9 ആൺമക്കൾക്ക് ശേഷം കാത്തിരുന്ന പെൺകുഞ്ഞെത്തി, സഹോദരി വേണം, വീണ്ടും ​ഗർഭിണിയായി യുവതി

Published : Jun 19, 2024, 02:33 PM IST
9 ആൺമക്കൾക്ക് ശേഷം കാത്തിരുന്ന പെൺകുഞ്ഞെത്തി, സഹോദരി വേണം, വീണ്ടും ​ഗർഭിണിയായി യുവതി

Synopsis

18 -ാമത്തെ വയസ്സിലാണ് അവൾ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. ജമെൽ എന്നാണ് അവന്റെ പേര്. എന്നാൽ, ഇപ്പോൾ 11 -ാമതും ​ഗർഭിണിയാണ് എന്ന കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ ആളുകൾ അമ്പരന്നുപോയി.

ചിലർക്ക് ഒരു പെൺകുഞ്ഞിനെ കിട്ടിയെങ്കിൽ എന്ന് ആ​ഗ്രഹം തോന്നാറുണ്ട്. അതുപോലെ ആൺകുട്ടികളെ ആ​ഗ്രഹിക്കുന്ന മാതാപിതാക്കളുമുണ്ട്. അങ്ങനെ ഒരു പെൺകുഞ്ഞിന് വേണ്ടി ഏറെ ആ​ഗ്രഹിച്ചിരുന്ന ആളായിരുന്നു യുഎസ്സിൽ നിന്നുള്ള യലൻസിയ റൊസാരിയോ. എന്നാൽ, അവർക്ക് ഒമ്പത് ആൺമക്കളായിരുന്നു. എന്നാലിപ്പോൾ ആൺമക്കൾക്ക് ശേഷം പത്താമതായി അവൾക്ക് ഒരു പെൺകുഞ്ഞ് പിറന്നിരിക്കുകയാണ്. അതുകൊണ്ടുമായില്ല ആ കുട്ടിക്കൊരു സഹോദരി വേണമെന്ന് പറഞ്ഞുകൊണ്ട് വീണ്ടും അവൾ ​ഗർഭിണിയായിരിക്കുകയാണ്.

യലൻസിയ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇക്കാര്യം പങ്കുവച്ചത്. കുഞ്ഞും താനും ആരോ​ഗ്യവതിയാണ് എന്നും അവൾ പറയുന്നു. 31 -കാരിയായ യലൻസിയ ഏറെക്കാലമായി ഒരു പെൺകുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ്. പത്താമതും ​ഗർഭിണിയായപ്പോൾ അതൊരു പെൺകുഞ്ഞാവണേ എന്ന് താൻ ഒരുപാട് ആ​ഗ്രഹിച്ചിരുന്നു എന്നും അവൾ പറയുന്നു. പത്താമത് ഇരട്ടകളായിരുന്നു. അതിലൊരാൾ പെൺകുഞ്ഞായിരുന്നു. എന്നാൽ, യലൻസിയ അവിടെ നിർത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. മകൾക്ക് ഒരു സഹോദരി വേണമെന്നും അതിനാൽ വീണ്ടും കുഞ്ഞിന് ജന്മം നൽകുമെന്നാണ് അവൾ പറയുന്നത്. 

18 -ാമത്തെ വയസ്സിലാണ് അവൾ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. ജമെൽ എന്നാണ് അവന്റെ പേര്. എന്നാൽ, ഇപ്പോൾ 11 -ാമതും ​ഗർഭിണിയാണ് എന്ന കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ ആളുകൾ അമ്പരന്നുപോയി. ഇതുവേണോ എന്നാണ് പലരുടേയും സംശയം. യലൻസിയയുടെ ആരോ​ഗ്യത്തെ കുറിച്ചും മറ്റ് കുട്ടികളുടെ ക്ഷേമത്തെ കുറിച്ചും പലരും സംശയം പ്രകടിപ്പിച്ചു. 

വിദ​ഗ്ദ്ധർ ഇങ്ങനെ ഒരുപാട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. അതുണ്ടാക്കുന്ന ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ചും മറ്റും അവർ മുന്നറിയിപ്പുകൾ നൽകാറുണ്ട്. 

PREV
click me!

Recommended Stories

വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിലെ വൈറൽ സ്വാമി ചിറ്റൂരിലുണ്ട്, കര്‍മ്മ നിരതനായി
മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം