എട്ടുപേരെ വിവാഹം കഴിച്ചു, പ്രായമായപ്പോൾ ആർക്കും വേണ്ടാതായി, കെയർ ഹോമിലെന്ന് 74 -കാരൻ

Published : Mar 28, 2023, 01:17 PM IST
എട്ടുപേരെ വിവാഹം കഴിച്ചു, പ്രായമായപ്പോൾ ആർക്കും വേണ്ടാതായി, കെയർ ഹോമിലെന്ന് 74 -കാരൻ

Synopsis

1966 -ലാണ് ആദ്യമായി റോൺ വിവാഹം കഴിക്കുന്നത്. ആദ്യഭാര്യയുടെ പേര് മാർ​ഗരറ്റ് എന്നായിരുന്നു. ഇരുവർക്കും മൂന്ന് കുട്ടികളും ഉണ്ടായി. എന്നാൽ അധികം വൈകാതെ ഇരുവരും വിവാഹമോചിതരായി.

യുകെ -യിലെ തന്നെ ഏറ്റവും അധികം തവണ വിവാഹിതനായ ആളായി അറിയപ്പെടുന്നത് റോൺ ഷെപ്പാർഡ് എന്ന 74 -കാരനാണ്. എന്നാൽ, ഇപ്പോൾ അയാൾ എല്ലാ റൊമാൻസും അവസാനിപ്പിച്ച് ഒരു കെയർ ഹോമിലേക്ക് മാറിയിരിക്കുകയാണ്. പ്രായമായപ്പോൾ തന്നെ ഭാര്യമാർക്കൊന്നും വേണ്ടാതായി എന്നാണ് റോൺ പറയുന്നത്. 

കഴിഞ്ഞ വർഷം വരെ റോൺ പ്രണയത്തിലായിരുന്നു. ഡേറ്റിം​ഗും മുടങ്ങാതെ നടക്കുന്നുണ്ടായിരുന്നു. അതിന് കാരണമായി റോൺ പറഞ്ഞത് തനിക്ക് തനിച്ച് കഴിയാൻ ഇഷ്ടമല്ല എന്നാണ്. എന്നാൽ, എട്ട് ഭാര്യമാർക്കും എട്ട് കുട്ടികൾക്കും ശേഷം താൻ തന്റെ അത്തരം ജീവിതം തന്നെ അവസാനിപ്പിക്കുന്നു എന്നാണ് റോൺ പറയുന്നത്. 

2019 -ൽ അമേരിക്കക്കാരിയായ റോസ് എന്ന സ്ത്രീയുമായി വിവാഹനിശ്ചയം വരെ ആയിരുന്നു എങ്കിലും ആ വിവാഹം വേണ്ട എന്ന് വയ്ക്കുകയായിരുന്നു പിന്നീട് റോൺ. ഇപ്പോൾ തനിക്ക് പ്രായമായി വർഷങ്ങൾ കൊണ്ട് ഈ എട്ട് ഭാര്യമാരും ചേർന്ന് തന്നെ വയ്യാത്ത ഒരാളാക്കി മാറ്റി എന്നാണ് റോൺ പറയുന്നത്. അതുപോലെ വിവാഹമോചനത്തിന്റെ ശാരീരികവും മാനസികവുമായ പ്രതിസന്ധികളിലൂടെയും താൻ കടന്നു പോയി എന്നും ഇയാൾ പറയുന്നു. 

1966 -ലാണ് ആദ്യമായി റോൺ വിവാഹം കഴിക്കുന്നത്. ആദ്യഭാര്യയുടെ പേര് മാർ​ഗരറ്റ് എന്നായിരുന്നു. ഇരുവർക്കും മൂന്ന് കുട്ടികളും ഉണ്ടായി. എന്നാൽ അധികം വൈകാതെ ഇരുവരും വിവാഹമോചിതരായി. റോൺ പിന്നീട് ഏഴ് വിവാഹം കൂടി കഴിച്ചു. ഒരു വിവാഹം കഴിച്ചതിലും തനിക്ക് നിരാശ ഇല്ല. കാരണം തനിക്ക് എട്ട് മക്കളെ കിട്ടി എന്നാണ് റോൺ പറയുന്നത്. 

തനിക്ക് ചെറുപ്പത്തിൽ ലൈം​ഗികമായ ചൂഷണത്തിന് ഇരയാവേണ്ടി വന്നു. അതേ തുടർന്ന് ഒരുപാട് മാനസികമായ പ്രശ്നങ്ങളിലൂടെ കടന്നു പോയി. അതുകൊണ്ടാണ് താൻ എപ്പോഴും സ്നേഹത്തിന് വേണ്ടി അന്വേഷിച്ച് കൊണ്ടേ ഇരുന്നത് എന്നും റോൺ പറയുന്നു. എന്നാൽ, ഇപ്പോൾ 74 -ാം വയസിൽ ഇതെല്ലാം അവസാനിപ്പിച്ച്, മടുത്തും തളർന്നും കെയർ ഹോമിലാണ് റോൺ. തന്റെ ഭാര്യമാരിൽ ആരുമായും ഇപ്പോൾ സൗഹൃദം ഇല്ലായെങ്കിലും മക്കളെയും കുടുംബത്തെയും കാണുന്നതിന് വേണ്ടി അവരുടെ അടുത്തുള്ള സ്ഥലങ്ങളിലേക്ക് താമസം മാറ്റാൻ ആ​ഗ്രഹിച്ചിരിക്കുകയാണ് ഈ 74 -കാരൻ, പഴയ റോമിയോ. 

PREV
Read more Articles on
click me!

Recommended Stories

മൂന്ന് വീടുകൾ, ആഡംബര കാറ്, കോടികളുടെ ആസ്ഥി, ജോലി തെരുവിൽ ഭിക്ഷാടനം; ഒടുവിൽ പോലീസ് പൊക്കി
ഭർത്താവ് കാമുകിക്ക് കൈമാറിയത് 23 കോടി! ഭാര്യ കണ്ടെത്തിയത് ഭർത്താവിന്‍റെ മരണാനന്തരം, കേസ്