ഓജോബോർഡ് കളിച്ചു, പരിഭ്രാന്തി കൂടി തളർന്നുവീണ 28 പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Mar 08, 2023, 05:42 PM ISTUpdated : Mar 08, 2023, 05:46 PM IST
ഓജോബോർഡ് കളിച്ചു, പരിഭ്രാന്തി കൂടി തളർന്നുവീണ 28 പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Synopsis

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിൽ എല്ലാവരിലും ഒരേ രോഗലക്ഷണമാണ് കണ്ടെത്തിയത്. ആകാംക്ഷയും പരിഭ്രാന്തിയും കൂടിയതിനെ തുടർന്ന് കുട്ടികളിലെ രക്തസമ്മർദ്ദം ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഇവർ തളർന്നു വീഴുകയായിരുന്നു എന്നാണ് ആശുപത്രിയിൽ നിന്നും പൊതുവിൽ പുറത്തു വരുന്ന റിപ്പോർട്ട്.

സ്കൂളിൽ വെച്ച് ഓജോബോർഡ് കളിച്ച തളർന്നു വീണ 28 പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളംബിയയിലെ ഗലേരസ് എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനിലെ വിദ്യാർത്ഥിനികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഘം ചേർന്നിരുന്ന് ഓജോബോർഡ് കളിക്കുന്നതിനിടയിൽ ആകാംക്ഷയും പരിഭ്രാന്തിയും വർദ്ധിച്ച് കുട്ടികൾ തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ ഇവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ വ്യക്തി വിവരങ്ങളോ ഇവരുടെ ഇപ്പോഴത്തെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഇതുവരെയും പുറത്തു വിട്ടിട്ടില്ല. എന്നാൽ, കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ചു എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഗുരുതരമായ ആരോപണമാണ് സ്കൂൾ അധികൃതർക്കെതിരെ വ്യാപകമായി ഉയരുന്നത്. സ്കൂളിൽ ഇതിനുമുമ്പും ഓജോബോഡിന്റെ ഉപയോഗം ഉണ്ടായിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങൾക്ക് വിദ്യാർത്ഥികൾക്ക് അനുവാദം കൊടുക്കുന്ന സ്കൂൾ അധികൃതരുടെ രീതി അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല എന്നുമാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിൽ എല്ലാവരിലും ഒരേ രോഗലക്ഷണമാണ് കണ്ടെത്തിയത്. ആകാംക്ഷയും പരിഭ്രാന്തിയും കൂടിയതിനെ തുടർന്ന് കുട്ടികളിലെ രക്തസമ്മർദ്ദം ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഇവർ തളർന്നു വീഴുകയായിരുന്നു എന്നാണ് ആശുപത്രിയിൽ നിന്നും പൊതുവിൽ പുറത്തു വരുന്ന റിപ്പോർട്ട്. പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ന്യൂയോര്‍ക്ക് പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

1886 -ൽ അമേരിക്കയിലാണ് ഓജോബോർഡ് കണ്ടുപിടിച്ചത്. മരിച്ചുപോയ വ്യക്തികളുടെ ആത്മാക്കളുമായി സംസാരിക്കാൻ സാധിക്കും എന്ന നിഗൂഢമായ വാദവുമായി പുറത്തിറക്കിയ ഓജോബോർഡ് കൗമാരക്കാരിലും സ്കൂൾ വിദ്യാർത്ഥികളിലും ആണ് ഏറെ സ്വാധീനം ചെലുത്തുന്നത്. വിദ്യാർഥികൾ കൂട്ടമായി ഇരുന്ന് ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നത് പല വിദ്യാലയങ്ങളിലും ഒരു പതിവായി മാറിയിരിക്കുകയാണ്. അമേരിക്കൻ വ്യവസായി എലിജ ബോണ്ട് ആണ് 1890 -കളിൽ ഇത് വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കിയത്.

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ