100 വിവാഹവും 100 വിവാഹമോചനവും തന്‍റെ സ്വപ്നത്തെ കുറിച്ച് പറഞ്ഞ് 60 -കാരന്‍; ഇതുവരെ കഴിഞ്ഞത് 26 വിവാഹങ്ങള്‍!

Published : Feb 21, 2023, 05:06 PM IST
100 വിവാഹവും 100 വിവാഹമോചനവും തന്‍റെ സ്വപ്നത്തെ കുറിച്ച് പറഞ്ഞ് 60 -കാരന്‍; ഇതുവരെ കഴിഞ്ഞത് 26 വിവാഹങ്ങള്‍!

Synopsis

വിവാഹം കഴിക്കുന്ന ഓരോ ഭാര്യയില്‍ നിന്നും താന്‍ ഒരു കുട്ടിയെ വീതമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇങ്ങനെ ഒരു കുട്ടി ജനിക്കുന്നതിന് പിന്നാലെ ഇയാള്‍ ഭാര്യയെ ഉപേക്ഷിക്കുന്നു. 


ജീവിതത്തെ കുറിച്ച് പലര്‍ക്കും പല സങ്കല്‍പങ്ങളാണ് ഉള്ളത്. ഇത് പലപ്പോഴും ഓരോരുത്തരും വളര്‍ന്ന് സാഹചര്യങ്ങളെ കൂടി അടിസ്ഥാനമാക്കിയായിരിക്കും. ചിലര്‍ ഏക ഭാര്യ വ്രതക്കാരാകും. എന്നാല്‍ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നവരും കുറവല്ല. ഇസ്ലാമില്‍ പുരുഷന് നാല് വിവാഹം വരെ അനുവദിക്കുന്നു. എന്നാല്‍ 100 വിവാഹം കഴിക്കണമെന്ന് ഒരു അറുപതുകാരന്‍ ആഗ്രഹം പ്രകടിപ്പിച്ചെന്ന് പാകിസ്ഥാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. തന്‍റെ ജീവിതം അവസാനിക്കും മുമ്പ് 100 വിവാഹം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് അറുപത് വയസുള്ള ഒരു പാകിസ്ഥാന്‍കാരന്‍ പറയുന്നു. 

ജ്യോത് ജീത് എന്നയാളുടെ ട്വീറ്റര്‍ പേജില്‍ അപ്പ് ചെയ്ത വീഡിയോയിലാണ് ഇയാള്‍ തനിക്ക് 100 വിവാഹം ചെയ്യണമെന്ന് പറയുന്നത്. മാത്രമല്ല,  വിവാഹം കഴിക്കലും കുഞ്ഞുങ്ങളെ ഉണ്ടാക്കലും വിവാഹ മോചനം നേടുന്നതുമാണ് തന്‍റെ വിനോദമെന്നും ഇയാള്‍ പറയുന്നു. ഇതുവരെയായി 26 വിവാഹം ചെയ്തു. ഇതില്‍ 22 പേരെയും വിവാഹമോചനം നടത്തിയെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. വിവാഹം കഴിക്കുന്ന ഓരോ ഭാര്യയില്‍ നിന്നും താന്‍ ഒരു കുട്ടിയെ വീതമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇങ്ങനെ ഒരു കുട്ടി ജനിക്കുന്നതിന് പിന്നാലെ ഇയാള്‍ ഭാര്യയെ ഉപേക്ഷിക്കുന്നു. വീഡിയോയില്‍ അദ്ദേഹം തന്‍റെ കൊച്ചുമക്കളുടെ പ്രായമുള്ള ഭാര്യമാരോടൊപ്പമാണ് ഇരിക്കുന്നത്. ഇതില്‍ ഒരു ഭാര്യയ്ക്ക് 19 വയസാണ് പ്രായമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. 

 

 

കൂടുതല്‍ വായിക്കാന്‍:   പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് കൂടെവരാന്‍ ആവശ്യപ്പെട്ടു; 32 വയസുകാരന് ഒരു വര്‍ഷം തടവ് 

നിലവിൽ, ഇയാള്‍ക്ക് നാല് ഭാര്യമാരാണ് ഉള്ളത്. ഇവര്‍ക്ക് 19 മുതല്‍ 20 വയസ് മാത്രമാണ് പ്രായം. പുതിയ ഭാര്യമാരെ ആദ്യ കുട്ടിയുണ്ടായതിന് പിന്നാലെ താന്‍ തലാഖ് ചൊല്ലി ഒഴിവാക്കുമെന്നും ഇയാള്‍ പറയുന്നു. ഇനിയുള്ള കാലം കൊണ്ട് 100 വിവാഹം കഴിച്ച് 100 വിവാഹ മോചനങ്ങളും നേടുന്നതാണ് തന്‍റെ സ്വപ്നമെന്നും ഇയാള്‍ പറയുന്നു. നിലവില്‍ ഇയാള്‍ക്ക് 22 കുട്ടികളാണ് ഉള്ളത്. ഇവരെല്ലാവരും അവരുടെ അമ്മമാരോടൊപ്പമാണ് താമസിക്കുന്നത്. വിവാഹ മോചനം നടത്തുന്ന ഭാര്യമാര്‍ക്ക് ജീവിക്കാനുള്ള വകയും വീടും മറ്റ് ചെലവുകളും നല്‍കാറുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടു. വീഡിയോ ട്വിറ്ററില്‍ പ്രസിദ്ധപ്പെടുത്തിയതിന് പിന്നാലെ വൈറലായി. ഇയാളെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് കമന്‍റ് ചെയ്യുന്നത്. 

കൂടുതല്‍ വായനയ്ക്ക്: ക്ഷീണിതനായി ഓട്ടോയില്‍ ഉറങ്ങിയ തൊഴിലാളിയെ പ്രശംസിച്ച് കമ്പനി സിഇഒ; വിമര്‍ശിച്ചും അനുകൂലിച്ചും നെറ്റിസണ്‍സ് 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?