തനിക്ക് പ്രേതങ്ങളെ കാണാനും നിയന്ത്രിക്കാനും കഴിയുമെന്ന വിചിത്രവാദവുമായി 28 -കാരി

Published : Dec 09, 2022, 03:02 PM ISTUpdated : Dec 09, 2022, 03:12 PM IST
തനിക്ക് പ്രേതങ്ങളെ കാണാനും നിയന്ത്രിക്കാനും കഴിയുമെന്ന വിചിത്രവാദവുമായി 28 -കാരി

Synopsis

ചെറുപ്പത്തിൽ പ്രേതങ്ങളെ കണ്ട് ഭയപ്പെട്ടിരുന്നു എങ്കിലും ഇപ്പോൾ പക്ഷേ പ്രേതങ്ങളെ ഭയമില്ല. ഇപ്പോൾ അവയെ നിയന്ത്രിക്കാനുള്ള ശേഷി തനിക്ക് ലഭിച്ചു എന്നാണ് ഇവളുടെ വിചിത്രമായ വാദം.

മനുഷ്യൻ ഉണ്ടായ കാലം മുതൽ ഒരുപക്ഷേ കേട്ടു തുടങ്ങിയതായിരിക്കും പ്രേതകഥകളും. പലപ്പോഴും നിരവധി ആളുകൾ തങ്ങൾ പ്രേതങ്ങളെ കണ്ടു സംസാരിച്ചു എന്നൊക്കെയുള്ള വിചിത്രമായ വാദങ്ങളുമായി രംഗത്ത് വരാറുണ്ട്. എന്നാൽ അതിൻറെ സത്യാവസ്ഥ എന്താണെന്ന് അവർക്ക് മാത്രമേ അറിയൂ. സമാനമായ രീതിയിൽ ഒരു അവകാശവാദവുമായി രംഗത്ത് വന്നിരിക്കുകയാണ് മറ്റൊരു യുവതി. പ്രേതങ്ങളെ  കാണാനും അവയെ നിയന്ത്രിക്കാനുമുള്ള ശക്തി തനിക്കുണ്ടെന്നാണ് 28 -കാരിയായ ഈ യുവതി അവകാശപ്പെടുന്നത്. 

ലിഡിയ തോമസ് എന്നാണ് ഈ യുവതിയുടെ പേര്. എട്ടു വയസ്സ് പ്രായമുള്ളപ്പോഴാണ് ആദ്യമായി ഇത്തരത്തിൽ ഒരു അനുഭവം അവൾക്കുണ്ടായതത്രെ. അവൾ ജനിക്കുന്നതിനും ഏറെ നാളുകൾക്കു മുൻപ് മരിച്ചുപോയ മുത്തശ്ശിയെ ആണ് അന്ന് തന്റെ കിടപ്പുമുറിയുടെ വാതിൽക്കൽ കണ്ടത് എന്ന്  അവൾ പറയുന്നു. അതിനുശേഷം നിരവധി തവണ തനിക്ക് പരിചയമുള്ളതും അല്ലാത്തതുമായ നിരവധി ആളുകളുടെ പ്രേതരൂപങ്ങൾ അവൾ കണ്ടുവെന്നും പറയുന്നു. എന്നാൽ, ആദ്യത്തെ രണ്ട് വർഷം ഇക്കാര്യങ്ങൾ താനാരോടും പറഞ്ഞില്ല. പിന്നീട് ഒരു ദിനചര്യ പോലെ ഇത് പതിവായതോടെ താന്‍ കാര്യങ്ങൾ വീട്ടുകാരോട് പറഞ്ഞു എന്നാണ് അവള്‍ പറയുന്നത്.

ചെറുപ്പത്തിൽ പ്രേതങ്ങളെ കണ്ട് ഭയപ്പെട്ടിരുന്നു എങ്കിലും ഇപ്പോൾ പക്ഷേ പ്രേതങ്ങളെ ഭയമില്ല. ഇപ്പോൾ അവയെ നിയന്ത്രിക്കാനുള്ള ശേഷി തനിക്ക് ലഭിച്ചു എന്നാണ് ഇവളുടെ വിചിത്രമായ വാദം. തന്റെ കാമുകൻ ഡാനിയേലിന്റെ മുത്തശ്ശി ഡോട്ടിനെ താൻ സ്ഥിരമായി കാണാറുണ്ടെന്നും അവർ തനിക്കുവേണ്ടി നൃത്തം ചെയ്ത് തരാറുണ്ടെന്നും ഒക്കെയാണ് ഈ യുവതി അവകാശപ്പെടുന്നത്. കൂടാതെ തന്റെ വീട്ടുകാർക്ക് വേണ്ടി അവർ ആവശ്യപ്പെടുന്ന പ്രേതങ്ങളോട് സംസാരിക്കുകയും പ്രേതങ്ങൾ നൽകുന്ന മറുപടി വീട്ടുകാരെ അറിയിക്കുകയും ചെയ്യും. എന്നാൽ ഇതൊന്നും പുറത്തുനിന്നുള്ള ആർക്കും വേണ്ടി ചെയ്തു കൊടുക്കാറില്ല. എന്തായാലും യുവതിയുടെ വിചിത്രമായ വാദങ്ങൾ കേട്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാർ.

PREV
click me!

Recommended Stories

വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിലെ വൈറൽ സ്വാമി ചിറ്റൂരിലുണ്ട്, കര്‍മ്മ നിരതനായി
മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം