20,000 -ത്തിന് വാങ്ങിയ 50 വർഷം പഴക്കമുള്ള വൈൻകുപ്പി ലേലം ചെയ്തു, വിറ്റുപോയത് ഏകദേശം 88 ലക്ഷത്തിന് 

Published : May 25, 2023, 02:12 PM ISTUpdated : May 25, 2023, 02:13 PM IST
20,000 -ത്തിന് വാങ്ങിയ 50 വർഷം പഴക്കമുള്ള വൈൻകുപ്പി ലേലം ചെയ്തു, വിറ്റുപോയത് ഏകദേശം 88 ലക്ഷത്തിന് 

Synopsis

ഏകദേശം 1,889 ഡോളറാണ് കുപ്പിയുടെ ഇപ്പോഴത്തെ വിപണി മൂല്യം. എന്നിരുന്നാലും, അതിന്റെ കാലപ്പഴക്കവും അപൂർവതയും കാരണം, കുപ്പി ലേലത്തിൽ വിറ്റു പോയത് 106250 -ലധികം ഡോളറിനാണ്. അതായത് 87,91,390 -ലധികം ഇന്ത്യൻ രൂപയ്ക്ക്.

വൈനിന് പഴക്കം കൂടുന്തോറും അതിന്റെ രുചിയും ലഹരി ഗുണങ്ങളും കൂടുമെന്നത് പൊതുവെയുള്ള വിശ്വാസമാണ്.  എന്തുതന്നെയായാലും അമ്പത് വർഷം പഴക്കമുള്ള ഒരു വൈൻ കുപ്പി ലേലം ചെയ്തതോടെ ഒരു അമേരിക്കക്കാരന്റെ കയ്യിൽ ഓർക്കാപ്പുറത്ത് ലക്ഷങ്ങൾ വന്നു ചേർന്നിരിക്കയാണ്.

കാലിഫോർണിയയിലെ താമസക്കാരനായ മാർക്ക് പോൾസൺ ആണ് ഈ വ്യക്തി. 1970 -കളിൽ ആണ് ഡൊമൈൻ ഡി ലാ റൊമാനീ-കോണ്ടി ലാ ടാഷെയുടെ ഒരു കുപ്പി ഇദ്ദേഹം സ്വന്തമാക്കിയത്. രസകരമെന്ന് പറയട്ടെ അദ്ദേഹം, ആ കുപ്പി ഒരു കാർഡ്ബോർഡ് പെട്ടിക്കുള്ളിലാക്കി വീടിന്റെ ബേസ്മെന്റിൽ ഒളിപ്പിച്ചു വച്ചു. ഇപ്പോഴിതാ പതിറ്റാണ്ടുകൾക്ക് ശേഷം ആ കുപ്പി കണ്ടെത്തിയിരിക്കുകയാണ്. വാങ്ങുന്ന സമയത്ത്, ഇന്നത്തെ കറൻസിയിൽ ഏകദേശം 20,000 രൂപയ്ക്ക് തുല്യമായ 250 ഡോളറിന് ആണ് പോൾസൺ കുപ്പി സ്വന്തമാക്കിയത്. 

എന്നാൽ ഏകദേശം 1,889 ഡോളറാണ് കുപ്പിയുടെ ഇപ്പോഴത്തെ വിപണി മൂല്യം. എന്നിരുന്നാലും, അതിന്റെ കാലപ്പഴക്കവും അപൂർവതയും കാരണം, കുപ്പി ലേലത്തിൽ വിറ്റു പോയത് 106250 -ലധികം ഡോളറിനാണ്. അതായത് 87,91,390 -ലധികം ഇന്ത്യൻ രൂപയ്ക്ക്.

ഡൊമൈൻ ഡി ലാ റൊമാനീ-കോണ്ടി,  DRC എന്ന് ചുരുക്കി വിളിക്കപ്പെടുന്ന വൈൻ ഫ്രാൻസിലെ ബർഗണ്ടിയിലുള്ള ഒരു എസ്റ്റേറ്റിലാണ് ഉദ്പാദിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയതും ആഡംബര വൈൻ ബോട്ടിലുകളും ആണ്  DRC. ലേല സ്ഥാപനമായ ബോൺഹാംസ് സ്കിന്നർ ആണ് ലേലം സംഘടിപ്പിച്ചത്, 50 വർഷമായി തൊടാത്ത ഈ വൈൻ കുപ്പി തുടക്കത്തിൽ 50,000 ഡോളർ മുതൽ 80,000 ഡോളർ വരെ വിലയിൽ വിൽക്കപ്പെടും എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, ആ പ്രതീക്ഷകൾ മറികടന്ന് ഒടുവിൽ 106,250 ഡോളറിന് വിൽക്കപ്പെടുകയായിരുന്നു.

PREV
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം