ഇപ്പോഴും കഴിയുന്നത് കൂട്ടുകുടുംബമായി, ഒരു മേൽക്കൂരയ്‍ക്ക് താഴെ 61 പേർ

Published : Apr 17, 2023, 05:53 PM IST
ഇപ്പോഴും കഴിയുന്നത് കൂട്ടുകുടുംബമായി, ഒരു മേൽക്കൂരയ്‍ക്ക് താഴെ 61 പേർ

Synopsis

ഒൻപത് കുടുംബങ്ങൾക്കും വേറെ വേറെ താമസസൗകര്യം വീട്ടിലുണ്ട്. അതിൽ പ്രത്യേകം അടുക്കളയും കിടപ്പുമുറിയും എല്ലാം പെടുന്നു. ഓരോ കുടുംബവും അവരവർക്കുള്ള ഭക്ഷണം തയ്യാറാക്കും. കുടുംബത്തിന്റെ മൊത്തത്തിലുള്ള വാർഷിക വരുമാനം 65 ലക്ഷമാണ്. 

ഇന്ത്യയിലെ കൂട്ടുകുടുംബം ലോകത്തിൽ തന്നെ അറിയപ്പെടുന്നതാണ്. എന്നാൽ, ഇന്ന് അതുപോലെ കൂട്ടുകുടുംബമായി ജീവിക്കുന്നവർ വളരെ വളരെ കുറവാണ്. മിക്കവാറും അച്ഛനും അമ്മയും ഒന്നോ രണ്ടോ കുട്ടികളും അടങ്ങുന്ന കുടുംബമാകും ഉണ്ടാവുക. എന്നാൽ, ജല്‌ന താലൂക്കിലെ നിർഖേഡ ഗ്രാമത്തിലുള്ള ഒരു വീട്ടിൽ 61 പേരാണ് താമസിക്കുന്നത്.

ജാദവ് കുടുംബത്തിൽ 61 പേരിൽ ഒമ്പതുപേർ സഹോദരന്മാരാണ്, പിന്നെ അവരുടെ കുടുംബവും. കുടുംബത്തിന്റെ തലവനായ രഘുനാഥ് ജാദവാണ് വീട് മുഴുവൻ നോക്കുന്നത്. കുടുംബത്തിൽ ജോലി ഉള്ളവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും സംരംഭകരും വ്യവസായികളും എല്ലാം ഉണ്ട്. അതുപോലെ എല്ലാവരും കഴിക്കുന്നത് സസ്യാഹാരമാണ്. 

”ഞങ്ങൾക്ക് 125 ഏക്കർ സ്വത്തും നൂറിലധികം മൃഗങ്ങളും 12- 15 ഇരുചക്രവാഹനങ്ങളും ഒരു ബൊലേറോ കാറും വീട്ടിൽ 50 മുറികളുമുണ്ട്. ഓരോ മാസവും ഏകദേശം 30,000 രൂപയുടെ പലചരക്ക് സാധനങ്ങൾ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ആവശ്യമാണ്. പ്രതിവർഷം 2.5 മുതൽ 3 ലക്ഷം രൂപ വരെ പലചരക്ക് സാധനങ്ങൾക്കായി മാത്രം ചെലവഴിക്കുന്നു” എന്ന് രഘുനാഥ് ജാദവ് ന്യൂസ് 18 -നോട് പറഞ്ഞു. 

വയലിൽ പണി ചെയ്യാൻ വീട്ടിലെ സ്ത്രീകളെ കൂട്ടാറില്ല. ഒൻപത് കുടുംബങ്ങൾക്കും വേറെ വേറെ താമസസൗകര്യം വീട്ടിലുണ്ട്. അതിൽ പ്രത്യേകം അടുക്കളയും കിടപ്പുമുറിയും എല്ലാം പെടുന്നു. ഓരോ കുടുംബവും അവരവർക്കുള്ള ഭക്ഷണം തയ്യാറാക്കും. കുടുംബത്തിന്റെ മൊത്തത്തിലുള്ള വാർഷിക വരുമാനം 65 ലക്ഷമാണ്. 

വീട്ടിൽ എന്തെങ്കിലും ആഘോഷമോ പരിപാടിയോ ഒക്കെ ഉണ്ടെങ്കിൽ എല്ലാവർക്കും ഒരേ ഭക്ഷണം തന്നെയാണ് ഉണ്ടാക്കുന്നതും വിളമ്പുന്നതും. അതുപോലെ ഒരുമിച്ച് ഇത്രയും പേർ ഒരു വീട്ടിൽ കഴിയുന്നത് കുട്ടികൾക്ക് നല്ല കാര്യങ്ങൾ മനസിലാക്കി കൊടുക്കാനും അവരെ നല്ല രീതിയിൽ വളർത്താൻ സഹായിക്കുന്നു എന്നും ഇവർ പറയുന്നു. 

PREV
click me!

Recommended Stories

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം
ഇന്ന് ലോക മനുഷ്യാവകാശ ദിനം, സംരക്ഷിക്കപ്പെടേണ്ടതുണ്ട് ഓരോ അവകാശവും