വെറും രണ്ട് മിനിറ്റ് യാത്രയ്ക്ക് ഈടാക്കിയത് പതിനായിരം രൂപ; സൈക്കിൾ റിക്ഷയുടെ ചാർജ്ജ് കേട്ട് ഞെട്ടി നെറ്റിസൺസ്

Published : Jul 01, 2025, 10:08 AM IST
cycle rickshaw j

Synopsis

ഒരു റോൾസ് റോയ്സ് വിളിക്കാൻ വേണ്ടല്ലോ ഇത്രയും പൈസ എന്നാണ് ചിലരൊക്കെ പറഞ്ഞിരിക്കുന്നത്. ഇത്തരം നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന റിക്ഷകൾ വിളിക്കരുത് എന്നാണ് മറ്റ് ചിലർ പറഞ്ഞത്.

ലണ്ടന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു കുഞ്ഞൻ സൈക്കിൾ റിക്ഷാ യാത്രയ്ക്ക് ‍ഡ്രൈവർ യാത്രക്കാരോട് ഈടാക്കിയത് 90 പൗണ്ട്. ഇതിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. രണ്ട് മിനിറ്റ് മാത്രം നീണ്ടുനിൽക്കുന്ന യാത്രയ്ക്കാണത്രെ ഡ്രൈവർ 90 പൗണ്ട് (10,587.87 രൂപ) ഇടാക്കിയത്. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് ഇതിനെതിരെ വൻ വിമർശനം ഉയർന്നത്.

നഗരത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് ഏരിയകളിലൊന്നായ ഓക്‌സ്‌ഫോർഡ് സ്ട്രീറ്റിന് സമീപത്ത് നിന്നാണ് വൈറലായ ഈ ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയിൽ, രണ്ട് മിനിറ്റ് മാത്രം നീണ്ടുനിന്ന യാത്രയ്ക്ക് ശേഷം ഒരു വിനോദസഞ്ചാരി ഇയാളെ ചോദ്യം ചെയ്യുന്നത് കാണാം. ഉയർന്ന നിരക്കിന്റെ പേരിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. എന്തൊരു തട്ടിപ്പ് എന്നാണ് വീഡിയോ കണ്ട് പലരും പറഞ്ഞത്.

@leccyboy എന്ന ടിക്ടോക് യൂസറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ ടൂറിസ്റ്റുകൾ ഡ്രൈവറെ ചോദ്യം ചെയ്യുന്നതാണ് കാണുന്നത്. വെറും രണ്ട് മിനിറ്റ് യാത്രയ്ക്ക് 90 പൗണ്ടോ എന്ന് ഒരാൾ ഡ്രൈവറോട് ചോദിക്കുന്നുമുണ്ട്.

വളരെയേറെ വിമർശനങ്ങളാണത്രെ ഇപ്പോൾ ഈ വീഡിയോയ്ക്ക് നേരെ ഉയരുന്നത്. ഒരു റോൾസ് റോയ്സ് വിളിക്കാൻ വേണ്ടല്ലോ ഇത്രയും പൈസ എന്നാണ് ചിലരൊക്കെ പറഞ്ഞിരിക്കുന്നത്. ഇത്തരം നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന റിക്ഷകൾ വിളിക്കരുത് എന്നാണ് മറ്റ് ചിലർ പറഞ്ഞത്. അതേസമയം സമാനമായ അനുഭവങ്ങൾ ഉണ്ടായി എന്നായിരുന്നു മറ്റ് പലരും പറഞ്ഞത്.

എന്തായാലും, നിരന്തരം നാം ഇന്ത്യയിലെ പല ന​ഗരങ്ങളിലെയും ഓട്ടോക്കൂലി കേട്ട് അമ്പരന്നു പോകാറുണ്ട് അല്ലേ? അതിനെയെല്ലാം കടത്തിവെട്ടിയിരിക്കുകയാണ് ഇപ്പോൾ ലണ്ടഡനിൽ നിന്നുള്ള ഈ സൈക്കിൾ റിക്ഷാ ചാർജ്ജ്.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?