7 വയസുകാരന് ശവസംസ്കാര ചടങ്ങുകളോട് കൗതുകം; അച്ഛനുവേണ്ടിയും മിനിയേച്ചർ സംസ്കാരച്ചടങ്ങ്!

Published : Nov 18, 2026, 03:59 PM IST
funeral

Synopsis

കടലാസ് ഉപയോഗിച്ച് ചെറിയ ശവസംസ്കാര സാമഗ്രികൾ നിർമിക്കുന്നതിന് പുറമെ, ലെഗോ ബ്രിക്സ് ഉപയോഗിച്ച് വിപുലമായ ശവസംസ്കാര പന്തലുകളും കുട്ടി ഒരുക്കാറുണ്ട്. അച്ഛനുവേണ്ടിയും മിനിയേച്ചർ ശവസംസ്കാര ചടങ്ങ് ഈ ബാലൻ നടത്തിയതായാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചൈനയിൽ ഏഴുവയസ്സുകാരനായ ഒരു കുട്ടിക്ക് ശവസംസ്കാര ചടങ്ങുകളോട് തോന്നിയ അമിതമായ കൗതുകം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. കടലാസുകൊണ്ട് ചെറിയ ശവപ്പെട്ടികൾ നിർമിക്കുകയും റീത്തുകളുടെ ചിത്രങ്ങൾ വരയ്ക്കുകയും അച്ഛനൊപ്പം ശവസംസ്കാര ചടങ്ങുകൾ അനുകരിച്ച് കളിക്കുകയും ചെയ്യുന്ന കുട്ടിയാണ് ഇപ്പോൾ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

നാലാം വയസ്സിൽ ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതോടെയാണ് കുട്ടിക്ക് ഇത്തരം കാര്യങ്ങളോട് പ്രത്യേക താൽപര്യം തോന്നിത്തുടങ്ങിയത്. കുട്ടിയുടെ അമ്മ സാമൂഹിക മാധ്യമങ്ങളിൽ മകന്റെ ഈ വിനോദത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധ നേടിയത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

കുട്ടിയുടെ നോട്ടുപുസ്തകങ്ങൾ നിറയെ ശവസംസ്കാര ചടങ്ങുകളിൽ ഉപയോഗിക്കുന്ന പുഷ്പചക്രങ്ങളുടെ ചിത്രങ്ങളാണെന്ന് ചൂണ്ടിക്കാട്ടി കിന്റർഗാർട്ടൻ അധ്യാപിക മാതാപിതാക്കളെ ബന്ധപ്പെട്ടതോടെയാണ് കുടുംബം കുട്ടിയുടെ ഈ കൗതുകത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കുന്നത്. കടലാസ് ഉപയോഗിച്ച് ചെറിയ ശവസംസ്കാര സാമഗ്രികൾ നിർമിക്കുന്നതിന് പുറമെ, ലെഗോ ബ്രിക്സ് ഉപയോഗിച്ച് വിപുലമായ ശവസംസ്കാര പന്തലുകളും കുട്ടി ഒരുക്കാറുണ്ട്. അച്ഛനുവേണ്ടിയും മിനിയേച്ചർ ശവസംസ്കാര ചടങ്ങ് ഈ ബാലൻ നടത്തിയതായാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കുട്ടിയുടെ ഈ വിനോദം ആദ്യമൊക്കെ മാതാപിതാക്കളെയും കുടുംബാം​ഗങ്ങളേയും അസ്വസ്ഥപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ ആരും അതത്ര കാര്യമായി എടുക്കുന്നില്ല. മാത്രമല്ല, അവന്റെ ഇഷ്ടങ്ങളെ പിന്തുണയ്ക്കാനാണ് കുടുംബത്തിന്റെ തീരുമാനം. "ഓരോ കുട്ടിക്കും അവരുടേതായ താൽപര്യങ്ങളുണ്ടാകും. അവന്റേത് അൽപ്പം വ്യത്യസ്തമാണെന്നു മാത്രം" എന്നാണ് കുട്ടിയുടെ അമ്മയായ മാ ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

കുട്ടിയുടെ വിനോദത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കുട്ടിയുടെ താൽപര്യങ്ങളെ വിശാലമനസ്സോടെ കാണുന്ന മാതാപിതാക്കളെ നിരവധി പേർ അഭിനന്ദിച്ചു.

PREV
Read more Articles on
click me!

Recommended Stories

പ്രായം 23; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ജപ്പാനിലെ 'സൂപ്പർസ്റ്റാർ' റെഡ് പാണ്ട
94 ലക്ഷം രൂപയുടെ ആഡംബര വാച്ചുമായി എത്തി; ഡൽഹിയിൽ യാത്രക്കാരൻ അറസ്റ്റിൽ