പാവം ലൂലൂ; മഞ്ഞിടിച്ചിലിൽ മലനിരകളിലൊറ്റപ്പെട്ടുപോയി, 50 മണിക്കൂറുകൾക്കുശേഷം അത്ഭുതകരമായ രക്ഷപ്പെടുത്തൽ

Published : Oct 18, 2026, 10:54 AM IST
LouLou

Synopsis

പരിചയസമ്പന്നരായ രണ്ട് പർവതാരോഹകർക്കൊപ്പം ചുഗാച്ച് സ്റ്റേറ്റ് പാർക്കിൽ സഞ്ചരിക്കുകയായിരുന്ന ലൂലൂ, അപ്രതീക്ഷിതമായി ഉണ്ടായ മഞ്ഞിടിച്ചിലിൽ പർവത നിരകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

മഞ്ഞിടിച്ചൽ, ആൾപ്പാർപ്പില്ലാത്ത മലനിരകളിൽ ഒറ്റപ്പെട്ട നായ; 50 മണിക്കൂറിനു ശേഷം അത്ഭുതകരമായ രക്ഷപ്പെടുത്തൽ

അലാസ്കയിൽ കടുത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കാണാതായ നാലു വയസ്സുള്ള നായയെ 50 മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ ജീവനോടെ കണ്ടെത്തി. പൂഡിൽ-ഹസ്കി ഇനത്തിൽപ്പെട്ട 'ലൂലൂ' എന്ന നായയാണ് കടുത്ത ശൈത്യത്തെയും ദുർഘടമായ സാഹചര്യങ്ങളെയും അതിജീവിച്ച് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഒക്ടോബർ 10-നാണ് സംഭവം. പരിചയസമ്പന്നരായ രണ്ട് പർവതാരോഹകർക്കൊപ്പം ചുഗാച്ച് സ്റ്റേറ്റ് പാർക്കിൽ സഞ്ചരിക്കുകയായിരുന്ന ലൂലൂ, അപ്രതീക്ഷിതമായി ഉണ്ടായ മഞ്ഞിടിച്ചിലിൽ പർവത നിരകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ഇരു പർവതാരോഹകർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ലൂലൂവിനെ കാണാതാവുകയായിരുന്നു.

ആ സമയത്ത് ബ്രയാൻ്റെ പങ്കാളിയായ ലോറൻ തന്റെ പിതാവിന്റെ 80-ാം ജന്മദിനാഘോഷത്തിനായി വിദേശത്തായിരുന്നു. ലൂലൂവിനെ കണ്ടെത്താൻ തനിക്ക് നേരിട്ടെത്താൻ കഴിയാത്തതിനാൽ, ലോറൻ ഓൺലൈൻ വഴി പ്രാദേശിക രക്ഷാപ്രവർത്തകരെയും ഹൈക്കിംഗ് ഗ്രൂപ്പുകളെയും ഡെപ്യൂട്ടിമാരെയും ബന്ധപ്പെടുകയായിരുന്നു.

തുടർന്ന് സ്മെൻ്റ്-ഡിറ്റക്ഷൻ ഡോഗ് ഉൾപ്പെടെ 20-ലധികം സന്നദ്ധപ്രവർത്തകർ തെരച്ചിലിനായി രംഗത്തിറങ്ങി. ലൂലൂവിന്റെ കഴുത്തിൽ ആപ്പിളിന്റെ എയർടാഗ് ഉണ്ടായിരുന്നെങ്കിലും, പ്രതികൂല കാലാവസ്ഥയും ദുർഘടമായ ഭൂപ്രകൃതിയും കാരണം ആദ്യഘട്ടത്തിൽ കൃത്യമായ സ്ഥാനം കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ഒടുവിൽ, ആകാശമാർഗ്ഗം നടത്തിയ തെരച്ചിലിനിടയിൽ പൈലറ്റുമാരായ അമാൻഡ ബാർക്കറും ഡേവ് ബെക്കറ്റും ലൂലൂവിന്റെ എയർടാഗ് സിഗ്നൽ കണ്ടെത്തി. വിദേശത്തിരുന്നുകൊണ്ട് ലോറൻ സാറ്റലൈറ്റ് ചിത്രങ്ങളും മാപ്പുകളും പരിശോധിച്ച് ലൊക്കേഷൻ കൃത്യമാക്കാൻ സഹായിച്ചു.

ഏകദേശം 50 മണിക്കൂറുകൾക്ക് ശേഷം പൈലറ്റുമാർ മഞ്ഞുമലനിരകളിൽ ലൂലൂവിനെ ജീവനോടെ കണ്ടെത്തുകയും സുരക്ഷിതമായി താഴെ എത്തിക്കുകയും ചെയ്തു. അപകടത്തിൽ ലൂലൂവിന്റെ ഒരു പല്ലിനും കാൽവിരലിനും ചെറിയ പരിക്കേറ്റിട്ടുണ്ടെങ്കിലും നിലവിൽ അവൾ സുഖം പ്രാപിച്ചുവരികയാണ്. ലൂലൂവിന്റെ കട്ടിയുള്ള രോമക്കുപ്പായവും, പുറത്തുകിടന്ന് ഉറങ്ങാനുള്ള ശീലവും, മലനിരകളിലെ മുൻകാല അനുഭവപരിചയവുമാണ് കടുത്ത തണുപ്പിനെ അതിജീവിക്കാൻ അവളെ സഹായിച്ചതെന്ന് ലോറൻ കരുതുന്നു.

PREV
Read more Articles on
click me!

Recommended Stories

'പുലർച്ചെ മൂന്നിന് ഉണരും, അതാണ് എന്റെ സമയം'; ചർച്ചയായി ഇന്ത്യൻ സിഇഒയുടെ ദിനചര്യ
തുണി മടക്കല്‍, പാത്രം കഴുകല്‍… റോബോട്ടുകളെ വീട്ടുജോലി പഠിപ്പിക്കണം, മാസം 85,000 വരെ ശമ്പളം