Joshua Broome : ആയിരത്തിലധികം അഡൽറ്റ് സിനിമകൾ, മനംമടുത്ത് പാസ്റ്ററായി പോൺതാരം!

Published : Mar 31, 2022, 04:26 PM IST
Joshua Broome : ആയിരത്തിലധികം അഡൽറ്റ് സിനിമകൾ, മനംമടുത്ത് പാസ്റ്ററായി പോൺതാരം!

Synopsis

ഒരു സാധാരണ ജീവിതം നയിക്കാൻ ആഗ്രഹിച്ച് കൊണ്ട്, അദ്ദേഹം ഒരു ജിമ്മിൽ ജോലിയ്ക്ക് കയറി. പിന്നീടാണ് അദ്ദേഹം ഇപ്പോഴത്തെ ഭാര്യയായ ഹോപ്പിനെ കണ്ടുമുട്ടുന്നത്. അദ്ദേഹം തന്റെ ഭൂതകാലത്തെ കുറിച്ച് അവളോട് തുറന്ന് പറഞ്ഞു. 

ഒരു മുൻ പോൺതാരം(porn star) തന്റെ ആറ് വർഷത്തെ കരിയറിനിടെ അഭിനയിച്ച് തീർത്തത് 1,000 -ത്തിലധികം അഡൽറ്റ് സിനിമകൾ. എന്നാൽ, ഒരു ഘട്ടത്തിൽ അദ്ദേഹം ആ ജീവിതം വെറുത്തു. പകരം ആത്മീയപാത തെരഞ്ഞെടുത്ത് ഒരു പാസ്റ്ററായി മാറി. ജോഷ്വ ബ്രൂം(Joshua Broome) എന്നാണ് അദ്ദേഹത്തിന്റെ പേര്. അഡൽറ്റ് വ്യവസായത്തിൽ വളരെ അധികം പ്രശസ്തി നേടിയ ജോഷ്വ ഒരു ഘട്ടമെത്തിയപ്പോൾ നിരാശയിലേയ്ക്ക് കൂപ്പുകുത്തി. ലെറ്റ്സ്‌ ടോക് പ്യൂരിറ്റി പോഡ്‌കാസ്റ്റിൽ അദ്ദേഹം തന്റെ ഈ അനുഭവം പങ്കുവച്ചിരുന്നു. അതിൽ അദ്ദേഹം ആത്മഹത്യ ചെയ്യാൻ പോലും ആഗ്രഹിച്ചിരുന്നതായി പറയുന്നു. ഇനി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് അദ്ദേഹം വിശ്വസിച്ചു.  

ഒരു പോൺതാരമായി ജോലി ചെയ്ത അദ്ദേഹത്തിന് ഇനി തന്റെ ജീവിതം എന്താകുമെന്ന് ആലോചിച്ചപ്പോൾ ഉത്കണ്ഠയും ഭയവും അടക്കാനായില്ല. “ഞാൻ കിടക്കയിൽ കിടന്ന് ചിന്തിച്ചു: 'എനിക്ക് മരിക്കണം. എന്നാൽ അതിനുള്ള ധൈര്യം കിട്ടുന്നില്ല. എനിക്ക് ജീവിതം മടുത്തു. ഇങ്ങനെ ഒരു ജോലി ചെയ്യുന്ന എനിക്ക് എന്ത് ഭാവിയാണുള്ളത്? എന്നെ വിവാഹം കഴിക്കാൻ ആരും വരില്ല, എന്നെ ജോലിക്കെടുക്കാൻ ആരും തയ്യാറാവില്ല. ഞാൻ ഒന്നിനും കൊള്ളാത്തവാനാണ്" ആ സമയത്തെ കുറിച്ച് ജോഷ്വ പറയുന്നു. ഒടുവിൽ ധൈര്യപൂർവ്വം അദ്ദേഹം ആ തീരുമാനം കൈകൊണ്ടു, അഡൽറ്റ് വ്യവസായം ഉപേക്ഷിക്കുക.  

കൗമാരപ്രായത്തിൽ തന്നെ ജോഷ്വ മോഡലിംഗ് ചെയ്യാൻ ആരംഭിച്ചു. പിന്നീട് കൂടുതൽ അവസരങ്ങൾക്കായി അദ്ദേഹം കാലിഫോർണിയയിലേക്ക് ചേക്കേറി. അദ്ദേഹത്തിന് അപ്പോൾ 23 വയസ്സായിരുന്നു. ഒരു വെയിറ്ററായി അവിടെ ജോലി ചെയ്യുന്ന സമയം. ഒരു അശ്ലീലരംഗത്തിൽ മുഖം കാണിക്കുന്നത് കരിയറിനെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്ന് ഒരുകൂട്ടം സ്ത്രീകൾ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു. ഒരു അഭിനേതാവാകാനുള്ള പ്രതീക്ഷയിൽ ലോസ് ഏഞ്ചൽസിലെ ഹോളിവുഡിലേക്ക് അദ്ദേഹം മാറി. ദിവസങ്ങൾക്ക് ശേഷം, അദ്ദേഹം ആദ്യ അഡൽറ്റ് ഫിലിമിൽ അഭിനയിച്ചു. അധികം താമസിയാതെ ഓരോ മാസവും ഡസൻ കണക്കിന് സീനുകളിൽ അദ്ദേഹം അഭിനയിക്കാൻ തുടങ്ങി. പിന്നീട് ഏറ്റവും ജനപ്രിയമായ പുരുഷ അഡൽറ്റ് ചലച്ചിത്ര താരങ്ങളിൽ ഒരാളായി ജോഷ്വ മാറി. എന്നാൽ, പണവും പ്രശസ്തിയും അദ്ദേഹത്തെ തെല്ലും സന്തോഷിപ്പിച്ചില്ല.  

"ഞാൻ മില്യണുകൾ സമ്പാദിച്ചു. ഞാൻ പോകാൻ ആഗ്രഹിച്ച സ്ഥലത്തെല്ലാം എനിക്ക് പോകാൻ സാധിച്ചു. എല്ലാതരത്തിലുമുള്ള സെക്സും ഞാൻ ചെയ്തു. എന്നാൽ എല്ലാം നേടി എന്ന് കരുതുമ്പോഴും, എന്റെ ജീവിതത്തിൽ എല്ലാം എനിക്ക് നഷ്ടപ്പെടുകയായിരുന്നു. എനിക്ക് എപ്പോഴും ഒരുതരം സങ്കടവും ശൂന്യതയും അനുഭവപ്പെടാൻ തുടങ്ങി" അദ്ദേഹം പറഞ്ഞു. ജോഷ്വ അഞ്ച് വർഷത്തോളം അഡൽറ്റ് വ്യവസായത്തിൽ ജോലി ചെയ്തു. കൂടാതെ റോക്കോ റീഡ് എന്ന ഓമനപ്പേരിൽ 1,000 എക്സ്-റേറ്റഡ് സിനിമകളിൽ അഭിനയിച്ചു. ഒടുവിൽ 2012 -ൽ അദ്ദേഹം വ്യവസായം ഉപേക്ഷിക്കുകയായിരുന്നു. ജോഷ്വ അവിടം വിട്ട് നോർത്ത് കരോലിനയിലേക്ക് മടങ്ങി. എന്നാൽ, അദ്ദേഹത്തിന് അപ്പോഴും കടുത്ത വിഷാദവും, നാണക്കേടും അനുഭവപ്പെട്ടു. കണ്ടുമുട്ടുന്നവരിൽ നിന്നെല്ലാം അദ്ദേഹം തന്റെ ഭൂതകാലം മറച്ച് വച്ചു.  

ഒരു സാധാരണ ജീവിതം നയിക്കാൻ ആഗ്രഹിച്ച് കൊണ്ട്, അദ്ദേഹം ഒരു ജിമ്മിൽ ജോലിയ്ക്ക് കയറി. പിന്നീടാണ് അദ്ദേഹം ഇപ്പോഴത്തെ ഭാര്യയായ ഹോപ്പിനെ കണ്ടുമുട്ടുന്നത്. അദ്ദേഹം തന്റെ ഭൂതകാലത്തെ കുറിച്ച് അവളോട് തുറന്ന് പറഞ്ഞു. അടുത്ത വാരാന്ത്യത്തിൽ, അവരിരുവരും ഒന്നിച്ച് പള്ളിയിൽ പോയി. അവിടെ വച്ച് ഒരു ആത്മീയ ഉണർവ് ജോഷ്വയ്ക്ക് അനുഭവപ്പെട്ടു. അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങി. 2016 -ൽ വിവാഹിതരായ ദമ്പതികൾക്ക് ഇപ്പോൾ മൂന്ന് ആൺമക്കളുണ്ട്. സീഡാർ റാപ്പിഡ്‌സിലെ ഗുഡ് ന്യൂസ് ബാപ്‌റ്റിസ്റ്റ് ചർച്ചിലെ പാസ്റ്ററാണ് ജോഷ്വ ഇന്ന്. വചന പ്രഭാഷണത്തിനായി യുഎസ്സിൽ ഉടനീളം അദ്ദേഹം യാത്ര ചെയ്യുന്നു. ഇത് കൂടാതെ തന്റെ സന്ദേശം പ്രചരിപ്പിക്കാൻ ജോഷ്വയ്ക്ക് ഒരു പോഡ്‌കാസ്റ്റും, 50,000 ഫോളോവേഴ്‌സ് ഉള്ള ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടുമുണ്ട്. അതിൽ അദ്ദേഹം അഡൽറ്റ് വ്യവസായത്തിന്റെ അപകടങ്ങളെ കുറിച്ച് ആളുകളോട് പറയുന്നു.  

PREV
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു