Cobra Escaped : കൊടുംവിഷമുള്ള ആഫ്രിക്കന്‍ മൂര്‍ഖന്‍ വീട്ടില്‍നിന്നും രക്ഷപ്പെട്ടു; കണ്ടുകിട്ടിയില്ല!

Web Desk   | Asianet News
Published : Feb 22, 2022, 06:18 PM IST
Cobra Escaped : കൊടുംവിഷമുള്ള ആഫ്രിക്കന്‍ മൂര്‍ഖന്‍ വീട്ടില്‍നിന്നും  രക്ഷപ്പെട്ടു; കണ്ടുകിട്ടിയില്ല!

Synopsis

ആറടി നീളമുള്ള വെസ്റ്റ് ആഫ്രിക്കന്‍ ബാന്‍ഡഡ് വിഭാഗത്തില്‍ പെടുന്ന മൂര്‍ഖനെയാണ്, അമേരിക്കയിലെ ടെക്‌സസിലുള്ള ഗ്രാന്റ്പ്രിയറിയിലെ വീട്ടില്‍വെച്ച് കാണാതായത്. ഇതോടൊപ്പമുണ്ടായിരുന്ന ആണ്‍ മൂര്‍ഖന്‍ കൂടിനകത്തുതന്നെയുണ്ട്. കഴിഞ്ഞ ആഴ്ചയാണ് സംഭവം. കാണാതായ പാമ്പിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

വീടിനകത്ത് പ്രത്യേകം കൂടുണ്ടാക്കി  (homemade cage) വളര്‍ത്തിയിരുന്ന കൊടും വിഷമുള്ള ആഫ്രിക്കന്‍ മൂര്‍ഖന്‍ രക്ഷപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുടമ അറസ്റ്റില്‍. ആറടി നീളമുള്ള വെസ്റ്റ് ആഫ്രിക്കന്‍ ബാന്‍ഡഡ്  (West African banded cobra) വിഭാഗത്തില്‍ പെടുന്ന മൂര്‍ഖനെയാണ്, അമേരിക്കയിലെ ടെക്‌സസിലുള്ള ഗ്രാന്റ്പ്രിയറിയിലെ (Grand Prairie)  വീട്ടില്‍വെച്ച് കാണാതായത്. ഇതോടൊപ്പമുണ്ടായിരുന്ന ആണ്‍ മൂര്‍ഖന്‍ കൂടിനകത്തുതന്നെയുണ്ട്. കഴിഞ്ഞ ആഴ്ചയാണ് സംഭവം. കാണാതായ പാമ്പിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

ഗ്രാന്റ്പ്രിയറിയില്‍ താമസിക്കുന്ന ലോറന്‍സ് തോമസ് മാറ്റ്  (Lawrence Thomas Matl III) എന്ന 23-കാരനാണ് സംഭവത്തെ തുടര്‍ന്ന്, അറസ്റ്റിലായത്. വീടിനുള്ളില്‍ മരം കൊണ്ട് കൂടുണ്ടാക്കി അതിനുള്ളില്‍ രണ്ട് കൊടുംവിഷമുള്ള ആഫ്രിക്കന്‍ മൂര്‍ഖന്‍ പാമ്പുകളെ വളര്‍ത്തുകയായിരുന്നു ഇയാള്‍. ഇതോടൊപ്പം മറ്റു ചില പാമ്പുകളെയും ഈ വീട്ടില്‍ വളര്‍ത്തുന്നതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു.  

 

 

മരം കൊണ്ടാണ് വീടിനുപുറത്ത് വലിയ കൂടുണ്ടാക്കിയത്. ഇതിന് കണ്ണാടി വാതിലുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇതിന് പൂട്ടുണ്ടായിരുന്നില്ല. ഇതിലാണ് രണ്ട് മാരക വിഷമുള്ള പാമ്പുകളെ ഇയാള്‍ വളര്‍ത്തിയിരുന്നത്. ഇതിന് ഭക്ഷണം കൊടുത്ത് വീട്ടിലേക്ക് പോയ താന്‍ 15 മിനിറ്റ് കഴിഞ്ഞ് വരുമ്പോള്‍ പെണ്‍ മൂര്‍ഖനെ കാണാനില്ലായിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്. കൂടിന്റെ ഗ്ലാസ് ഡോര്‍ ഒരിഞ്ച് തുറന്നു കിടന്നിരുന്നു. മറ്റേ പാമ്പ് അതിനകത്തു തന്നെയുണ്ടായിരുന്നു. നേരത്തെയം പാമ്പിനെ ഇതുപോലെ കാണാതായിട്ടുണ്ടെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ കിട്ടിയിട്ടുണ്ടെന്നും എന്നാല്‍, എത്ര തിരഞ്ഞിട്ടും ഈ പാമ്പിനെ കിട്ടിയിട്ടില്ല എന്നുമാണ് ഇയാള്‍ പൊലീസില്‍ പരാതിപ്പെട്ടത്. 

തുടര്‍ന്ന് പൊലീസും വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലെ വിദഗ്ധരും എത്തി. രണ്ടാഴ്ച മുമ്പാണ് രണ്ട് ആഫ്രിക്കന്‍ മൂര്‍ഖന്‍ പാമ്പുകളെ താന്‍ വില കൊടുത്തു വാങ്ങിയതതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. അവയെ അതിനു ശേഷം ആ കൂട്ടിലാണ് പാര്‍പ്പിച്ചിരുന്നത്. ഭക്ഷണം കൊടുത്തിരുന്നത് താന്‍ തന്നെയായിരുന്നു. ഗ്ലാസ് ഡോര്‍ നീക്കി ഭക്ഷണം കൊടുത്തശേഷം അതടച്ചാണ് പതിവു പോലെ താന്‍ വീട്ടിലേക്ക് പോയത്. എന്നാല്‍, അല്‍പ്പം കഴിഞ്ഞു വരുമ്പോള്‍ ഗ്ലസ് ഡോര്‍ തുറന്നിട്ട നിലയിലായിരുന്നു. ഭക്ഷണം കൊടുത്ത ശേഷം താന്‍ കൂട് അടച്ചിരുന്നു എന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പൂട്ടില്ലാത്തതിനാല്‍, മറ്റാരെങ്കിലും ഇവിടെ വന്ന് കൂടു തുറന്നിട്ടുണ്ടാവുമെന്നാണ് സംശയമെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, പൊലീസ് ഇക്കാര്യം മുഖവിലയ്ക്ക് എടുക്കുന്നില്ല. 

 

ഗ്രാന്റ്പ്രിയറി നഗരസഭയുട നിയമപ്രകാരം ഇവിടെ വന്യജീവികളെ വളര്‍ത്തുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യം കണക്കിലെടുത്ത്, ഇയാളുടെ വീട്ടില്‍നിന്നും ബാക്കിയുള്ള പാമ്പുകളെയും മറ്റ് വന്യമൃഗങ്ങളെയും ഒഴിപ്പിച്ച് വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. മറ്റുള്ളവര്‍ക്ക് അപകടം ഉണ്ടാക്കുന്ന വിധത്തില്‍ വന്യജീവികളെ വളര്‍ത്തുകയും അലക്ഷ്യമായി കൈകാര്യം ചെയ്യുകയും ചെയ്ത കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 
 

PREV
click me!

Recommended Stories

'പ്രണയാവധി' വേണമെന്ന് ജീവനക്കാരൻ; ബോസിന്‍റെ മറുപടി വൈറൽ
കോയമ്പത്തൂരിൽ റോഡിലേക്ക് പാഞ്ഞുകയറി കുതിരകൾ, കുട്ടികളുമായി സ്കൂട്ടിയിൽ പോവുകയായിരുന്ന സ്ത്രീയ്ക്ക് പരിക്ക്; വീഡിയോ