അലക്സ്; ചെന്നൈയിലെ ആഡംബര ഫ്ലാറ്റ് സമുച്ചയത്തിലെ 28 -ാം നിലയിലെ താമസക്കാരനായ കാളക്കുട്ടി!

Published : Aug 22, 2025, 12:03 PM IST
alex the calf

Synopsis

ചെന്നൈ നഗരത്തിലെ ഫ്ലാറ്റിന്‍റെ 28 -ാം നിലയിലെ സെലിബ്രിറ്റിയായ കാളക്കുട്ടി. 

 

ചെന്നൈയിലെ ഒരു ബഹുനില അപ്പാർട്ട്മെന്‍റിന്‍റെ 28 നിലയിലെ താമസക്കാരന്‍റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. അലക്സ് എന്ന് വിളിപ്പേരുള്ള ഒരു കാളക്കുട്ടിയാണ് ഈ സെലിബ്രിറ്റി താമസക്കാരൻ. കഷ്ടിച്ച് ഒരു മാസം പ്രായമുള്ളപ്പോൾ ആർക്കിടെക്ചറൽ ഡിസൈനർ തേജസ്വിനി എസ് രംഗൻ രക്ഷപ്പെടുത്തി തന്‍റെ കൂടെ കൂട്ടിയതാണ് ഈ കാളക്കുട്ടിയെ.

ഓഗസ്റ്റ് 8 ന് സായ് വിഘ്നേഷ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ഇൻസ്റ്റാഗ്രാം ബയോയിലെ വിവരങ്ങൾ അനുസരിച്ച് ഒരു മൃഗ രക്ഷകനും ആക്ടിവിസ്റ്റുമാണ് സായ് വിഘ്നേഷ്. 'അലക്സ്! ഒരു ​​അപ്പാർട്ട്മെന്‍റിൽ താമസിക്കുന്ന കാളകുട്ടി!' എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

 

 

വീഡിയോയിൽ തനിക്ക് അലക്സിനെ കിട്ടിയതിനെക്കുറിച്ച് തേജസ്വിനി വ്യക്തമാക്കുന്നു. ഇപ്പോൾ മൂന്നുമാസം പ്രായമുള്ള അലക്സിനെ അവർ ആദ്യമായി കാണുന്നത് ഒരു റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വഴിയോരത്ത് കിടക്കുന്ന അവസ്ഥയിലായിരുന്നു. അപ്പോൾ കഷ്ടിച്ച് ഒരു മാസം മാത്രമായിരുന്നു അലക്സിന്‍റെ പ്രായം. തുടർന്ന് തേജസ്വിനി അലക്സിനെ തന്‍റെ ഫ്ലാറ്റിലേക്ക് കൊണ്ടുവന്ന് ആവശ്യമായ വൈദ്യസഹായവും കൃത്യമായ പരിചരണവും നൽകി. ഏതാനും ആഴ്ചകൾ കൊണ്ട് തന്നെ അലക്സ് ആരോഗ്യവാനായി.

ഇപ്പോൾ തേജസ്വനി സ്വന്തം മകനെ പോലെയാണ് അലക്സിനെ പരിപാലിക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നു. അലക്സിന് കൂട്ടായി ഇവരുടെ വീട്ടിൽ ഏതാനും നായ്ക്കളുമുണ്ട്. എല്ലാവരും ഒത്തൊരുമയോടെ സഹോദരങ്ങളെപ്പോലെയാണ് കഴിയുന്നതെന്നും ഈ കാഴ്ച അവിസ്മരണീയമാണെന്നുമാണ് തേജസ്വിനി പറയുന്നത്. കെട്ടിപ്പിടിക്കുന്നതും താലോലിക്കുന്നതും ഒക്കെ അലക്സിന് വളരെ ഇഷ്ടമാണ്. എപ്പോഴും ബാൽക്കണിയിൽ ഇരുന്ന് കാഴ്ചകൾ കാണാനാണ് കക്ഷിക്ക് താൽപര്യം. ഭക്ഷണ സമയത്ത് തന്നോടൊപ്പം ചേരുന്ന നായ സുഹൃത്തുക്കളും അലക്സിനുണ്ട്. എല്ലാവരും ഒരുമിച്ച് പുല്ല് കഴിക്കുന്ന രസകരമായ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്