India@75 : കാക്കോരിയിൽ സർക്കാർ തീവണ്ടി തടഞ്ഞ് കൊള്ളയടിച്ച സ്വാതന്ത്ര്യസമരപ്രവർത്തകൻ -അഷ്‌ഫാഖുള്ള ഖാൻ

Published : Aug 03, 2022, 10:32 AM ISTUpdated : Aug 08, 2022, 03:32 PM IST
India@75 : കാക്കോരിയിൽ സർക്കാർ തീവണ്ടി തടഞ്ഞ് കൊള്ളയടിച്ച സ്വാതന്ത്ര്യസമരപ്രവർത്തകൻ -അഷ്‌ഫാഖുള്ള ഖാൻ

Synopsis

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് അഷ്‌ഫാഖുള്ള ഖാൻ.  

ഭഗത് സിംഗിനൊപ്പം ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ സ്ഥാപിച്ച യുവാവാണ് അഷ്‌ഫാഖുള്ള ഖാൻ.  ഇന്നത്തെ ഉത്തരപ്രദേശിലെ ഷാജഹാൻപൂരിലെ ഒരു പഠാൻ കുടുംബത്തിൽ ജനനം. ചെറുപ്പത്തിലേ സ്വാതന്ത്ര്യസമരപ്രവർത്തകൻ. 1922 ൽ ചൗരി ചാര അക്രമത്തെ തുടർന്ന് ഗാന്ധിജി നിസഹകരണസമരം  പിൻവലിച്ചതിൽ കടുത്ത പ്രതിഷേധമുള്ള യുവാക്കളിൽ ഖാനും ഉണ്ടായിരുന്നു.  

ഭഗത് സിങ്ങും ഖാനും മറ്റും ചേർന്ന് സായുധസമരത്തിനായി പുതിയ സംഘടന രൂപീകരിച്ചു. ഖാനും സഖാക്കളും ചേർന്ന്  ലക്നൗവിനടുത്ത് കാക്കോരിയിൽ സർക്കാർ തീവണ്ടി തടഞ്ഞ് കൊള്ളയടിച്ചത് വലിയ വാർത്തയും കേസുമായി. പക്ഷെ, പൊലീസിനെ കബളിപ്പിച്ച് അറസ്റ്റിൽ നിന്നും രക്ഷപ്പെട്ടു ഖാൻ. ദില്ലിയിലെത്തി രാജ്യം വിടാൻ ശ്രമിക്കുന്നതിനു മുമ്പ് ഒരു സുഹൃത്ത് ഖാനെ ഒറ്റികൊടുത്തു. 

അറസ്റ്റിലായ ഖാനെയും സഖാക്കാൾ രാം പ്രസാദ് ബിസ്മിൽ, രാജേന്ദ്ര ലാഹിരി, റോഷൻ സിങ് എന്നിവരെ  കാകോറി ഗൂഢാലോചനക്കേസിൽ ഫൈസാബാദ് ജയിലിൽ 1927 ഡിസംബർ 19  നു തൂക്കിലേറ്റി. പ്രശസ്ത ഹിന്ദി സിനിമ രംഗ് ദേ ബസന്തി ഖാന്റെയും കൂട്ടരുടെയും സാഹസികകഥയാണ്. ഉത്തരപ്രദേശിൽ 230 കോടി രൂപ മുടക്കി ഖാന്റെ പേരിൽ ഒരു ജീവശാസ്ത്രഉദ്യാനം ഉയരുന്നുണ്ട്. 

PREV
click me!

Recommended Stories

യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?