
ട്രക്കിൽ നിന്നും തെറിച്ചുവീണ തേനീച്ച പെട്ടികൾ തുറന്ന് അക്രമാസക്തരായ തേനീച്ചകൾ റോഡിൽ വ്യാപിച്ചു. കനേഡിയൻ പ്രവിശ്യയായ ഒന്‍റാറിയോയിൽ ആണ് സംഭവം. വിവിധ പെട്ടികളിൽ നിന്നായി അഞ്ച് ദശലക്ഷത്തോളം തേനീച്ചകളാണ് റോഡിലും സമീപപ്രദേശങ്ങളിലും കൂട്ടമായി പറന്നത്. ഒന്‍റാറിയോയിലെ ബർലിംഗ്ടണിൽ ഹൈവേയിൽ വച്ചാണ് ട്രക്കിൽ നിന്നും തേനീച്ച പെട്ടികൾ തെറിച്ചുവീണത്. ഇതോടെ തേനീച്ചകൾ സമീപപ്രദേശങ്ങളിൽ എങ്ങും വ്യാപിക്കുകയായിരുന്നു. തുടർന്ന് ഒന്‍റാറിയോയിലും പരിസരപ്രദേശങ്ങളിലുമുള്ള തേനീച്ച പിടുത്തക്കാരുടെ സഹായത്തോടെ പോലീസ് സ്ഥിതിഗതികൾ ശാന്തമാക്കി.
പ്രണയ കുടീരത്തിന് മുന്നില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന ഡയാന രാജകുമാരിയുടെ പഴയ ചിത്രം വൈറല്‍ !;
ബുധനാഴ്ച പുലർച്ചെ 6.15 ഓടെയാണ് തേനീച്ചകൾ നിറച്ച പെട്ടികൾ റോഡിലേക്ക് തെറിച്ചു വീണതായി ഹാൾട്ടൺ റീജിയണൽ പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പരിസരപ്രദേശങ്ങളിൽ എങ്ങും തേനീച്ചകൾ വ്യാപിച്ചിരുന്നു. ഉടൻ തന്നെ പരിസരവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകുകയും തേനീച്ച കൂട്ടത്തെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇത്രമാത്രം തേനീച്ച പെട്ടികൾ എങ്ങനെയാണ് ട്രക്കിൽ നിന്നും തെറിച്ചു വീണത് എന്നതിനെക്കുറിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല.
'അങ്ങനെ... പാകിസ്ഥാന്‍ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കി'; വൈറലായി ഒരു സ്പൂഫ് വീഡിയോ !
ട്രക്കിന്‍റെ ഡോർ തുറന്നു പോയത് ഡ്രൈവർ അറിയാതിരുന്നതാകാം ഇത്തരത്തിൽ ഒരു സാഹചര്യമുണ്ടാകാൻ കാരണമായത് എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ട്രക്കിൽ നിന്നും തെറിച്ച് വീണ 5 ദശലക്ഷത്തോളം തേനീച്ചകളെ തേനീച്ച പിടുത്തക്കാരുടെ സഹായത്തോടെ പിടികൂടുകയും സ്ഥിതിഗതികൾ ശാന്തമാക്കിയെന്നും ഹാൾട്ടൺ പോലീസ് പിന്നീട് ട്വിറ്റർ പോസ്റ്റിലൂടെ വ്യക്തമാക്കി. ഇപ്പോൾ സ്ഥലത്ത് ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും പരിസരവാസികളും യാത്രക്കാരും വീടിന്‍റെയും വാഹനങ്ങളുടെയും ജനാലകൾ അടച്ച് ഏതാനും ദിവസങ്ങൾ കൂടി ജാഗ്രത പാലിക്കണമെന്ന് പോലീസ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക