സ്വയം സഞ്ചരിച്ച് നിരീക്ഷണം നടത്തൽ, ട്രാഫിക് നിർദ്ദേശങ്ങളും ബോധവൽക്കരണ പ്രഖ്യാപനങ്ങളും നൽകൽ, പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകൽ എന്നിവയായിരുന്നു റോബോട്ടിന്റെ പ്രധാന ചുമതലകൾ.
ചൈനയിൽ നടന്ന 2026 ഹാംഗ്ഷൂ മാരത്തണിൽ ട്രാഫിക് പൊലീസിനെ സഹായിക്കാൻ അത്യാധുനിക ഹ്യൂമനോയിഡ് റോബോട്ടിനെ നിയോഗിച്ചു. നവംബർ 1 -ന് നടന്ന മാരത്തണിൽ ഗതാഗത ലംഘനങ്ങൾ കണ്ടെത്താനും പ്രധാന സ്ഥലങ്ങളിൽ സുരക്ഷയൊരുക്കാനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനുമാണ് പൊലീസിനൊപ്പം റോബോട്ട് സേവനത്തിനിറങ്ങിയത്.
'ഹാംഗ്സിംഗ് നമ്പർ 2' എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ട്, ഹാംഗ്ഷൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡീപ് റോബോട്ടിക്സും പ്രാദേശിക ട്രാഫിക് പൊലീസും സംയുക്തമായാണ് വികസിപ്പിച്ചെടുത്തത്. ഴെജിയാങ് പ്രവിശ്യയിലെ ഹുവാങ്ലോങ് സ്പോർട്സ് സെന്ററിന് ചുറ്റുമുള്ള നാല് പ്രധാന കേന്ദ്രങ്ങളിലാണ് റോബോട്ടിന്റെ പട്രോളിംഗ് സജ്ജീകരിച്ചത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
സ്വയം സഞ്ചരിച്ച് നിരീക്ഷണം നടത്തൽ, ട്രാഫിക് നിർദ്ദേശങ്ങളും ബോധവൽക്കരണ പ്രഖ്യാപനങ്ങളും നൽകൽ, പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകൽ എന്നിവയായിരുന്നു റോബോട്ടിന്റെ പ്രധാന ചുമതലകൾ.
റോബോട്ടിന്റെ പ്രത്യേകതകളും സാങ്കേതികമികവും
ശരീരഘടനയും പ്രതിരോധശേഷിയും: 178 സെന്റീമീറ്റർ ഉയരമുള്ള ഈ റോബോട്ട് ഡീപ് റോബോട്ടിക്സിന്റെ 'DR02' ഹ്യൂമനോയിഡ് പ്ലാറ്റ്ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്. IP66 റേറ്റിംഗ് ഉള്ളതിനാൽ ശക്തമായ പൊടിയെയും വെള്ളത്തെയും അതിജീവിക്കാൻ ഇതിന് സാധിക്കും. മൈനസ് 20 ഡിഗ്രി മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെയുള്ള അതിതീവ്ര താപനിലയിലും ഇത് സുഗമമായി പ്രവർത്തിക്കും.
ക്യാമറയും കമ്പ്യൂട്ടിംഗും: ലിഡാർ (LiDAR), ഡെപ്ത് ക്യാമറകൾ, വൈഡ് ആംഗിൾ ക്യാമറകൾ, 275 TOPS കമ്പ്യൂട്ടിംഗ് യൂണിറ്റ് എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. സാധാരണ സിസിടിവി ക്യാമറകളുടെ പരിധിയിൽ വരാത്ത സ്ഥലങ്ങൾ പോലും കൃത്യമായി നിരീക്ഷിക്കാൻ റോബോട്ടിന് സാധിക്കും.
ട്രാഫിക് നിയന്ത്രണം: ക്രമം തെറ്റിച്ചെത്തുന്ന വാഹനങ്ങളെയും അനധികൃതമായി റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാരെയും കൃത്യമായി തിരിച്ചറിയാൻ ഇതിന് കഴിയും. കൂടാതെ മനുഷ്യരെപ്പോലെ തന്നെ റോഡിൽ ട്രാഫിക് സിഗ്നൽ ആംഗ്യങ്ങൾ കാണിക്കാനും സുരക്ഷാ മുന്നറിയിപ്പുകൾ നൽകാനും റോബോട്ടിന് സാധിക്കും.
ഹ്യൂമനോയിഡ് റോബോട്ടുകൾ പൊതുസേവന രംഗത്തേക്ക് എത്തുന്നതിന്റെ പ്രധാന ഉദാഹരണമാണ് ഈ നീക്കമെന്ന് ബെയ്ജിംഗ് അക്കാദമി ഓഫ് സോഷ്യൽ സയൻസസിലെ ഗവേഷകർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ സുരക്ഷാ-ഗതാഗത മേഖലകളിൽ ഇത്തരം റോബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്താനാണ് ചൈന ലക്ഷ്യമിടുന്നത്.




