ബൈഡന്‍റെ പുറത്താകല്‍ പ്രവചിച്ച ജ്യോതിഷി, അടുത്ത യുഎസ് പ്രസിഡന്‍റിന്‍റെ പേരും വെളിപ്പെടുത്തി

Published : Jul 29, 2024, 02:57 PM IST
ബൈഡന്‍റെ പുറത്താകല്‍ പ്രവചിച്ച ജ്യോതിഷി, അടുത്ത യുഎസ് പ്രസിഡന്‍റിന്‍റെ പേരും വെളിപ്പെടുത്തി

Synopsis

പുതിയ പ്രസിഡന്‍റിന്‍റെ വരവ് 'വരാനിരിക്കുന്ന ഭ്രാന്തൻ കാര്യങ്ങൾക്ക്' വേണ്ടിയായിരിക്കുമെന്നും അവര്‍ പ്രവചിക്കുന്നു. 


ചൈനയിലെ പുതിയ തലമുറയില്‍ ജ്യോതിഷം പോലുള്ള വിശ്വാസങ്ങളില്‍ വിശ്വസിക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ജ്യോതിഷം പോലുള്ള വിശ്വാസങ്ങളില്‍ ആകൃഷ്ടരാകുന്നവരില്‍ ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും കുറവാണെന്ന പഠനവും പുറത്ത് വന്നത്.  അതേസമയം അമേരിക്കയില്‍ നിന്ന് മറ്റൊരു വാര്‍ത്ത പുറത്ത് വരികയാണ്. 2024 -ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായ ബൈഡന്‍റെ പിന്മാറ്റം പ്രവചിച്ച ജ്യോതിഷിയുടെ ഏറ്റവും പുതിയ പ്രവചനമാണ് അത്. ബൈഡന്‍റെ പിന്മാറ്റം പ്രവചിച്ചതിന് പിന്നാലെ വാര്‍ത്തകളില്‍ ഇടം നേടിയ 'ഇന്‍റർനെറ്റിലെ ഏറ്റവും കുപ്രസിദ്ധയുള്ള ജ്യോതിഷി' എന്ന് വിളിക്കപ്പെടുന്ന 40 -കാരിയായ ആമി ട്രിപ്പാണ് താരം. ആമിയുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലാകട്ടെ അടുത്ത യുഎസ് പ്രസിഡന്‍റ് ആരായിരിക്കുമെന്നാണ്. 

'തന്‍റെ പ്രൊഫഷണൽ വിജയത്തിന്‍റെ ഉന്നതി ആസ്വദിക്കുന്ന ഡോണാള്‍ഡ് ട്രംപ് തന്നെയായിരിക്കും അടുത്ത യുഎസ് പ്രസിഡന്‍റ്' എന്നാണ് ആമിയുടെ പ്രവചനം. അതേസമയം മുന്‍ പ്രസിഡന്‍റിന്‍റെ രണ്ടാം വരവ് 'വരാനിരിക്കുന്ന ഭ്രാന്തൻ കാര്യങ്ങൾക്ക്' വേണ്ടിയായിരിക്കുമെന്നും അവര്‍ അവകാശപ്പെടുന്നു. 'യുറാനസ് അതിന്‍റെ മധ്യസ്വർഗത്തിലാണ്. അത് അവന്‍റെ കരിയറിലും  ലക്ഷ്യങ്ങളിലും പ്രവചനാതീതമാണ്' ട്രംപിന്‍റെ വിജയം പ്രഖ്യാപിച്ച് കൊണ്ട് ആമി ട്രിപ്പ് പ്രവചിച്ചു. 2024 ലെ തെരഞ്ഞെടുപ്പില്‍ നിന്നും ബൈഡന്‍ എന്ന് പിന്മാറും എന്ന ആമിയുടെ പ്രവചനം യാഥാര്‍ത്ഥ്യമായതോടെ ഇവര്‍ക്ക് സമൂഹ മാധ്യമ ഉപയോക്താക്കളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. 

ഒരാഴ്ചയ്ക്കിടയിൽ പന്ത്രണ്ടിലേറെ കഴുതകളെ കാണാനില്ലെന്ന് പരാതി; 500 സിസിടിവി പരിശോധിക്കാൻ മധ്യപ്രദേശ് പോലീസ്

മുഖത്ത് വന്നിരുന്ന പ്രാണിയെ തല്ലിക്കൊന്നു, പിന്നാലെ ചൈനക്കാരന് ഇടത് കണ്ണ് നഷ്ടമായി

"ബൈഡന്‍ സ്ഥാനമൊഴിയുകയാണെങ്കിൽ അന്ന് 29 ഡിഗ്രി കാപ്രിക്കോൺ (മകരം രാശി) പൂർണ്ണചന്ദ്രനായിരിക്കും.  കാപ്രിക്കോൺ  സർക്കാരിനെയും വാർദ്ധക്യത്തെയും ഭരിക്കുന്നു. 29 ഡിഗ്രി ഒരു അവസാനമാണ്," ജൂലൈ 11 ന് ആമി തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ പ്രവചിച്ചു. ജൂലൈ 21 ന് അത് സംഭവിക്കുമെന്നും അവര്‍ പറഞ്ഞു. ആ സമയത്ത് പൂർണ്ണ ചന്ദ്രനായിരുന്നതിനാൽ ബൈഡൻ പോകുമെന്നും  പകരം 2024-ലെ സ്ഥാനാര്‍ത്ഥിയായി കമലാ ഹാരിസ് മത്സരിക്കുമെന്നുമായിരുന്നു ട്രിപ്പ് പ്രവചിച്ചത്. മാത്രമല്ല, സമീപ ഭാവിയില്‍ ബൈഡന്‍റെ ആരോഗ്യം നശിക്കുമെന്നും അവര്‍ പ്രവചിച്ചു. ഓഗസ്റ്റ് മാസം യുഎസിൽ ഏറെ ബുദ്ധിമുട്ടുള്ളതായിരിക്കുമെന്നും കൂടുതൽ രാഷ്ട്രീയ അസ്വസ്ഥതകൾ ഉണ്ടാകാമെന്നും ആമി ട്രിപ്പ് കണക്കുകൂട്ടുന്നു.  ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷൻ ഓഗസ്റ്റ് 19 നാണ് ആരംഭിക്കുന്നത്. അതേസമയം ബൈഡന്‍റെ പിന്മാറ്റത്തിന് പിന്നാലെ കമലയുടെ പ്രശസ്തി ഏറെ ഉയര്‍ന്നതായി യുഎസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. 

'സ്റ്റാർ വാർസ്' സ്വർണ്ണ ബിക്കിനിക്ക് ലേലത്തില്‍ ലഭിച്ചത് ഒരു കോടി നാല്പത്തിയാറ് ലക്ഷം രൂപ

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ