ വൈറല്‍ !

ചില നഗരങ്ങള്‍ക്ക് ചുറ്റും ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഓത്തുകൂടുന്നതിനായി വലിയ ഒരു തെരുവും നിര്‍മ്മിക്കപ്പെട്ടിരുന്നു. ഈ തെരുവുകള്‍ക്ക് ആധുനിക മെക്സിക്കോയിലെ പുരാതന തിയോട്ടിഹുവാക്കൻ നഗരവുമായി സാമ്യമുണ്ട്. ആചാരപരമായ പരിപാടികള്‍ക്കായി ആയിരക്കണക്കിന് ആളുകള്‍ ഇവിടെ പങ്കെടുത്തിരിക്കാം. പ്രദേശത്ത് എത്ര ആളുകള്‍ താമസിച്ചിരുന്നുവെന്ന് കണക്കാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. കണ്ടെത്തിയ ചില കുന്നുകൾക്ക് 10 മീറ്റർ (33 അടി) വരെ ഉയരമുണ്ട്. ഇവ വീടുകളല്ലെന്നും മറിച്ച് ആചാരങ്ങൾക്കായി ഉപയോഗിക്കപ്പെട്ട സാമുദായിക സ്ഥലങ്ങളാകാമെന്നും ഗവേഷകര്‍ പറയുന്നു. അതേ സമയം കൃഷിയിടങ്ങള്‍ താരതമ്യേന ചെറുതായിരുന്നു. 

അപ്പൂപ്പന്‍റെ ആവേശം കണ്ട് നൃത്തം ചെയ്യാനായി നാട്ടുകാരും; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും !

നഗരങ്ങളും ഗ്രാമങ്ങളും തെരുവുകളും കൃഷിയിടങ്ങളും എല്ലാം റോഡുകളാല്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇത് പ്രദേശത്ത് സുസജ്ജമായ എഞ്ചിനീയറിംഗും ആസൂത്രണവും നടന്നതിന് തെളിവാണ്. എന്നാല്‍ ഇവിടെ താമസിച്ചിരുന്ന ഉപാനോ ജനതയ്ക്ക് എന്താണ് സംഭവിച്ചതെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. റോമൻ സാമ്രാജ്യത്തിന്‍റെ കാലഘട്ടത്തിൽ ബിസി 500 നും എഡി 300-600 നും ഇടയിൽ ആദ്യത്തെ കുന്നുകളുടെ നിർമ്മാണം ആരംഭിച്ചതായി കരുതുന്നു. ആമസോണിൽ കണ്ടെത്തിയ മറ്റ് വലിയ ഗ്രാമങ്ങൾ എഡി 500 - 1,500 കാലഘട്ടത്തിൽ നിന്നുള്ളതാണെന്നും സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വളരെ പഴക്കമുള്ളതും സങ്കീര്‍ണ്ണവുമായ നഗരഘടന കാണിക്കുന്നത് ആമസോണില്‍ വേട്ടക്കാര്‍ മാത്രമല്ല, സങ്കീര്‍ണ്ണമായ നഗരജീവിതവും ഉണ്ടായിരുന്നുവെന്നാണ്. നഗരങ്ങൾ 2,500 വർഷം പഴക്കമുള്ള കർഷകരുടെ നഷ്ടപ്പെട്ട നാഗരികതയാണെന്ന് പുരാവസ്തു ഗവേഷകര്‍ കരുതുന്നു. 

1,25,000 വര്‍ഷം മുമ്പ് അവര്‍ ആഫ്രിക്കയില്‍ നിന്ന് ഏഷ്യയിലേക്ക് കുടിയേറി; ആദിമമനുഷ്യന്‍റെ യാത്രയുടെ തുടക്കം !

click me!