ഒറ്റദിവസം ഈ സ്കൂളിൽ അവധിയെടുത്തത് 500 -ലധികം വിദ്യാർത്ഥികൾ, കാരണം...

Published : Oct 23, 2023, 05:45 PM IST
ഒറ്റദിവസം ഈ സ്കൂളിൽ അവധിയെടുത്തത് 500 -ലധികം വിദ്യാർത്ഥികൾ, കാരണം...

Synopsis

മുഖംമൂടി ധരിച്ച ആളുകൾ സ്കൂളിലേക്ക് വന്നു. പിന്നാലെ എല്ലാവരും ഭയന്ന് ഓടാൻ തുടങ്ങി. ചിലരെ മുഖംമൂടിധാരികൾ തള്ളിയിട്ടു.

കഴിഞ്ഞ ചൊവ്വാഴ്ച വാഷിം​ഗ്‍ടണിലെ ഒരു സ്കൂളിൽ അവധിയെടുത്തത് അഞ്ഞൂറിലധികം കുട്ടികൾ. തിങ്കളാഴ്ച മുഖംമൂടി ധരിച്ച ഒരുകൂട്ടം ആളുകൾ സ്കൂളിൽ അതിക്രമിച്ച് കയറിയതിന് പിന്നാലെയാണ് വാഷിംഗ്ടണിലെ ഓബർൺ റിവർസൈഡ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പിറ്റേദിവസം സ്കൂളിൽ എത്താതെ വീട്ടിൽ പേടിച്ചിരുന്നത്. 

തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് മുഖംമൂടി ധരിച്ച അഞ്ച് പേർ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാ​ഗത്തെ വാതിലിനടുത്തെത്തുകയും അതുവഴി ക്ലാസ് മുറിയിൽ പ്രവേശിക്കുകയും ചെയ്തത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നാലെ കുട്ടികൾ കൂട്ടഅവധിയെടുത്തു എന്നും ഓബർൺ പൊലീസ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു. മുഖംമൂടിധാരികൾ പിന്നീട് ഹാളിലൂടെ ഓടുകയും നാല് വിദ്യാർത്ഥികളെ തള്ളിയിടുകയും മറ്റൊരാളെ മർദ്ദിക്കുകയും ചെയ്തു.

ഈ സംഭവത്തെ തുടർന്ന് മകൾക്ക് ഭയമായിരുന്നു എന്നും അതിനാൽ വീട്ടിൽ തന്നെ നിൽക്കുകയായിരുന്നു എന്നും വിദ്യാർത്ഥികളിലൊരാളുടെ രക്ഷിതാവായ ബ്രാണ്ടി ഗാർബർ പറഞ്ഞു. മുഖംമൂടി ധരിച്ച ആളുകൾ സ്കൂളിലേക്ക് വന്നു. പിന്നാലെ എല്ലാവരും ഭയന്ന് ഓടാൻ തുടങ്ങി. ചിലരെ മുഖംമൂടിധാരികൾ തള്ളിയിട്ടു എന്ന് മകൾ പറഞ്ഞതായും ​ഗാർബർ പറയുന്നു. 

കഴിഞ്ഞയാഴ്ച സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന സംഘർഷത്തിന്റെ ബാക്കിയായിരിക്കാം ഈ സാഹചര്യമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ, ഇവർ സ്കൂളിൽ അതിക്രമിച്ച് കയറി പ്രശ്നങ്ങൾ സൃഷ്ടിച്ച് തുടങ്ങിയ ഉടനെ തന്നെ സ്കൂൾ അധികൃതർ പിന്നാലെ ചെന്ന് ഇവരെ പിടികൂടിയിരുന്നു എന്ന് പൊലീസ് പറയുന്നു. സംഭവത്തെത്തുടർന്ന്, ദിവസം മുഴുവൻ സ്കൂൾ അടച്ചിട്ടു. അകത്തെയും പുറത്തെയും വാതിലുകൾ എല്ലാം അടച്ചു. ആഴ്ച മുഴുവനും പുറത്ത് ​ഗ്രൗണ്ടുകളിൽ അടക്കം പ്രത്യേകം ഉദ്യോ​ഗസ്ഥരെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പിക്കുന്നതിന് വേണ്ടി നിയമിച്ചിരുന്നു എന്നും പൊലീസ് പറഞ്ഞു. 

വായിക്കാം: 30 കൊല്ലക്കാലം വീട്ടുജോലി ചെയ്ത് മകനെ പഠിപ്പിച്ചു, പൈലറ്റായി മകനെ കണ്ടപ്പോൾ കണ്ണുനിറഞ്ഞ് അമ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

PREV
Read more Articles on
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം