ഈ ഇരട്ട സഹോദരിമാർ തമ്മിലുള്ള ഉയരവ്യത്യാസം 75 സെൻറീമീറ്റർ

Published : Feb 28, 2023, 02:20 PM IST
ഈ ഇരട്ട സഹോദരിമാർ തമ്മിലുള്ള ഉയരവ്യത്യാസം 75 സെൻറീമീറ്റർ

Synopsis

സാധാരണയായി ഇരട്ടകൾ എന്ന് പറയുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് വരുന്നത് ഒരേ രൂപത്തിൽ ഉള്ളവരായിരിക്കും. എന്നാൽ, ഈ സഹോദരിമാർ തമ്മിൽ ഒരുതരത്തിലുള്ള രൂപ സാദൃശ്യങ്ങളും ഇല്ല എന്നുള്ളതാണ് വാസ്തവം.

അസാധാരണമായ ഉയര വ്യത്യാസമുള്ള ഇരട്ട സഹോദരിമാർ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി. ജപ്പാനിലെ ഒകയാമയിൽ നിന്നുള്ള ഇരട്ട സഹോദരിമാരാണ് ഇവർ. ഇരുവരും തമ്മിലുള്ള ഉയര വ്യത്യാസം 75 സെൻറീമീറ്റർ ആണ്. അതായത് 2 അടി 5.5 ഇഞ്ച്. ഉയരവ്യത്യാസം കൊണ്ട് ഏവരെയും അമ്പരപ്പിച്ചിരിക്കുന്ന ഈ സഹോദരിമാരാണ് ഇന്ന് ജീവിച്ചിരിക്കുന്ന പരസ്പരസാമ്യം ഇല്ലാത്ത ഇരട്ടകളിൽ ഏറ്റവും ഉയര വ്യത്യാസം ഉള്ളവർ. യോഷി, മിച്ചി കികുച്ചി എന്നാണ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ ഈ സഹോദരിമാരുടെ പേര്. 

സാധാരണയായി ഇരട്ടകൾ എന്ന് പറയുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് വരുന്നത് ഒരേ രൂപത്തിൽ ഉള്ളവരായിരിക്കും. എന്നാൽ, ഈ സഹോദരിമാർ തമ്മിൽ ഒരുതരത്തിലുള്ള രൂപ സാദൃശ്യങ്ങളും ഇല്ല എന്നുള്ളതാണ് വാസ്തവം. 33 വയസ്സുള്ള ഈ സഹോദരിമാർ രൂപത്തിലും മുഖസവിശേഷതകളിലും എല്ലാം വേറിട്ട് നിൽക്കുന്നു. ഇവരിൽ യോഷിയുടെ ഉയരം 162.5 സെ.മീ യും (5 അടി 4 ഇഞ്ച്) മിച്ചിയുടെ 87.5 സെ.മീ യും (2 അടി 10.5 ഇഞ്ച്) ആണ്.

ഗിന്നസ് വേൾഡ് റെക്കോർഡ്സ് ആണ് കൗതുകകരമായ ഉയര വ്യത്യാസമുള്ള ഈ സഹോദരിമാരെ കുറിച്ച് തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. തങ്ങളുടെ ശരീരങ്ങൾ തമ്മിൽ മാത്രമേ ഉയരവ്യത്യാസമുള്ളൂ എന്നാണ് ഈ സഹോദരിമാർ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ഒപ്പം തങ്ങളുടെ മനസ്സുകൾ തമ്മിൽ ഏറെ അടുത്താണ് എന്നും അവർ പറഞ്ഞു. 1989 ഒക്ടോബർ 15 -നാണ് ഈ ഇരട്ട സഹോദരിമാർ ജനിച്ചത്. മിച്ചി ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം ആണ് താമസിക്കുന്നത്. വിവാഹം കഴിഞ്ഞ യോഷി ഒരു കുട്ടിയുടെ അമ്മയാണ് ഇപ്പോൾ.

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ