ജപ്പാനിൽ നിന്നും ഇന്ത്യയിലെത്തി, പുരിയിലെ ബീച്ച് വൃത്തിയാക്കുന്ന യോ​ഗാധ്യാപിക 

Published : Mar 18, 2025, 05:43 PM IST
ജപ്പാനിൽ നിന്നും ഇന്ത്യയിലെത്തി, പുരിയിലെ ബീച്ച് വൃത്തിയാക്കുന്ന യോ​ഗാധ്യാപിക 

Synopsis

ജഗന്നാഥന്റെ ചിത്രവും ശുചിത്വത്തെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങളും കൊണ്ട് അലങ്കരിച്ച ഒരു ബാനറും കൊണ്ടാണ് ഡോയി പുരി മറൈൻ ഡ്രൈവിലൂടെ നടക്കുന്നത്.

വിദേശത്ത് നിന്നും ഇന്ത്യയിൽ എത്തുകയും ഇന്ത്യ ഇഷ്ടപ്പെടുകയും ചെയ്യുന്ന അനേകം ആളുകളുണ്ട്. അതിൽ തന്നെ ഇന്ത്യയിൽ തന്നെ താമസിക്കാനിഷ്ടപ്പെടുന്നവരും താമസം ഉറപ്പിക്കുന്നവരും ഉണ്ട്. അങ്ങനെയൊരാളാണ് ജപ്പാനിൽ നിന്നുള്ള അകി ഡോയി. 

ജപ്പാനിലെ കനസാവയിൽ നിന്നുള്ള മ്യൂസിക്, യോഗ അധ്യാപികയാണ് അകി ഡോയി. സാംസ്കാരികപരമായും ചരിത്രപരമായും ബീച്ചുകൾക്കും ഒക്കെ ഏറെ പ്രാധാന്യമുള്ള ഒഡീഷയിലെ പുരി അകി ഡോയിക്ക് ഏറെ പ്രിയപ്പെട്ട ഇടമായിരുന്നു. 2022 -ലെ ആദ്യയാത്രയിൽ തന്നെ അവർക്ക് പ്രിയപ്പെട്ട ന​ഗരമായി പുരി മാറിയിരുന്നു. 

എന്നാൽ, അടുത്തിടെ അവർ പുരി സന്ദർശിച്ചത് പതിവ് പോലെ ആയിരുന്നില്ല. ആ വരവിൽ ഒരു ശുചിത്വ യജ്ഞം തന്നെ ഡോയി ആരംഭിച്ചു. പുരി ബീച്ചിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് പിന്നീട് അവർ തന്റെ സമയം മാറ്റി വച്ചത്. 

കഴിഞ്ഞ രണ്ട് മാസമായി, 38 -കാരിയായ ഡോയി സജീവമായി ബീച്ചിലെ മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്. ഒപ്പം മാലിന്യങ്ങൾ അവിടേയും ഇവിടേയും വലിച്ചെറിയാതെ എങ്ങനെ കൃത്യമായി നിർമ്മാർജ്ജനം ചെയ്യാമെന്ന് നാട്ടുകാരോടും വിനോദ സഞ്ചാരികളോടും നിരന്തരം സംസാരിക്കുകയും ചെയ്യുന്നുണ്ട് അവർ. 

ജഗന്നാഥന്റെ ചിത്രവും ശുചിത്വത്തെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങളും കൊണ്ട് അലങ്കരിച്ച ഒരു ബാനറും കൊണ്ടാണ് ഡോയി പുരി മറൈൻ ഡ്രൈവിലൂടെ നടക്കുന്നത്. കാണുന്നവരോടെല്ലാം പരിസ്ഥിതിയോട് എങ്ങനെ ഉത്തരവാദിത്തമുള്ളവരായി പെരുമാറാം എന്നതിനെ കുറിച്ചും അവർ സംസാരിക്കുന്നുണ്ട്. 

എന്തായാലും, ഡോയിയുടെ ഈ ശ്രമങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല എന്നാണ് കരുതുന്നത്. ഒരുപാടുപേരാണ് ഡോയിയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്. താൻ ചെയ്യുന്ന ഈ കാര്യങ്ങൾ തന്നെ സന്തോഷിപ്പിക്കുന്നുണ്ട് എന്നും ഇത് താൻ ഇഷ്ടപ്പെടുന്നു എന്നുമാണ് ഡോയി പറയുന്നത്. 

ലണ്ടനിൽ നിയമത്തിൽ ബിരുദാനന്തര ബിരുദം, 2000 അപേക്ഷകളയച്ചു, ജോലി കിട്ടിയില്ല, അനുഭവം പങ്കുവച്ച് യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ