'ഇത്രയും കാലം യാത്ര ചെയ്തു, കഴിക്കാൻ ഭക്ഷണമില്ല. ഞങ്ങൾക്ക് ശരിക്കും വിശക്കുന്നു'; റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍

Published : Feb 17, 2023, 11:54 AM ISTUpdated : Feb 17, 2023, 11:56 AM IST
'ഇത്രയും കാലം യാത്ര ചെയ്തു, കഴിക്കാൻ ഭക്ഷണമില്ല. ഞങ്ങൾക്ക് ശരിക്കും വിശക്കുന്നു'; റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍

Synopsis

നല്ലൊരു നാളെ സ്വപ്നം കണ്ട് ബംഗ്ലാദേശില്‍ നിന്നും റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍, അനധികൃത മത്സ്യബന്ധനയാനങ്ങളില്‍ മറ്റ് രാജ്യങ്ങളിലേക്ക് നീങ്ങുന്നത്. ഇത്തരത്തില്‍ ഇവര്‍ പ്രധാനമായും നീങ്ങുന്നത്. തെക്ക് കിഴക്കന്‍ രാജ്യമായ മലേഷ്യയിലേക്കാണ്. 

ജന്മദേശമെന്നത് ഓരോ മനുഷ്യന്‍റെയും അടിസ്ഥാന വികാരങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒന്നാണ്. എന്നാല്‍, പുതിയ ലോകക്രമത്തില്‍ ദേശീയതയും പ്രദേശികതയും പല ദേശത്തും മാറ്റിയെഴുതപ്പെടുകയാണ്. ഇതോടെ പതിറ്റാണ്ടുകളായി തങ്ങള്‍ താമസിക്കുന്ന ഭൂമിയില്‍ നിന്നും മതം, ജാതി, വര്‍ഗ്ഗം, തൊലി നിറം എന്നിവയുടെ പേരില്‍ നിരവധി മനുഷ്യരാണ് ഒഴിവാക്കപ്പെടുന്നത്. ഇത്തരത്തില്‍ ഏഷ്യാന്‍ വന്‍കരയില്‍ നിന്ന് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സൃഷ്ടിച്ച രാജ്യമാണ് മ്യാന്മാര്‍. 

അധികാരവും മതവും തമ്മിലുള്ള അഭേദ്യബന്ധം നിലനില്‍ക്കുന്ന രാജ്യത്ത് സൈനിക ഭരണമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. സൈന്യത്തിന്‍റെ പിന്‍ബലത്തിലാണ് ഒരു വിഭാഗം ബുദ്ധമതാനുയായികള്‍ മ്യാന്മാറില്‍ നിന്നും വംശീയ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ വംശജരെ പുറന്തള്ളുന്നതും. ജനിച്ച മണ്ണില്‍ നിന്നും പലായനം ചെയ്യുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലേക്കാണ് പ്രാണരക്ഷാര്‍ത്ഥം രക്ഷതേടുന്നത്. എന്നാല്‍, ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും കൂടുതലാണ് ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍. പല അഭയര്‍ത്ഥി ക്യാമ്പുകളിലും അതീവ ദയനീയാവസ്ഥയാണെന്ന് പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണിക്കുന്നു. 

കൂടുതല്‍ വായനയ്ക്ക്:  ന്യൂസിലന്‍റ് പൈലറ്റിന്‍റെ മോചനം; പാപ്പുവയില്‍ സൈനിക നീക്കത്തിന് തയ്യാറെന്ന് ഇന്തോനേഷ്യന്‍ സൈന്യം 

ഇതേതുടര്‍ന്ന് നല്ലൊരു നാളെ സ്വപ്നം കണ്ട് ബംഗ്ലാദേശില്‍ നിന്നും റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍, അനധികൃത മത്സ്യബന്ധനയാനങ്ങളില്‍ മറ്റ് രാജ്യങ്ങളിലേക്ക് നീങ്ങുന്നത്. ഇത്തരത്തില്‍ ഇവര്‍ പ്രധാനമായും നീങ്ങുന്നത്. തെക്ക് കിഴക്കന്‍ രാജ്യമായ മലേഷ്യയിലേക്കാണ്. എന്നാല്‍ ഇവരില്‍ പകുതിയും വഴി തെറ്റി ഇന്തോനേഷ്യയില്‍ എത്തപ്പെടുന്നു.  കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിലെത്തി ചേര്‍ന്ന അഭയാര്‍ത്ഥി ബോട്ടില്‍ 71 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 21 സ്ത്രീകളും 20 കുട്ടികളും ഉള്‍പ്പെടുന്നു. ബോട്ട് തീരമടുക്കുമ്പോള്‍ 69 പേര്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. 15 ദിവസം നീണ്ട യാത്രയ്ക്ക് ശേഷമാണ് ഇവര്‍ ഇന്തോനേഷ്യന്‍ തീരത്തെത്തിയത്.  രണ്ടോ മൂന്നോ പേർ ഭക്ഷണമില്ലാതെ കടലിൽ വച്ച് മരിച്ചതായി മാതാപിതാക്കളോടൊപ്പം ബോട്ടിലുണ്ടായിരുന്ന പതിനഞ്ചുകാരനായ ഷൊരിഫ് ഉദ്ദീൻ പറഞ്ഞു. ഞങ്ങൾ ഇത്രയും കാലം യാത്ര ചെയ്തു, കഴിക്കാൻ ഭക്ഷണമില്ല. ഞങ്ങൾക്ക് ശരിക്കും വിശക്കുന്നു അവന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

 

കൂടുതല്‍ വായനയ്ക്ക്:  വിമാനയാത്രയ്ക്കിടെ നഷ്ടപ്പെട്ട കലാസൃഷ്ടികള്‍ 'പ്രത്യേക പരാതി'യുടെ അടിസ്ഥാനത്തില്‍ ചിത്രകാരിക്ക് തിരികെ കിട്ടി 

ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ജോലി കണ്ടെത്താനോ, വിദ്യാഭ്യാസത്തിനോ ഉള്ള സാധ്യതയില്ല. മാത്രമല്ല പട്ടിണി മാത്രമാണ് കൂട്ട്. ഇത്തരം പ്രശ്നങ്ങള്‍ അഭയാര്‍ത്ഥികളെ ക്യാമ്പ് വിടാന്‍ പ്രേരിപ്പിക്കുന്നു. പണം നല്‍കിയാണ് പലരും ബോട്ടില്‍ കയറിയത്. എന്നാല്‍, ബോട്ട് ഇന്ത്യന്‍ തീരം വിട്ടതിന് പിന്നാലെ ക്യാപ്റ്റന്‍ രക്ഷപ്പെട്ടെന്നും ബോട്ടിന്‍റെ എഞ്ചിന്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചത് കൊണ്ട് മാത്രമാണ് തങ്ങള്‍ ഇവിടെ എത്തിയതെന്നും ബോട്ടിലുണ്ടായിരുന്നവര്‍ പറഞ്ഞു. സൈന്യത്തിന്‍റെ പിന്തുണയോടെ 2017 ഓഗസ്റ്റ് മുതല്‍ തുടരുന്ന മ്യാന്മാറിലെ അടിച്ചമർത്തലിന് ശേഷം ഏഴ് ലക്ഷത്തിലധികം റോഹിങ്ക്യൻ മുസ്‌ലിംകളാണ് ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാൻമറിൽ നിന്ന് ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിലേക്ക് എത്തിയത്. ഇപ്പോള്‍ ബംഗ്ലാദേശില്‍ നിന്നും രക്ഷതേടി ഇവര്‍ മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, പലരും കടലില്‍ ദിശ തെറ്റി ഇന്തോനേഷ്യന്‍ തീരത്തടുക്കുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ 500-ലധികം റോഹിങ്ക്യകൾ കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയില്‍ എത്തിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ 184 പേരുടെ സംഘമാണ് ആഷെ ബസാര്‍ ജില്ലയില്‍ ഇറങ്ങിയത്. 

കൂടുതല്‍ വായനയ്ക്ക്:  30 വര്‍ഷം മുമ്പ് ഇറാഖില്‍ നിന്നും കണ്ടെത്തിയ 4000 വര്‍ഷം പഴക്കമുള്ള ശിലാലിഖിതം വായിച്ചെടുക്കാന്‍ ഗവേഷകര്‍ 
 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ