പൂച്ചയെ പോലെയാകാൻ പൊടിച്ചത് 6 ലക്ഷം; ഒടുവിൽ മണ്ടത്തരമായെന്ന് യുവതിയുടെ ഏറ്റുപറച്ചില്‍

Published : Apr 29, 2025, 11:55 AM IST
പൂച്ചയെ പോലെയാകാൻ പൊടിച്ചത് 6 ലക്ഷം; ഒടുവിൽ മണ്ടത്തരമായെന്ന് യുവതിയുടെ ഏറ്റുപറച്ചില്‍

Synopsis

വൈറൽ പ്രശസ്തി നേടാനായി പൂച്ചയെപ്പോലെ മുഖം മാറ്റാൻ ശ്രമിച്ച ഓസ്ട്രേലിയൻ ഉള്ളടക്ക സ്രഷ്ടാവ് ജോലീൻ ഡോസൺ ഒടുവില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിച്ച് രംഗത്ത്. 

പൂച്ചയെപ്പോലെ മുഖം മാറ്റി, വൈറൽ പ്രശസ്തി നേടാനുള്ള ഓസ്ട്രേലിയൻ ഉള്ളടക്ക സ്രഷ്ടാവിന്‍റെ ശ്രമം ഒടുവില്‍ അബദ്ധത്തിൽ കലാശിച്ചു. ഗോൾഡ് കോസ്റ്റിൽ നിന്നുള്ള 29 -കാരിയായ ജോലീൻ ഡോസൺ ആണ് സ്വന്തം മുഖത്തെ പൂച്ചയുടെ മുഖവുമായി സാമ്യപ്പെടുത്തുന്നതിനായി പലതരത്തിലുള്ള കോസ്മെറ്റിക് നടപടിക്രമങ്ങൾക്ക് വിധേയയായത്. ഇതിനായി ഇവർ ചെലവഴിച്ചത് ഒന്നും രണ്ടുമല്ല ഏകദേശം 8,000 ഡോളറാണ്.  അതായത് 6.6 ലക്ഷത്തിലധികം ഇന്ത്യൻ രൂപ. പ്രധാനമായും മൂക്ക് കൂടുതൽ വിടർത്താനും കവിളെല്ലുകൾ കൂർത്തതാക്കാനുമുള്ള പരീക്ഷണാത്മക ചികിത്സകളാണ് ഇവർ നടത്തിയതെന്ന റിപ്പോര്‍ട്ടുകൾ പറയുന്നു. 

ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് താൻ നടത്തിയ പ്രവർത്തികൾ അബദ്ധമായി പോയിയെന്ന് ഏറ്റുപറയുകയാണ് ഇപ്പോൾ  ജോലീൻ ഡോസൺ. തന്‍റെ മുഖത്തിന്‍റെ സ്വാഭാവികത നഷ്ടപ്പെട്ടുവെന്നും കഠിനമായ വേദനയിലൂടെയും നിരന്തരം ഉണ്ടാവുന്ന മുറിവുകളിലൂടെയുമാണ് ഇപ്പോൾ താൻ കടന്ന് പോയിക്കൊണ്ടിരിക്കുന്നതെന്നും ജോലീൻ വ്യക്തമാക്കി. ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റുന്നതിന് വേണ്ടി മാത്രം താൻ ചെയ്ത ഒരു പ്രവർത്തിയായിരുന്നു അതെന്നും ഇപ്പോൾ തന്‍റെ മുഖത്തിനെ സാധാരണ രീതിയിലേക്ക് ആക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെങ്കിലും അവയൊന്നും ഫലം കാണുന്നില്ലന്നും തന്‍റെ പ്രവർത്തികളിൽ ഖേദം പ്രകടിപ്പിച്ച് ഇവർ തുറന്ന് പറഞ്ഞു.

Watch Video:'ഇതല്ല ഇന്ത്യൻ സംസ്കാരം'; എയർപോർട്ടിൽ പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്ന നടനെതിരെ രൂക്ഷവിമർശനം

Watch Video: കടലില്‍ ഒഴുകി നടക്കുന്ന ആടുകൾ, അവയെ പിടികൂടാന്‍ ബോട്ടുകൾ; വീഡിയോ വൈറല്‍

തന്‍റെ മുഖത്തെ പഴയ പടിയാക്കാൻ സാധിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ആ ശ്രമങ്ങൾ ഇപ്പോൾ ഏറെ സങ്കീർണതകൾ നിറഞ്ഞതാണെന്നാണ് ജോലീൻ പറയുന്നത്. മൂക്ക് വിടർത്തുന്നതിന്‍റെ ഭാഗമായി മൂക്കിന്‍റെ അറകൾക്കുള്ളിൽ സ്ഥാപിച്ച ഫില്ലറുകളും ഇംപ്ലാന്‍റുകളും വലിയ ബുദ്ധിമുട്ടാണ് തനിക്ക് സൃഷ്ടിച്ചതെന്നും ഇപ്പോൾ അവയെല്ലാം പൂർണമായും നീക്കിയെങ്കിലും സ്വാഭാവികാവസ്ഥയിലേക്ക് താൻ തിരികെ എത്തിയിട്ടില്ല എന്നാണ് ഇവർ വ്യക്തമാക്കുന്നത്. താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണ് ഇതൊന്നും ജോലീൻ ഡോസൺ പങ്കുവെച്ചു. സ്വന്തം ശരീരത്തെ ആരും താൻ ചെയ്തത് പോലെ പരീക്ഷണാത്മക വസ്തുവാക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകി.

Watch Video: വാഹനങ്ങൾ ചീറി പായുന്ന എക്സപ്രസ് ഹൈവേയില്‍ ബൈക്ക് സ്റ്റണ്ട്; പിന്നാലെ തലയും കുത്തി താഴേയ്ക്ക്, വീഡിയോ വൈറൽ

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ