76 വർഷങ്ങൾക്ക് ശേഷം തന്റെ പിഞ്ചുകുഞ്ഞിന്റെ കുഴിമാടം കണ്ടെത്തി 102 വയസ്സുള്ള സ്ത്രീ

Published : Nov 12, 2022, 04:07 PM IST
76 വർഷങ്ങൾക്ക് ശേഷം തന്റെ പിഞ്ചുകുഞ്ഞിന്റെ കുഴിമാടം കണ്ടെത്തി 102 വയസ്സുള്ള സ്ത്രീ

Synopsis

തൻറെ ഓർമ്മയിലുള്ള കാര്യങ്ങൾ ചികഞ്ഞെടുത്ത് മാർജോറി പറയുന്നതനുസരിച്ച്, പ്രസവശേഷം കുഞ്ഞു മരിച്ചതോടെ അവളെ ഒരു മുറിയിൽ ഉപേക്ഷിച്ചു. പിന്നീട് ആരും തന്നോട് എന്തെങ്കിലും സംസാരിച്ചതായി അവളുടെ ഓർമ്മയിലില്ല.

102 വയസ്സുള്ള സ്ത്രീ വർഷങ്ങൾക്കു മുമ്പ് തന്റെ ഉദരത്തിൽ വച്ച് മരിച്ചുപോയ കുഞ്ഞിൻറെ കുഴിമാടം കണ്ടെത്തി. ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച്, 76 വർഷത്തിന് ശേഷം മാർജോറി റിഗ്ബി എന്ന സ്ത്രീയാണ് തന്റെ കുഞ്ഞിന്റെ ശവക്കുഴിയുടെ സ്ഥാനം കണ്ടെത്തിയത്.  

1946 സെപ്റ്റംബറിലാണ് പ്രസവവേദന ഉണ്ടായതിനെ തുടർന്ന് മാർജോറിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, അവിടെവച്ച് ആശുപത്രി കൺസൾട്ടന്റും മേട്രണും കുഞ്ഞ് ഉദരത്തിൽ വച്ച് തന്നെ മരിച്ചതായി സംസാരിക്കുന്നത് കേട്ടതായി മാത്രമാണ് മാർജോറിയ്ക്ക് ഓർമ്മയുള്ളത്. പിന്നീട് സംഭവിച്ചത് ഒന്നും ഇവർക്ക് വ്യക്തമായി അറിയില്ല.

തൻറെ ഓർമ്മയിലുള്ള കാര്യങ്ങൾ ചികഞ്ഞെടുത്ത് മാർജോറി പറയുന്നതനുസരിച്ച്, പ്രസവശേഷം കുഞ്ഞു മരിച്ചതോടെ അവളെ ഒരു മുറിയിൽ ഉപേക്ഷിച്ചു. പിന്നീട് ആരും തന്നോട് എന്തെങ്കിലും സംസാരിച്ചതായി അവളുടെ ഓർമ്മയിലില്ല. തിരികെ വീട്ടിലെത്തിച്ചെങ്കിലും ആരും തന്നോട് അവിടെ വച്ചും സംസാരിക്കാൻ തയ്യാറായില്ല എന്നും ജീവിതം ഇനി എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് ആരും പറഞ്ഞു തന്നില്ല എന്നും ഇവർ പറയുന്നു. അങ്ങനെ അവൾ യാന്ത്രികമായി മുന്നോട്ടു ജീവിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് വിമൻസ് ഓക്സിലറി എയർഫോഴ്സിലുണ്ടായിരുന്ന മർജോറിക്ക് പിന്നീട് രണ്ട് പെൺമക്കൾ കൂടി ഉണ്ടായി, പക്ഷേ അപ്പോഴും തനിക്കൊന്ന് കാണാൻ പോലും ഭാഗ്യം ലഭിക്കാതിരുന്ന മൂത്ത കുട്ടി ലോറയെ അവൾക്ക്  മറക്കാൻ കഴിഞ്ഞില്ല.

എന്നാൽ, ഒരിക്കൽ ആറ് പതിറ്റാണ്ടുകൾക്ക് ശേഷം മരിച്ച മകന്റെ വിശ്രമസ്ഥലം കണ്ടെത്തിയ അമ്മയെക്കുറിച്ച് മർജോറിയുടെ മകൾ ഏഞ്ചല റിഗ്ബി, ബിബിസി നോർത്ത് വെസ്റ്റ് ടുനൈറ്റ് ഒരു പ്രോഗ്രാം കണ്ടപ്പോൾ, അവൾ അമ്മയെ സഹായിക്കാൻ ഗവേഷണം തുടങ്ങി. അങ്ങനെ അവർ സഹായം അഭ്യർത്ഥിച്ച് ബ്രീഫ് ലൈവ്സ് റിമെംബെർഡ് എന്ന ചാരിറ്റിയിൽ എത്തി. സ്റ്റോക്ക്‌പോർട്ട് സെമിത്തേരിയിൽ സ്ഥിതി ചെയ്യുന്ന ലോറയുടെ ശവകുടീരം ചാരിറ്റി പ്രവർത്തകർ കണ്ടെത്തുക മാത്രമല്ല, മരിച്ച കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് എങ്ങനെ നേടാമെന്നുള്ള ഉപദേശവും കുടുംബത്തിന് നൽകി.

മറ്റ് അഞ്ച് കുഞ്ഞുങ്ങളോടും ഒരു മുതിർന്നയാളോടുമൊപ്പം ഒരു ചെറിയ ശവപ്പെട്ടിയിൽ കുഴിച്ചിട്ട നിലയിൽ തൻറെ സഹോദരിയുടെ മൃതദേഹം കണ്ടെത്തിയതായി ഏഞ്ചല റിഗ്ബി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അമ്മയോടൊപ്പം തൻറെ സഹോദരിയുടെ ശവകുടീരം സന്ദർശിച്ച ഏഞ്ചല നിരവധി പൂക്കളും അവളുടെ ശവകുടീരത്തിൽ അർപ്പിച്ചു. തന്റെ മകളുടെ ശവകുടീരം കണ്ടെത്താൻ സാധിച്ചതോടെ തന്റെ മനസ്സിന് ആശ്വാസം ലഭിച്ചു എന്നാണ് മാർജോറി മാധ്യമങ്ങളോട് പറഞ്ഞത്.

PREV
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു