'ഞാൻ നല്ലൊരു നായക്കുട്ടി, ആരെങ്കിലും ദത്തെടുക്കൂ'; പിറ്റ് ബുൾ നായക്കുട്ടിയുടെ വൈകാരിക കുറിപ്പ് വൈറൽ

Published : May 11, 2025, 11:37 AM IST
'ഞാൻ നല്ലൊരു നായക്കുട്ടി, ആരെങ്കിലും ദത്തെടുക്കൂ'; പിറ്റ് ബുൾ നായക്കുട്ടിയുടെ വൈകാരിക കുറിപ്പ് വൈറൽ

Synopsis

വഴിയിലൂടെ പോകുന്ന എല്ലാവരുടെയും അടുത്തേക്ക് എത്തുന്ന അവന്‍റെ കഴുത്തിലെ ബെല്‍റ്റില്‍ വച്ചിരിക്കുന്ന വൈകാരികമായ കുറിപ്പെടുത്ത് വായിച്ചവരാണ് ആന്‍ഡ്രെയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയത്.   

കോളറിൽ ഘടിപ്പിച്ച ഹൃദയഭേദകമായ കുറുപ്പുമായി തെരുവിൽ അലഞ്ഞ് പിറ്റ് ബുൾ നായക്കുട്ടി. അറ്റ്ലാന്‍റയിലെ പീഡ്‌മോണ്ട് പാർക്കിലാണ് അഞ്ച് വയസ്സുള്ള പിറ്റ്ബുൾ-ബോക്‌സർ മിക്സ് നായക്കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. നായയുടെ കഴുത്തിലെ കോളറിൽ കണ്ടെത്തിയ കുറുപ്പിൽ പറയുന്നത്, 'താൻ ഒരു നല്ല നായ ആണെന്നും ദയവായി ആരെങ്കിലും തനിക്കൊരു അഭയകേന്ദ്രം നൽകണ'മെന്നുമാണ്.

കുറുപ്പിൽ പറയുന്ന വിവരങ്ങൾ അനുസരിച്ച് നായകുട്ടിയുടെ പേര് ആൻഡ്രെ എന്നാണ്. കുറുപ്പിന്‍റെ പൂർണ്ണരൂപം ഇങ്ങനെയാണ്; "എന്‍റെ അച്ഛൻ വീടില്ലാത്ത അവസ്ഥയിലാണ്, എന്നെ കൊണ്ടുപോകാൻ ആരുമില്ല. ഞാൻ ശരിക്കും ഒരു നല്ല നായയാണ്. ഒരു അഭയകേന്ദ്രവും എന്നെ സ്വീകരിക്കാത്തതിനാൽ എന്‍റെ അച്ഛൻ വലിയ വിഷമത്തിലാണ്. ദയവായി ആൻഡ്രേയോട് സ്നേഹത്തോടും ദയയോടും കൂടി പെരുമാറുക."ആൻഡ്രെയുടെ മുൻ ഉടമ അവനെ ഇനി പരിപാലിക്കാൻ സാധിക്കാത്തതിനാൽ പുതിയൊരു ഉടമസ്ഥനെ കണ്ടെത്തുന്നതിനായി നായയെ തെരുവിൽ ഉപേക്ഷിച്ചതായിരിക്കാമെന്ന് പീപ്പിൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ പൊതു പാർക്കിൽ നായയെ ഉപേക്ഷിച്ചത് നായ കൂടുതൽ സുരക്ഷിതനാകാനും ആളുകളുടെ ശ്രദ്ധ പെട്ടെന്ന് ലഭിക്കുന്നതിനും ആയിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

 

ആൻഡ്രേയുടെ കഥ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയതോടെ നിരവധി ആളുകൾ നായയോട് സഹതാപം പ്രകടിപ്പിച്ച രംഗത്തെത്തിയത്. ഏതാനും ചിലർ താൽക്കാലിക അഭയവും വാഗ്ദാനം ചെയ്തു. എന്നാൽ, അവർക്കാർക്കും ദീർഘകാലത്തേക്ക് നായയെ സംരക്ഷിക്കുക സാധ്യമല്ലായിരുന്നു. ജനുവരിയിലാണ് ആദ്യമായി ഒരു അഭയ കേന്ദ്രം തേടികൊണ്ടുള്ള ആൻഡ്രോയിയുടെ കഥ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.  പിന്നീടും നിരവധി തവണ സ്ഥിരമായി ഒരു ഉടമയെ തേടിക്കൊണ്ട് ആൻഡ്രേയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളില്‍ വന്നു. ഏതായാലും പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മെയ് ആദ്യവാരത്തോടെ ആൻഡ്രോയ്ക്ക് അറ്റ്ലാന്‍റയിൽ ഒരു ഫോസ്റ്റർ ഹോമിൽ അഭയം ലഭിച്ചു. ഫുൾട്ടൺ കൗണ്ടി അനിമൽ സർവീസസിന്‍റെയും പ്രദേശത്തെ  മൃഗസ്‌നേഹികളുടെയും സഹായത്തോടെയാണ് ആൻഡ്രെയുടെ കഥ ശ്രദ്ധ പിടിച്ചുപറ്റിയത്.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ