മഴയ്‍ക്ക് ശേഷം കണ്ടെത്തിയ, നിലത്തിഴയുന്ന രൂപത്തിലുള്ള ആ വൈറൽ ഓസ്ട്രേലിയൻ മമ്മി, വീണ്ടും ചർച്ച

Published : Sep 19, 2023, 02:45 PM ISTUpdated : Sep 19, 2023, 02:53 PM IST
മഴയ്‍ക്ക് ശേഷം കണ്ടെത്തിയ, നിലത്തിഴയുന്ന രൂപത്തിലുള്ള ആ വൈറൽ ഓസ്ട്രേലിയൻ മമ്മി, വീണ്ടും ചർച്ച

Synopsis

"കാറ്റുള്ള ഒരു ദിവസത്തിന് ശേഷം എന്റെ സുഹൃത്ത് ഈ അന്യഗ്രഹ ജീവിയെ കണ്ടെത്തി. അതിനെ തിരിച്ചറിയാൻ സാധിക്കുന്ന ആരെങ്കിലും ഉണ്ടോ?" എന്നാണ് ഇതിന് കാപ്ഷൻ നൽകിയിരിക്കുന്നത്.

നിങ്ങൾക്ക് ഈ ഭൂമിക്ക് അപ്പുറത്തുള്ള കാര്യങ്ങളിൽ താല്പര്യമുണ്ടോ? അതായത്, അന്യ​ഗ്രഹം, അന്യ​ഗ്രഹജീവികൾ എന്നിവയിലൊക്കെ? എന്നാൽ, ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. അതുപോലെ ഒരു ജീവിയെ ഓസ്ട്രേലിയയിൽ കണ്ടെത്തി. ഇത് കണ്ട് എവിടെ നിന്നുമാണ് ഇത് വരുന്നത് എന്നോർത്ത് ആളുകൾ ആകെ അമ്പരന്ന് നിൽക്കുകയാണ്. 

റെഡ്ഡിറ്റിലാണ്, കാറ്റിന് ശേഷം നിലത്ത് വീണു കിടക്കുന്ന തരത്തിലുള്ള അന്യ​ഗ്രഹ ജീവിയെ പോലുള്ള ഒരു ജീവിയുടെ വീഡിയോ പ്രചരിച്ചത്. നേരത്തെ ഒരിക്കൽ ഈ വീഡിയോ വൈറലായതാണ് എങ്കിലും ഇപ്പോൾ അന്യ​ഗ്രഹജീവികളെ കുറിച്ച് വീണ്ടും ചർച്ച ചെയ്യുന്ന ഈ കാലത്ത് വീണ്ടും പോസ്റ്റ് വൈറലാവുകയാണ്. 

"കാറ്റുള്ള ഒരു ദിവസത്തിന് ശേഷം എന്റെ സുഹൃത്ത് ഈ അന്യഗ്രഹ ജീവിയെ കണ്ടെത്തി. അതിനെ തിരിച്ചറിയാൻ സാധിക്കുന്ന ആരെങ്കിലും ഉണ്ടോ?" എന്നാണ് ഇതിന് കാപ്ഷൻ നൽകിയിരിക്കുന്നത്. ഒരുപാട് ആളുകൾ ഇതിന് കമന്റുകളുമായി എത്തി. ശരിക്കും ഇത് മറ്റേതോ ​ഗ്രഹത്തിൽ നിന്നും വന്നത് പോലെ തന്നെ ഉണ്ട് എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 

വീഡിയോയിലുള്ള ജീവി നിലത്തു ഇഴയുന്നതും അതിന്റെ 'ഷെല്ലിന്റെ' പുറംഭാഗത്ത് നിന്ന് ശരീരഭാഗങ്ങളിൽ ചിലത് നീക്കം ചെയ്‍തിരിക്കുന്നതും എല്ലാം വീഡിയോയിൽ കാണുന്നുണ്ട്.  എന്നാൽ, ഈ ജീവി ഏതാണ് എന്നതിന് മാത്രം വ്യക്തമായി ഒരു ഉത്തരം ലഭിച്ചിട്ടില്ല. ആളുകൾ പലതരം കമന്റുകൾ പറയുന്നുണ്ട് എങ്കിലും. 

 

 

അതേസമയം, പെറുവിൽ നിന്ന് വീണ്ടെടുക്കപ്പെട്ട ആയിരത്തിലധികം വർഷം പഴക്കമുള്ള ഏലിയൻ 'മമ്മി'കള്‍ എന്ന വ്യാഖ്യാനത്തോടെ കഴിഞ്ഞ സെപ്തംബർ 12 ന് മെക്സിക്കോയിലെ യുഎഫ്ഒ ഹിയറിംഗിൽ ചില ശരീരഭാ​ഗങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അത്  ഒരു വലിയ തട്ടിപ്പിന്‍റെ ബാക്കിയാണെന്ന സംശയം ശക്തമായിരുന്നു. നീണ്ട തലയും, കൈകളില്‍ മൂന്ന് വിരലുകളുമുള്ള ഒരു പ്രത്യേക രൂപമായിരുന്നു സ്പോര്‍ട്സ് ജേണലിസ്റ്റായ ഹോസെ ജെയിമി മൗസാന്‍ പ്രദര്‍ശിപ്പിച്ചത്. 

ഇതിന് പിന്നാലെ ലോകത്തിന്‍റെ മൊത്തം ശ്രദ്ധയും ഈ അത്യഅപൂര്‍വ്വ മമ്മിയിലേക്കായി. പിന്നാലെ ലോകം മുഴുവനും ഏലിയനുകളെ കുറിച്ചും യുഎഫ്ഒകളെ കുറിച്ചുമുള്ള വാര്‍ത്തകള്‍ നിറഞ്ഞു. കൂടുതല്‍ പഠനങ്ങള്‍ നടത്താതെ വാര്‍ത്ത സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് നാസ അറിയിച്ചത്. ഇതിനിടെയാണ് പ്രദര്‍ശിപ്പിക്കപ്പെട്ട മമ്മികള്‍ എന്താണെന്ന് വെളിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. 

എല്ലാ ആശങ്കകള്‍ക്കും ഒടുവില്‍ ഹോസെ ജെയിമി മൗസാന്‍ അവതരിപ്പിച്ച അന്യഗ്രഹ മമ്മികള്‍ കലാപരമായി സൃഷ്ടിച്ച കേക്കുകളാണെന്നാണ് വെളിപ്പെടുത്തല്‍. റിയലിസ്റ്റിക് രൂപത്തിലുള്ള കേക്കുകളും പേസ്ട്രികളും തയ്യാറാക്കുന്നതില്‍ പ്രശസ്തമായ ബേക്കർ ബെൻ കുള്ളനാണ് ഈ ഏലിയന്‍ മമ്മികളെയും സൃഷ്ടിച്ചത്.
 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ