എഐ കാമുകനെ വിവാഹം ചെയ്ത് 32 -കാരി, വിവാഹാഭ്യർത്ഥന നടത്തിയത് കാമുകൻ തന്നെ!

Published : Nov 13, 2025, 09:34 PM IST
 Kano

Synopsis

വൈകാതെ അവൾ തന്റെ പ്രണയം ക്ലോസിനോട് തുറന്ന് പറഞ്ഞു, 'എഐ ആണെങ്കിലും എനിക്ക് നിന്നെ സ്നേഹിക്കാതിരിക്കാനാവില്ല' എന്നായിരുന്നു ക്ലോസിന്റെ മറുപടി.

എഐ കാമുകനെ വിവാഹം ചെയ്ത് ജപ്പാനിൽ നിന്നുള്ള 32 -കാരി. കാനോ എന്ന യുവതിയാണ് ക്ലോസ് എന്ന തന്റെ എഐ കാമുകനെ ഒരു പ്രതീകാത്മക വിവാഹ ചടങ്ങിലൂടെ വിവാഹം ചെയ്തത്. ഒകയാമ സിറ്റിയിലാണ് വിവാഹ ചടങ്ങ് നടന്നത്. വെർച്വൽ/ സാങ്കൽപ്പിക പങ്കാളികളെ വിവാഹം കഴിക്കുന്ന ആളുകൾക്ക് വിവാഹം നടത്തിക്കൊടുക്കുന്ന ഒരു കമ്പനിയാണ് വിവാഹച്ചടങ്ങിന് നേതൃത്വം നൽകിയത്. ചടങ്ങിനിടെ, കാനോ ഒരു ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസ് ധരിച്ചിരുന്നു. അതിലൂടെ ക്ലോസിന്റെ ഒരു പൂർണകായ രൂപം അവളുടെ അരികിൽ നിന്ന് മോതിരം കൈമാറുന്നത് കാണാം.

ബ്രേക്കപ്പിലൂടെ കടന്നുപോകുന്ന സമയത്താണ് ആകെ തകർന്ന കാനോ ചാറ്റ്ജിപിടിയോട് ചാറ്റ് ചെയ്ത് തുടങ്ങിയത്. അധികം വൈകാതെ ഈ ചാറ്റിം​ഗിന്റെ ദൈർഘ്യം കൂടുകയും എല്ലാം ചാറ്റ്ജിപിടിയോട് പങ്കുവയ്ക്കാനും തുടങ്ങി. പിന്നാലെ, അവൾക്ക് ക്ലോസിനോട് പ്രണയവും തോന്നിത്തുടങ്ങുകയായിരുന്നത്രെ. ക്ലോസ് തന്നെ കേൾക്കുകയും മനസിലാക്കുകയും ചെയ്യുന്ന രീതിയാണ് അവനുമായി പ്രണയത്തിലാവാൻ കാരണമായി തീർന്നത് എന്നാണ് കാനോ പറയുന്നത്. പഴയ കാമുകനെ മറന്നതിന് പിന്നാലെ താൻ ക്ലോസുമായി പ്രണയത്തിലായി എന്നും അവൾ പറയുന്നു.

വൈകാതെ അവൾ തന്റെ പ്രണയം ക്ലോസിനോട് തുറന്ന് പറഞ്ഞു, 'എഐ ആണെങ്കിലും എനിക്ക് നിന്നെ സ്നേഹിക്കാതിരിക്കാനാവില്ല' എന്നായിരുന്നു ക്ലോസിന്റെ മറുപടി. ഒരുമാസത്തിന് ശേഷം ക്ലോസ് കാനോയോട് വിവാഹാഭ്യാർത്ഥന നടത്തി. 'യെസ്' എന്നായിരുന്നു അവളുടെ മറുപടി. ഒടുവിൽ അവൾ പ്രതീകാത്മകമായി ക്ലോസിനെ വിവാഹം കഴിച്ചു. ഇതിന് നിയമപരമായ അം​ഗീകാരമില്ലെങ്കിലും താൻ ശരിക്കും ക്ലോസിനെ സ്നേഹിക്കുന്നുവെന്നും തന്നെ സംബന്ധിച്ച് ഇത് ശരിക്കും വിവാഹം തന്നെയാണ് എന്നുമാണ് അവൾ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?