ഭക്ഷണത്തിന് അമിത വില, എയര്‍പോര്‍ട്ടില്‍ വച്ച് അമ്മയോടൊപ്പം വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിച്ച് യുവാവ്

Published : Feb 15, 2023, 12:15 PM IST
ഭക്ഷണത്തിന് അമിത വില, എയര്‍പോര്‍ട്ടില്‍ വച്ച് അമ്മയോടൊപ്പം വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിച്ച് യുവാവ്

Synopsis

 മധ്യവര്‍ഗ്ഗക്കാര്‍ക്ക് വിമാനയാത്ര സാധ്യമായി. എന്നാല്‍ 100 രൂപ വിലയുള്ള വെള്ളകുപ്പിയും 400 രൂപ വിലയുള്ള ഭക്ഷണവും ഇന്നും അപ്രാപ്യമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്.


ദീര്‍ഘദൂര യാത്രകള്‍ പോകുമ്പോള്‍, പ്രത്യേകിച്ച് ട്രയിനും വിമാന സര്‍വ്വീസുകളിലും ഭക്ഷണത്തിന് അമിത വിലയാണ് ഇടാക്കുന്നതെന്നത് സ്ഥിരം പരാതിയാണ്. ഒരേ വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴും പല തരത്തിലാണ് യാത്രക്കാര്‍ പരിഗണിക്കപ്പെടുക. ഉയര്‍ന്ന ക്ലാസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണനയുണ്ടാകും. പ്രത്യേകിച്ചും വിമാന യാത്രക്കാര്‍ക്ക്. എന്നാല്‍, താഴ്ന്ന ക്ലാസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് എന്നാല്‍, അത്രയ്ക്ക് പരിഗണനയുണ്ടാകില്ല. മാത്രമല്ല, അവര്‍ക്ക് യാത്രകളിലെ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നതായി പരാതിയും ഉണ്ടാകും. 

മധുര്‍ സിംഗ് എന്ന ട്വിറ്റര്‍ ഉപഭോക്താവ് കഴിഞ്ഞ ദിവസം തന്‍റെ ട്വിറ്റര്‍ അക്കൌണ്ട് വഴി പങ്കുവച്ച വീഡിയോ നെറ്റിസണ്‍സിനിടയില്‍ ഈ വിഷയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. വീഡിയോ വിമാന സര്‍വ്വീസുകള്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നതിനെ വിമര്‍ശിക്കുന്നതായി ചിലര്‍ കമന്‍റ് ചെയ്തു. മധുര്‍ സിംഗ് പങ്കുവച്ച വീഡിയോയില്‍ അദ്ദേഹം അമ്മയോടൊപ്പം ഭക്ഷണം കഴിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. ആലു പറാത്തയും നിമ്പു അച്ചാറും അമ്മയും മകനും ഒരുമിച്ചിരുന്ന് കഴിക്കുന്നു. ഇരുവരും ഭക്ഷണം കഴിക്കുന്നത് എയര്‍പോര്‍ട്ട് ലോബിയില്‍ വച്ചാണെന്നതാണ് രസകരം. അമ്മയും മകനും സ്വന്തം വീട്ടിലെന്ന പോലെ ആസ്വദിച്ചാണ് ഭക്ഷണം കഴിക്കുന്നത്. 

 

 

കൂടുതല്‍ വായനയ്ക്ക്:   ഇന്ത്യന്‍ റെയില്‍വേയുടെ ഭക്ഷണത്തിന് '5 സ്റ്റാര്‍' നല്‍കി സോഷ്യോളജി പ്രൊഫസര്‍; പിന്നാലെ രസികന്‍ കമന്‍റുകള്‍!

ചിത്രം പങ്കുവച്ച് കൊണ്ട് മധുര്‍ സിംഗ് ഇങ്ങനെ എഴുതി, " “വിമാനങ്ങളിലെ യാത്ര മധ്യവർഗക്കാർക്ക് എളുപ്പമായിരിക്കുന്നു. എന്നാൽ 400 രൂപ വിലയുള്ള ദോശയും 100 രൂപ വിലയുള്ള വെള്ളക്കുപ്പിയും വാങ്ങുന്നതിനുള്ള സാമൂഹിക സമ്മർദ്ദം ഇപ്പോഴും വളരെ ഉയർന്നതാണ്. ” മധൂറിന്‍റെ വാക്കുകള്‍ വിമാന യാത്രയുടെ മറ്റൊരു വശം വെളിപ്പെടുത്തുന്നു. അദ്ദേഹം തുടര്‍ന്നു. 'എന്‍റെ അമ്മ ഗോവയിലേക്കുള്ള ഞങ്ങളുടെ യാത്രയ്ക്കായി ആലു പൊറാത്ത പൊതിഞ്ഞെടുത്തു, ഞങ്ങള്‍ ആലു പൊറാത്ത നിമ്പു അച്ചാര്‍ കൂട്ടി എയര്‍പോര്‍ട്ടില്‍ വച്ച് കഴിച്ചു.' തന്‍റെ ട്വിറ്റ് വൈറലായപ്പോള്‍ അദ്ദേഹം ഒന്ന് കൂടി കുറിച്ചു. 'ചില ആളുകൾ ഞങ്ങളെ വിചിത്രമായി നോക്കി, പക്ഷേ ഞങ്ങള്‍ അത് കാര്യമാക്കുന്നില്ല. നിങ്ങളുടെ പോക്കറ്റ് അനുവദിക്കുന്നത്രയും ചെലവഴിക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കുക. സമൂഹം എന്താണ് ചിന്തിക്കുന്നതെന്ന് അറിയില്ല. ഞാൻ പറയുന്നു, നിങ്ങൾ നിങ്ങളുടെ സ്വന്തം ശൈലിയിൽ ജീവിക്കുക.' 

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റ് ചെയ്തത്. ഒരു ട്വിറ്റര്‍ ഉപഭോക്താവ് എഴുതി, 'നിങ്ങൾ പറഞ്ഞത് ശരിയാണ്. ഇടത്തരക്കാർ ഇപ്പോഴും സ്റ്റാറ്റസിനെക്കുറിച്ച് ബോധവാന്മാരാണെന്ന് ഞാൻ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല. എയർപോർട്ട് ഭക്ഷണം ഞാൻ വെറുക്കുന്നു. എപ്പോഴും ഞാൻ എന്‍റെ  ഉച്ചഭക്ഷണം പൊതിഞ്ഞെടുക്കുന്നു ചെയ്യുന്നു. എന്‍റെ ഭക്ഷണം പൊതിയാന്‍ എന്‍റെ അമ്മ/ഭാര്യ വേണ്ടത്ര ശ്രദ്ധിക്കുന്നുവെന്നത് അഭിമാനിക്കാവുന്ന കാര്യമാണ്.' മറ്റൊരാള്‍ എഴുതി,'അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ആലു പറാത്തെയെ വെല്ലാന്‍ മറ്റൊന്നുമില്ല.' 
 

കൂടുതല്‍ വായനയ്ക്ക്:  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഐസ് മാരത്തണിന് ഒരുങ്ങി പാംഗോങ് തടാകം 
 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ