'ബെം​ഗളൂരു, നീയെന്നെ മെച്ചപ്പെട്ടവനാക്കി, ചിയേഴ്സ്'; ഒറ്റപ്പെട്ട ദ്വീപിൽ നിന്നും മഹാന​ഗരത്തിലേക്ക്, അനുഭവം

Published : Jul 02, 2025, 10:44 AM ISTUpdated : Jul 02, 2025, 11:51 AM IST
bangalore

Synopsis

തനിക്ക് പാചകം ചെയ്യാൻ അറിയുമായിരുന്നില്ല എന്നും ക്ലീനിം​ഗ് ചെയ്യാറേ ഇല്ലായിരുന്നു നേരത്തെ എന്നും യുവാവ് പറയുന്നു. എന്നാൽ, ഇതെല്ലാം ഒരു ചലഞ്ചായി ഏറ്റെടുത്ത് സ്വയം ചെയ്യാൻ തുടങ്ങി.

ശാന്തമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ താമസിച്ചുവന്ന ഒരാൾ തിരക്കേറിയ ബെംഗളൂരു ന​ഗരത്തിലേക്ക് താമസം മാറിയാൽ എങ്ങനെയിരിക്കും? റെഡ്ഡിറ്റിൽ അടുത്തിടെ ഒരാൾ അങ്ങനെ ഒരു അനുഭവം ഷെയർ ചെയ്തു.

@Dry_Asparagus_6654 എന്ന യൂസർ നെയിമിലുള്ള യുവാവാണ്, 'ബെംഗളൂരുവിൽ 3 വർഷം പൂർത്തിയാക്കിയിരിക്കുന്നു- ഭയത്തിൽ നിന്നും സ്നേഹത്തിലേക്ക്' എന്ന ടൈറ്റിലിലുള്ള പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയത്.

മൂന്ന് വർഷങ്ങൾക്ക് മുമ്പ്, ഒരു സ്യൂട്ട്കേസും, ഒരുപാട് പ്രതീക്ഷകളും, അൽപ്പം ഭയവും മാത്രം കൊണ്ടാണ് ഞാൻ ബെംഗളൂരുവിലേക്ക് കാലെടുത്തുവച്ചത് എന്നാണ് യുവാവ് എഴുതുന്നത്. ജോലിയോ പരിചയക്കാരോ ഇല്ലാതെ, നഗരജീവിതത്തിലേക്കുള്ള ആ മാറ്റം എളുപ്പമായിരുന്നില്ല. ശാന്തമായ ദ്വീപിൽ ജീവിച്ച് പരിചയിച്ച് വന്ന യുവാവായതിനാൽ തന്നെ പേയിം​ഗ് ​ഗസ്റ്റ് ആയി താമസിക്കുന്നതിനേക്കാൾ ഒറ്റയ്ക്ക് ഒരു ഫ്ലാറ്റ് എടുത്ത് ജീവിക്കാനായിരുന്നു യുവാവിന്റെ തീരുമാനം.

തനിക്ക് പാചകം ചെയ്യാൻ അറിയുമായിരുന്നില്ല എന്നും ക്ലീനിം​ഗ് ചെയ്യാറേ ഇല്ലായിരുന്നു നേരത്തെ എന്നും യുവാവ് പറയുന്നു. എന്നാൽ, ഇതെല്ലാം ഒരു ചലഞ്ചായി ഏറ്റെടുത്ത് സ്വയം ചെയ്യാൻ തുടങ്ങി. പയ്യെപ്പയ്യെ ഇതെല്ലാം ഇഷ്ടമായി വന്നു എന്നും പോസ്റ്റിൽ പറയുന്നു. ട്രാഫിക്കിന്റെ ബുദ്ധിമുട്ടുകളും പൊലീസുകാരുടെ പ്രശ്നങ്ങളും ഭാഷയെന്ന തടസവും ഒക്കെ നിലനിൽക്കുന്നുണ്ടെങ്കിലും അതിനേക്കാളെല്ലാം ഉപരിയായി ന​ഗരത്തിലെ പൊസിറ്റീവായിട്ടുള്ള കാര്യങ്ങളാണ് യുവാവ് എടുത്തു പറയുന്നത്.

 

 

ഊഷ്മളതയോടെ പെരുമാറുന്ന അപരിചിതരിൽ തുടങ്ങി കുടുംബമായി മാറിയ സുഹൃത്തുക്കളെ തന്നതിന് വരെ യുവാവ് ന​ഗരത്തെ നന്ദിയോടെയാണ് കാണുന്നത്. 'ബെം​ഗളൂരു, നീയെന്നെ കുറച്ചുകൂടി മെച്ചപ്പെട്ടവനാക്കി, ചിയേഴ്സ്' എന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

രാത്രി അഴുക്കുചാലിൽ നിന്നും അവ്യക്തമായ ശബ്ദം, നിലവിളി, ഡെലിവറി ഏജന്റുമാരായ യുവാക്കളുടെ ഇടപെടലിൽ കുട്ടികൾക്ക് പുതുജീവൻ
മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്