
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം വളരെ പെട്ടെന്നാണ് വാടക കൂടിക്കൊണ്ടിരിക്കുന്നത്. ദില്ലി, ബെംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളിലെല്ലാം ഈ പ്രശ്നം അഭിമുഖീകരിക്കുന്നവരുണ്ട്. അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
ഓഷിൻ ഭട്ട് എന്ന യൂസറാണ് പോസ്റ്റിട്ടിരിക്കുന്നത്. പോസ്റ്റിന് പിന്നാലെ വാടക ഇങ്ങനെ ഉയരുന്നതിനെ കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. പോസ്റ്റിൽ പറയുന്നത്, മുംബൈയിലെ പരേൽ മേഖലയിൽ രണ്ട് മുറികളുള്ള താൻ താമസിക്കുന്ന വീട്ടിലേക്ക് ഒരു ഫ്ലാറ്റ്മേറ്റിനെ ആവശ്യമുണ്ട് എന്നാണ്. ഗംഭീര വ്യൂ ഉള്ള അപാർട്മെന്റാണ്. ജിം, ജോഗിംഗ് ട്രാക്ക്, നല്ല സൗകര്യങ്ങൾ എല്ലാം ഉണ്ട്. ഒരു മാസ്റ്റർ ബെഡ്റൂമാണ് ലഭിക്കുക. എന്നാൽ, ഫ്ലാറ്റിൽ ഫർണിച്ചറുകൾ ഒന്നും തന്നെ ഇല്ല. പക്ഷേ, വാടക 52,000 രൂപയാണ് എന്നാണ് പോസ്റ്റിൽ പറയുന്നത്.
പോസ്റ്റിനൊപ്പം ഫ്ലാറ്റിൽ നിന്നുള്ള വിവിധ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, അതിന്റെ വാടക ആളുകളെ അമ്പരപ്പിച്ചു. ചിലരൊക്കെ കരുതിയത് മൊത്തം വാടക 52,000 ആയിരിക്കും എന്നാണ്. എന്നാൽ, അതിലും യുവതി വ്യക്തത വരുത്തിയിട്ടുണ്ട്. മൊത്തം വാടക ഒരു ലക്ഷമാണ് എന്നാണ് പറയുന്നത്.
പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ വലിയ ചർച്ചയാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്. മുംബൈയിലെ വാടക നാൾക്കുനാൾ കൂടി വരികയാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തിൽ ഒരു നിയന്ത്രണവും ഇല്ലെന്നും പലരും പറയുന്നു. നേരത്തെയും ഇതുപോലെ മുംബൈ അടക്കം ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ വാടകകളെ കുറിച്ചുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായി തീർന്നിട്ടുണ്ട്.
നോയ്ഡയിൽ വാടക 64,000, ഇപ്പോൾ ഈ നഗരത്തിൽ അതിന്റെ പകുതി പോലും ഇല്ല, ശ്രദ്ധേയമായി പോസ്റ്റ്