വീട്ടുജോലിക്കാരിക്ക് മാസവരുമാനം 60,000 രൂപ, കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് കണ്ടുപഠിക്കണം; പോസ്റ്റ്

Published : Sep 12, 2026, 12:26 PM IST
house help

Synopsis

തന്റെ പണം എങ്ങനെയൊക്കെ ചെലവഴിക്കുന്നു എന്നതിലുള്ള വ്യക്തതയാണ് ഇവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നതെന്ന് ശിവ മിത്തൽ പറയുന്നു. ആർഭാടങ്ങൾക്കോ വ്യക്തിപരമായ ആഗ്രഹങ്ങൾക്കോ പ്രാധാന്യം നൽകാതെ, മകളുടെ സുരക്ഷിതമായ ഭാവിക്ക് മാത്രമാണ് ഇവർ മുൻഗണന നൽകുന്നത്.

തന്റെ വീട്ടിലെ ജോലിക്കാരി അവർക്ക് കിട്ടുന്ന ശമ്പളം എങ്ങനെ കൃത്യമായി മാനേജ് ചെയ്യുന്നുവെന്ന് കാണിച്ച് ​ഗുരു​ഗ്രാമിൽ നിന്നുള്ളൊരു യുവാവ് ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 60,000 രൂപയാണ് ഇവരുടെ മാസവരുമാനം. അവർ പണം എങ്ങനെ ചിലവഴിക്കുന്നുവെന്നും കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാനായി എങ്ങനെ ഇത് കൈകാര്യം ചെയ്യുന്നു എന്നുമാണ് ശിവ മിത്തൽ എന്ന യുവാവ് കുറിച്ചിരിക്കുന്നത്.

ദിവസവും 5-6 വീടുകളിൽ ജോലി ചെയ്യുന്ന ഇവർ മാസത്തിൽ 3-4 സ്ഥിരം അവധിയാണ് എടുക്കുന്നത്. ഈ കഠിനാധ്വാനത്തിലൂടെ ലഭിക്കുന്ന തുകയിൽ നിന്ന് മകളുടെ സ്വകാര്യ സ്കൂൾ വിദ്യാഭ്യാസവും ദൈനംദിന ചെലവുകളും ഇവർ ഭംഗിയായി മുൻപോട്ടു കൊണ്ടുപോകുന്നു. യൂട്ടിലിറ്റി ബില്ലുകൾ കൂടാതെ 10,000 രൂപ വാടകയും നൽകുന്നതോടൊപ്പം, നാട്ടിൽ 6 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിക്കായുള്ള ഇഎംഐയും ഇവർ കൃത്യമായി അടച്ചു തീർക്കുന്നുണ്ട്.

തന്റെ പണം എങ്ങനെയൊക്കെ ചെലവഴിക്കുന്നു എന്നതിലുള്ള വ്യക്തതയാണ് ഇവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നതെന്ന് ശിവ മിത്തൽ പറയുന്നു. ആർഭാടങ്ങൾക്കോ വ്യക്തിപരമായ ആഗ്രഹങ്ങൾക്കോ പ്രാധാന്യം നൽകാതെ, മകളുടെ സുരക്ഷിതമായ ഭാവിക്ക് മാത്രമാണ് ഇവർ മുൻഗണന നൽകുന്നത്. വിലപിടിപ്പുള്ള ഗാഡ്ജെറ്റുകൾക്കും കാറുകൾക്കും ഒക്കെയായി വലിയ ഇഎംഐ ബാധ്യതകൾ ഏറ്റെടുക്കുന്ന കോർപ്പറേറ്റ് ജീവനക്കാർക്ക് ഇവർ ഒരു മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സെക്യൂരിറ്റിയോ ഇൻഷുറൻസോ ഇല്ലാത്ത സാഹചര്യത്തിലും വ്യക്തമായ ലക്ഷ്യത്തോടെ ജീവിക്കുന്ന ഇവരുടെ രീതി ചർച്ചായിയിരിക്കയാണ് സോഷ്യൽ മീഡിയയിൽ. സാമ്പത്തിക അച്ചടക്കത്തെക്കുറിച്ചുള്ള ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചത്. രണ്ടും രണ്ട് സ്വഭാവമുള്ള ജോലികളല്ലേ അവയെ താരതമ്യം ചെയ്യുന്നത് ശരിയാണോ എന്നും ചിലർ സംശയം പ്രകടിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഭർത്താവിന്‍റെ ഏഴ് വർഷത്തെ രഹസ്യബന്ധം പുറത്തുവിട്ട് ഭാര്യ; 180 ഹോട്ടലുകൾ, 1.5 മില്യൺ ഡോളറിന്‍റെ ഇൻഷുറൻസ്!
'ലാളിച്ചു വഷളാക്കി, ഇനിയവൾ അധ്വാനിച്ച് ജീവിക്കട്ടെ'; വീട്ടിൽ നിന്നും പണവും സ്വർണവും മോഷ്ടിച്ച കൊച്ചുമകൾക്ക് 'എട്ടിന്‍റെ പണി' കൊടുത്ത് വൃദ്ധദമ്പതികൾ