
മുത്തശ്ശി എന്ന കേൾക്കുമ്പോൾ നമ്മുടെ ഉള്ളലേക്കെത്തുന്ന രൂപം തലയൊക്കെ നരച്ച് ഒരു അറുപത് വയസിന് മുകളിലുള്ള സ്ത്രീയായിരിക്കും. എന്നാല്‍, 39 -ാം വയസില്‍ മുത്തശ്ശിയായ ഒരു ചൈനക്കാരിയായ യുവതിയെയും പേരകുട്ടിയുടെയും ചിത്രം കണ്ട സമൂഹ മാധ്യമ ഉപയോക്താക്കൾ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. കണ്ടവരെല്ലാം അത് മുത്തശ്ശിയല്ല. മറിച്ച് കുട്ടിയുടെ അമ്മയാണെന്ന് കരുതി. പക്ഷേ, യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു.
ചൈനയിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയായ അന്‍ഹുയിലെ സുചൌവില്‍ നിന്നുള്ള യുവതിയുടെയും പേരകുട്ടിയുടെയും വീഡിയോ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോയില്‍ യുവതി തന്‍റെ പേരകുട്ടിക്ക് ഭക്ഷണം നല്‍കുന്നതായിരുന്നു ഉണ്ടായിരുന്നത്. ചിത്രത്തിലെ യുവതി കുട്ടിയുടെ അമ്മയല്ലെന്നും മുത്തശ്ശിയാണെന്നുമുള്ള യാഥാര്‍ത്ഥ്യം പക്ഷേ, പലരും തള്ളിക്കളഞ്ഞു. അത് വിശ്വസനീയമല്ലെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കളില്‍ പലരും അവകാശപ്പെട്ടത്.
Watch Video: 40 -കാരനായ വരനെ വിവാഹം കഴിക്കുന്ന 24 -കാരിയുടെ സന്തോഷം; അതിനൊരു കാരണമുണ്ടെന്ന് സോഷ്യൽ മീഡിയ
1985 -ൽ ജനിച്ച യുവതിയാണ് ചിത്രങ്ങളിലുള്ളതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അതായത് യുവതിക്ക് ഇപ്പോൾ പ്രായം 39 വയസ്. മുടി പോണിടെയില്‍ കെട്ടി ചെറിയ മേക്കപ്പോടെ യുവത്വത്തിന്‍റെ പ്രസരിപ്പോടെ യുവതി തന്‍റെ പേരകുട്ടിയ്ക്ക് ചിരിച്ച് കൊണ്ട് ഭക്ഷണം നല്‍കുന്നതായിരുന്നു പ്രചരിക്കപ്പെട്ട ചിത്രം. വീഡിയോയില്‍ കുട്ടിയെയും എടുത്ത് വീട്ടിലെ ജോലികൾ ചെയ്യുന്നതും കുട്ടിയുടെ നാപ്കിന്‍ മാറ്റുന്നതും അവന്‍റെ മറ്റ് ആവശ്യങ്ങൾക്കായും ഭക്ഷണം ഉണ്ടാക്കാനായും ഓടി നടക്കുന്ന യുവതിയെ കാണാം.
യുവതിയുടെ ആദ്യ പേരകുട്ടിയാണ് ചിത്രത്തിലുള്ളതെന്നും സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ യുവതിയുടെ മരുമകൾ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു. ഇരുവരുടെയും പ്രായം എത്രയെന്നായി പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ചോദ്യം. ചില സമൂഹ മാധ്യമ ഉപയോക്താക്കൾ യുവതി ഇപ്പോഴും അവിവാഹിതയാണെന്നായിരുന്നു അഭിപ്രായപ്പെട്ടത്. 'ഞാനും അവളുടെ അതേ പ്രായമാണ്. പക്ഷേ. ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഞാനെന്താണ് പറയേണ്ടത്?' ഒരു യുവതി എഴുതി.
Read More: നടുക്കടലില്‍ ഒറ്റപ്പെട്ടത് 95 ദിവസം, ഒടുവില്‍ മത്സ്യത്തൊഴിലാളിക്ക് കരയിലേക്ക് മടക്കം; വീഡിയോ വൈറല്‍