3,000 വർഷം പഴക്കമുള്ള ജനവാസ മേഖല; വീടുകൾക്ക് സമീപത്തായി കണ്ടെത്തിയത് 19 ശ്മശാനങ്ങൾ

Published : Apr 25, 2025, 04:10 PM ISTUpdated : Apr 25, 2025, 04:36 PM IST
3,000 വർഷം പഴക്കമുള്ള ജനവാസ മേഖല; വീടുകൾക്ക് സമീപത്തായി കണ്ടെത്തിയത് 19 ശ്മശാനങ്ങൾ

Synopsis

കരുതിയിരുന്നതില്‍ നിന്നും ഏറെ പുരോഗമനമുള്ള ഒരു സമൂഹമായിരുന്നു അത്.  കന്നുകാലികൾ. ആട്, പന്നി എന്നിവയെ മാംസത്തിനായി വളര്‍ത്തിയ ഇവര്‍ ഗോതമ്പും ബാര്‍ലിയും കൃഷി ചെയ്തു.           


ഇംഗ്ലണ്ടിലെ പൌരാണിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന വലിയൊരു കണ്ടെത്തലിന് പിറകെയൊണ് ബ്രിട്ടീഷ് പുരാവസ്തു ഗവേഷകർ. നേരത്തെയും എ 14 എന്ന് പേരിട്ടിരിക്കുന്ന യൂറോപ്പ വേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നേരത്തെയും നിരവധി പൌരാണിക കാലത്തെ വസ്തുക്കളും ജനവാസമേഖലകളും കണ്ടെത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും അവസാനത്തേതാണ് ഇംഗ്ലണ്ടിലെ ഇപ്‌സ്‌വിച്ചിൽ കണ്ടെത്തിയ 3,000 വർഷം പഴക്കമുള്ള വെങ്കലയുഗ വാസസ്ഥലം. 

ഇംഗ്ലണ്ടിന്‍റെ പൌരാണിക ചരിത്രത്തിലേക്ക് വെളിച്ചം വീശുവന്ന വിലയേറിയ തെളിവുകളാണ് ഇവിടെ നിന്നും ലഭിച്ചിരിക്കുന്നത്. ഇവിടെ നിന്നും ലഭ്യമായ വസ്തുക്കളില്‍ നടത്തിയ പഠനപ്രകാരം കുറഞ്ഞത് 400 വര്‍ഷമെങ്കിലും ഇവിടെ ജനങ്ങൾ ജീവിച്ചിരുന്നുവെന്ന് പുരാവസ്തു ഗവേഷകര്‍ അവകാശപ്പെട്ടുന്നു. ഈ സെറ്റില്‍മെന്‍റിന് സമീപത്തായി 18 ഓളം ശ്മശാനങ്ങളും ഖനനത്തിൽ കണ്ടെത്തി. അക്കാലത്തെ ജനത മരണത്തെയും മരണാനന്തര ജീവിതത്തെയും ഏങ്ങനെ നോക്കികണ്ടുവെന്നതിലേക്ക് ഈ കണ്ടെത്തല്‍ വെളിച്ചം വീശുമെന്ന് ഖനനത്തിന് നേതൃത്വം നല്‍കുന്ന ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷക സംഘം ചൂണ്ടിക്കാട്ടി. '

Read More: ഈജിപ്തില്‍ 3000 വർഷം പഴക്കമുള്ള 'നഷ്ടപ്പെട്ട സ്വർണ്ണ നഗരം' കണ്ടെത്തി

വെങ്കല യുഗത്തിന്‍റെ ശവസംസ്കാര രീതികളിലെ ഒരു സാംസ്കാരിക മാറ്റം ഇവിടെ നിന്നും ലഭിച്ച ശവസംസ്കാര അവശിഷ്ടങ്ങളില്‍ നിന്നും വ്യക്തമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിച്ചു. സെറ്റില്‍മെന്‍റില്‍ നിന്നും ഈ ശ്മശാനങ്ങളിലേക്ക് നേരിട്ട് പോകാന്‍ കഴിഞ്ഞിരുന്നു. ഒപ്പം കാർഷിക മുന്നേറ്റവും ഈ ജനതയില്‍ പ്രകടമായിരുന്നെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഗോതമ്പ് , ബാർലി എന്നിവ കൃഷി ചെയ്തിരുന്ന സമൂഹം, കന്നുകാലികൾ, ചെമ്മരിയാടുകൾ, ആടുകൾ, പന്നികൾ എന്നിയെ മാംസത്തിനായി വളര്‍ത്തിയിരുന്നു. ഇതുവരെ കരുതിയിരുന്നതിനേക്കാൾ വേഗത്തിലായിരുന്നു  ഇപ്‌സ്‌വിച്ചിലെ ജനത ജീവിച്ചിരുന്നതെന്നും ഗവേഷര്‍ പറയുന്നു. ഇതില്‍ ഏറ്റവും പ്രധാനം ധാന്യം പൊടിച്ച് മാവിൽ വിതറാൻ ഉപയോഗിച്ചിരുന്ന ഫ്ലിന്‍റ് ക്വർണ എന്ന പുരാതനമായ ഉപകരണമായിരുന്നു. ഏതാണ്ട് ഒമ്പത് മീറ്റര്‍ വ്യാസത്തിലാണ് ഓരോ വീടും നിര്‍മ്മിക്കപ്പെട്ടത്. ഇത് പ്രദേശത്തെ ജനതയുടെ കാർഷിക സങ്കീർണ്ണതയെ അടിവരയിടുത്തുനെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 

Read More: 7 കോടി വർഷം പഴക്കമുള്ള ദിനോസർ ഭ്രൂണം; എന്ത് കൊണ്ട് ഒരിക്കലും വിരിയാതിരുന്നെന്ന് അത്ഭുതപ്പെട്ട് ശാസ്ത്രജ്ഞർ

PREV
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും