'തീര്‍ച്ചയായും അവള്‍ ഓസ്കാര്‍ അര്‍ഹിക്കുന്നു'; ഇന്‍റര്‍നെറ്റില്‍ വൈറലായി ഒരു അഭിനയ വീഡിയോ !

Published : Mar 28, 2023, 01:47 PM IST
 'തീര്‍ച്ചയായും അവള്‍ ഓസ്കാര്‍ അര്‍ഹിക്കുന്നു'; ഇന്‍റര്‍നെറ്റില്‍ വൈറലായി ഒരു അഭിനയ വീഡിയോ !

Synopsis

കരയുകയാണെങ്കില്‍ 50 രൂപ സമ്മാനം തരാമെന്നായിരുന്നു അയാള്‍ കുട്ടിയോട് പറഞ്ഞത്. തൊട്ടടുത്ത നിമിഷം മുതല്‍ കുട്ടി കരയാന്‍ തുടങ്ങി. അതും പൊട്ടിക്കരച്ചില്‍. കണ്ണില്‍ നിന്നും കണ്ണുനീര്‍ കുടുകുടെ ചാടി. 


കഴിഞ്ഞ ദിവസം ഫേസ് ബുക്കില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഇതിനകം നിരവധി പേരുടെ ശ്രദ്ധനേടി. ഒരു ചെറിയ പെണ്‍കുട്ടി കരയുന്നതും ചിരിക്കുന്നതുമാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. മിസിസ് ബീൻ എകെഎ നിക്കി എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇതിന് പിന്നാലെ വീഡിയോ ഫേസ്ബുക്കില്‍ വൈറലായി. സാധാരണ കുട്ടികള്‍ കരയുന്നത് കണ്ടാല്‍ നമ്മുടെ ഉള്ള് പിടയ്ക്കും. പ്രത്യേകിച്ചും ചെറിയ കുട്ടികളാണെങ്കില്‍. എന്നാല്‍ ഇവിടെ ഒരു കുട്ടിയുടെ കരച്ചില്‍ കണ്ട് എല്ലാവരും അവളെ അഭിനന്ദിക്കുകയാണ്, നന്നായിട്ടുണ്ടെന്നും പറഞ്ഞ്. 

പെണ്‍കുട്ടിയോട് ഒരാള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോള്‍, അവള്‍ അത് ശ്രദ്ധാപൂര്‍‌വ്വം ചിരിച്ച് കൊണ്ട് കേള്‍ക്കുന്നു. നിര്‍ദ്ദേശം മറ്റൊന്നുമായിരുന്നില്ല. കരയുകയാണെങ്കില്‍ 50 രൂപ സമ്മാനം തരാമെന്നായിരുന്നു അയാള്‍ കുട്ടിയോട് പറഞ്ഞത്. തൊട്ടടുത്ത നിമിഷം മുതല്‍ കുട്ടി കരയാന്‍ തുടങ്ങി. അതും പൊട്ടിക്കരച്ചില്‍. കണ്ണില്‍ നിന്നും കണ്ണുനീര്‍ കുടുകുടെ ചാടി. ഇത് കണ്ടയുടനെ വീഡിയോയില്‍ കട്ട് കട്ട് എന്ന് പറയുന്നതും കേള്‍ക്കാം. തൊട്ട് പിന്നാലെ സ്വിച്ചിട്ടത് പോലെ കുട്ടി കരച്ചില്‍ നിര്‍ത്തുകയും ചിരിക്കുകയും ചെയ്യുന്നു. 

 

സന്ദര്‍ശകര്‍ക്ക് നേരെ കല്ലെറിയുന്ന കുട്ടി ചിമ്പാന്‍സിക്ക് അമ്മയുടെ വക തല്ല്; വൈറല്‍ വീഡിയോ

ഒരു ചെറു വേദന പോലുമില്ലാതെ കരയാന്‍ പറയുമ്പോള്‍ ആര്‍ത്തലച്ച് കരയുകയും നിര്‍ത്താന്‍ പറയുമ്പോള്‍ സ്വിച്ചിട്ടത് പോലെ നിര്‍ത്തുകയും ചെയ്യുന്ന കുട്ടിയുടെ വീഡിയോ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുത്തു. ഇതാണ് മെത്തേഡ് ആക്ടിങ്ങ് എന്നായിരുന്നു നിരവധി പേര്‍ കമന്‍റ് ചെയ്തത്. മറ്റ് ചിലരെഴുതിയത് അവള്‍ തീര്‍ച്ചയായും ഓസ്കാര്‍ അര്‍ഹിക്കുന്നുവെന്നായിരുന്നു. വീഡിയോയ്ക്ക് നല്‍കിയ പേരും അത് തന്നെയായിരുന്നു, 'And the Oscar goes to this little girl.'  അത് അവള്‍ അര്‍ഹിക്കുന്നുണ്ടെന്ന് വീഡിയോ കണ്ട മിക്കയാളുകളും കുറിപ്പെഴുതി. ഇതിനകം ഒമ്പത് ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. 

ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ച 'പാമ്പ് പൂച്ച'യുടെ യാഥാര്‍ത്ഥ്യമെന്ത്?

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ