സ്വര്‍ണ്ണഖനിയിലെ ഉരുള്‍പൊട്ടല്‍; ഫിലീപ്പിയന്‍സില്‍ മരണം 68 ആയി. 51 പേരെ കാണാനില്ല !

Published : Feb 13, 2024, 01:22 PM ISTUpdated : Feb 14, 2024, 12:38 PM IST
സ്വര്‍ണ്ണഖനിയിലെ ഉരുള്‍പൊട്ടല്‍; ഫിലീപ്പിയന്‍സില്‍ മരണം 68 ആയി. 51 പേരെ കാണാനില്ല !

Synopsis

അപകടം നടന്ന് 60 മണിക്കൂറിന് ശേഷവും കുട്ടിയെ ജീവനോടെ തിരിച്ച് കിട്ടിയത് 'മഹാത്ഭുത'മെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. അതേസമയം 50 മീറ്റർ (164 അടി) ആഴമുള്ള പ്രദേശത്ത് ഇനിയും തിരച്ചിൽ നടത്താനുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  


തെക്കൻ ഫിലിപ്പൈൻസിലെ സ്വർണ്ണ ഖനന ഗ്രാമത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 68 ആയി ഉയർന്നെന്നും 51 ഓളം പേരെ കാണാതായതായും 32 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ മിൻഡാനാവോ ദ്വീപിലെ പർവതപ്രദേശമായ മസാര ഗ്രാമത്തിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ 60 മണിക്കൂറോളം ഉരുള്‍പൊട്ടലിന് അടിയില്‍ കുടുങ്ങിപ്പോയ ഒരു മൂന്ന് വയസുകാരിയെ ജീവനോടെ രക്ഷപ്പെടുത്താന്‍ പറ്റിയത് രക്ഷാപ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസമായി.  അപകടം നടന്ന് 60 മണിക്കൂറിന് ശേഷവും കുട്ടിയെ ജീവനോടെ തിരിച്ച് കിട്ടിയത് 'മഹാത്ഭുത'മെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. അതേസമയം 50 മീറ്റർ (164 അടി) ആഴമുള്ള പ്രദേശത്ത് ഇനിയും തിരച്ചിൽ നടത്താനുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മിൻഡാനാവോ മേഖലയിലെ ദാവോ ഡി ഓറോ പ്രവിശ്യയിലെ മസാര എന്ന സ്വർണ്ണ ഖനന ഗ്രാമത്തിന് സമീപം കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടം സംഭവിച്ചത്.  അപകടത്തിന്‍റെ നിരവധി ഫോട്ടോകളും വീഡിയോയും ഫിലിപ്പൈൻ റെഡ് ക്രോസ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. കുട്ടിയെ പുതപ്പില്‍ പൊതിഞ്ഞ് ഓക്സിജന്‍ സിലിണ്ടറിന്‍റെ സഹായത്തോടെ കൃത്രിമ ശ്വാസം നല്‍കിയ ശേഷം അടുത്തുള്ള മവാബ് മുനിസിപ്പാലിറ്റിയിലെ ആശുപത്രിയില്‍ എത്തിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിന് പിന്നാലെ കാണാതായവര്‍ ഇതിനകം മരിച്ചിരിക്കാമെന്ന് കരുതുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോഴും നിരവധി ആളുകള്‍ മണ്ണിനടിയിലാണ്. അതേസമയം 60 മണിക്കൂറിന് ശേഷം മൂന്ന് വയസുകാരിയെ ജീവനോടെ കണ്ടെത്തിയതില്‍ രക്ഷാപ്രവര്‍ത്തകര്‍ വലിയ സന്തോഷത്തിലാണ്. 

'ഞാന്‍ മാതാപിതാക്കളുടെ നൂല്‍പ്പാവ'; മൂന്നാം ക്ലാസുകാരന്‍റെ പരാതിയില്‍ പോട്ടിത്തെറിച്ച് സോഷ്യല്‍ മീഡിയ !

അച്ഛന് കൂടുതൽ ഇഷ്ടം ചേച്ചിയെ; പരാതിയുമായി 10 വയസ്സുകാരൻ പൊലീസ് സ്റ്റേഷനില്‍ !

പെണ്‍കുട്ടിക്ക് മെസേജ് അയച്ചു; നടു റോഡിലുള്ള യുവാക്കളുടെ കൂട്ടത്തല്ല് ആഘോഷിച്ച് സോഷ്യല്‍ മീഡിയ !

"ഇത് രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷ നൽകുന്നു. ഒരു കുട്ടിയുടെ പ്രതിരോധശേഷി സാധാരണയായി മുതിർന്നവരേക്കാൾ കുറവാണ്, എന്നിട്ടും കുട്ടി അതിജീവിച്ചു. നാല് ദിവസത്തിന് ശേഷവും കൂടുതൽ ആളുകളെ കണ്ടെത്തിയേക്കാം." കഴിഞ്ഞ വെള്ളിയാഴ്ച കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞതായി എഎപി റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രിയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചിലില്‍ 55 വീടുകൾ പൂര്‍ണ്ണമായും നശിപ്പിക്കുകയും ഖനി തൊഴിലാളികള്‍ക്കായി കാത്ത് നിന്നിരുന്ന മൂന്ന് ബസുകളും ഒരു ജീപ്പും ഒരു മിനിബസും മണ്ണിനടിയിലാവുകയും ചെയ്തു. സ്വര്‍ണ്ണഖനിയിലും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതിദുര്‍ഘടമായ പർവതപ്രദേശങ്ങൾ, കനത്ത മഴ, ഖനനം, അനധികൃത മരം വെട്ടൽ, വ്യാപകമായ വനനശീകരണം എന്നിവ മൂലം ഫിലിപ്പിയന്‍സിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്ന് മണ്ണിടിച്ചിലുകൾ പതിവാണ്. ഇതിനകം ആയിരക്കണക്കിന് ആളുകളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനത്തിനിടെ റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. 

വാ പൊളിച്ച് പെരുമ്പാമ്പ്....! കൂറ്റന്‍ പെരുമ്പാമ്പിന്‍റെ കഴുത്തിന് കുത്തിപ്പിടിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ
 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ