സ്വന്തം കേസ് വാദിക്കാന്‍ എഐ അഭിഭാഷകനെ സൃഷ്ടിച്ച് 74 -കാരന്‍, കലിപൂണ്ട വനിതാ ജഡ്ജി കോടതി നിർത്തിവച്ചു

Published : Apr 10, 2025, 11:36 AM ISTUpdated : Apr 10, 2025, 02:09 PM IST
സ്വന്തം കേസ് വാദിക്കാന്‍ എഐ അഭിഭാഷകനെ സൃഷ്ടിച്ച് 74 -കാരന്‍, കലിപൂണ്ട വനിതാ ജഡ്ജി കോടതി നിർത്തിവച്ചു

Synopsis

തൊഴില്‍തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് വാദിക്കാനാണ് 74- കാരന്‍ തന്‍റെ തന്നെ മോഡലില്‍ ഒരു എഐ അഭിഭാഷകനെ സൃഷ്ടിച്ചത്. ഈ അവതാരത്തെ ഇയാൾ കോടതിയിലുമെത്തിച്ചു. പക്ഷേ, വാദം തുടങ്ങിയതും വനിതാ ജഡ്ജി കലിച്ചു.  


സ്വന്തം കേസ് വാദിക്കാൻ വാദി എഐ അവതാറിനെ ഉപയോഗിച്ചതിൽ ദേഷ്യം കയറിയ ജഡ്ജി കേസ് നിർത്തിവച്ചു. ന്യൂയോർക്ക് അപ്പീൽ കോടതി ജഡ്ജിയാണ് നടപടിക്രമങ്ങൾ പാതിവഴിയിൽ നിർത്തിവെച്ചത്. ഓൺലൈനായി നടന്ന കോടതി നടപടിക്രമങ്ങൾക്കിടയിൽ പാനലിന് മുന്നിൽ തന്‍റെ കേസ് വാദിക്കാൻ 74 -കാരനായ ഒരു വാദി എഐ അവതാർ ഉപയോഗിച്ചതാണ് ജഡ്ജിയെ രോക്ഷാകുലനാക്കിയത്.

ഒരു തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട കേസിന്‍റെ വിചാരണ വേളയിലാണ് വാദി ജെറോം ഡെവാൾഡ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തന്‍റെ വാദം അവതരിപ്പിച്ചത്. കഴിഞ്ഞ മാസം ന്യൂയോർക്ക് സ്റ്റേറ്റ് സുപ്രീം കോടതി അപ്പലേറ്റ് ഡിവിഷന്‍റെ ഫസ്റ്റ് ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്‍റിന് മുന്നിൽ അദ്ദേഹം ഹാജരായപ്പോഴാണ് സംഭവം. കോടതി നടപടിക്രമങ്ങളുടെ വീഡിയോ കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വന്നത്.

Watch Video: മെട്രോ യാത്രയ്ക്കിടെ മദ്യപാനവും മുട്ട തീറ്റയും; പിടികൂടിയപ്പോൾ കുടിച്ചത് ആപ്പീ ഫിസെന്ന്, വീഡിയോ വൈറൽ

Watch Video:   ആകാശത്തിനും ഭൂമിക്കുമെല്ലാം ഓറഞ്ച് നിറം; ഇതെന്ത് ലോകാവസാനമോ എന്ന് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

ജെറോം ഡെവാൾഡിന്‍റെ രൂപത്തോട് സാദൃശ്യമുള്ളതായിരുന്നു എഐ അഭിഭാഷകന്‍റെയും രൂപം.  എഐ അഭിഭാഷകൻ കോടതിയിൽ വാദം ആരംഭിച്ചതും സംശയം തോന്നിയ ജഡ്ജി ഈ മനുഷ്യൻ തന്‍റെ അഭിഭാഷകനാണോയെന്ന് ഡെവാൾഡിനോട് ചോദിക്കുന്നു. അതിന് മറുപടിയായി, കോടതിയിൽ വാദങ്ങൾ അവതരിപ്പിക്കുന്നതിനായി താൻ സൃഷ്ടിച്ച ഒരു എഐ അവതാറാണ് അതെന്ന്  ജെറോം ഡെവാൾഡ് വ്യക്തമാക്കിയത്. അതോടെ രോഷാകുലനായ ജഡ്ജി കോടതി നടപടി ക്രമങ്ങൾ അവസാനിപ്പിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ തന്‍റെ ഭാഗത്താണ് തെറ്റെന്നും കോടതിയോടും ജഡ്ജിമാരോടും ക്ഷമാപണം നടത്തിയതായും ജെറോം ന്യൂയോർക്ക് ടൈംസിനോട് സംസാരിക്കവേ പറഞ്ഞു. കോടതിയെ വഞ്ചിക്കാനായിരുന്നില്ല താൻ അത്തരത്തിലൊരു പ്രവർത്തി ചെയ്തുതൊന്നും മറിച്ച് തന്‍റെ വാദങ്ങൾ കൃത്യതയോടും വ്യക്തതയോടും കൂടി അവതരിപ്പിക്കുന്നതിനാണ് അങ്ങനെയൊരു സൃഷ്ടി നടത്തിയതെന്നും ജെറോം കൂട്ടിച്ചേർത്തു.

Watch Video:   ഭാര്യയെ കാമുകനൊപ്പം പിടികൂടി; ടാക്സി ഡ്രൈവർക്ക് തോക്കിൻറെ പാതിക്ക് തല്ല്, മീററ്റ് മോഡലിൽ കൊല്ലുമെന്ന് ഭീഷണി

 

 

PREV
Read more Articles on
click me!

Recommended Stories

'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്
കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!