മതനിന്ദാ നിരോധനം നീങ്ങി; പാകിസ്ഥാനില്‍ വിക്കിപീഡിയ തിരിച്ചെത്തി

By Web TeamFirst Published Feb 8, 2023, 12:21 PM IST
Highlights

ഏത് ഉള്ളടക്കമാണ് പ്രശ്‌നമെന്ന സൂചന നല്‍കിയിരുന്നില്ല. പകരം  "എല്ലാ ആക്ഷേപകരമായ വസ്തുക്കളും നീക്കം ചെയ്യുന്നത് വരെ വിക്കിപീഡിയ ബ്ലോക്ക് ചെയ്‌തിരിക്കും" എന്നായിരുന്നു ഏജൻസി വക്താവ് അറിയിച്ചിരുന്നത്. 


രോ ദേശത്തിനും അതിന്‍റെതായ സാംസ്കാരിക സവിശേഷതകള്‍ ഉണ്ടായിരിക്കും. ലോകം മുന്നോട്ട് പോകുന്നുവെന്ന് നാം പറയുമ്പോഴും പലപ്പോഴും അതിന് വിരുദ്ധമായ ചില തീരുമാനങ്ങള്‍ എടുക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരാകും. അതാത് ദേശത്തെ അധികാരവുമായി ഏറെ അടുപ്പമുള്ള ശക്തികളാകും ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നില്‍. വര്‍ത്തമാനകാലത്ത് ലോകത്തെമ്പാടും മതനിന്ദ ഒരു പ്രധാനകുറ്റമായി തിരിച്ചെത്തുകയാണ്. ഏക മതവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ഇത്തരം കുറ്റങ്ങള്‍ക്ക് അതിന്‍റെതായ തീവ്രതയുമുണ്ടായിരിക്കും. 

കൂടുതല്‍ വായനയ്ക്ക്:  അവിശ്വസനീയം ഈ കൂടിക്കാഴ്ച; 58 വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍, അമ്മയെയും സഹോദരങ്ങളെയും കണ്ടെത്തി! 

മതരാഷ്ട്രമായ പാകിസ്ഥാനിലും മതനിന്ദ വലിയ കുറ്റമാണ്. മതനിന്ദാപരമായ ഉള്ളടക്കം പ്രസിദ്ധപ്പെടുത്തിയതിന്‍റെ പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിക്കിപീഡിയയ്ക്ക് പാകിസ്ഥാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഒടുവില്‍ പാക് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിലക്ക് നീക്കിയതിന് പിന്നാലെ ഇന്നലെ മുതല്‍ പാകിസ്ഥാനില്‍ വിക്കിപീഡിയ തിരിച്ചെത്തി. നേരത്തെ പാകിസ്ഥാനില്‍ ഫേസ്ബുക്കും യൂട്യൂബും ഇതിപോലെ മതനിന്ദാ നിരോധനം നേരിട്ടിരുന്നു. വാർത്താവിതരണ പ്രക്ഷേപണ മന്ത്രി മരിയം ഔറംഗസേബ് ഉത്തരവിന്‍റെ പകർപ്പ് ട്വീറ്റ് ചെയ്ത് കൊണ്ട് ഇങ്ങനെ എഴുതി: "വെബ്‌സൈറ്റ് (വിക്കിപീഡിയ) ഉടനടി പ്രാബല്യത്തിൽ വരുത്താൻ നിർദ്ദേശിച്ചതിൽ പ്രധാനമന്ത്രി സന്തോഷിക്കുന്നു."എന്ന്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുക വിക്കിമീഡിയ ഫൗണ്ടേഷന്‍ പാക് സര്‍ക്കാറിന്‍റെ ഉത്തരവിനെ സ്വാഗതം ചെയ്തു. പാകിസ്ഥാനിൽ വീണ്ടും ഓൺലൈൻ ട്രാഫിക് കാണാമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ മറുപടി പറഞ്ഞു. 

കൂടുതല്‍ വായനയ്ക്ക്: ആരാണ് നിങ്ങളുടെ പ്രിയപ്പെട്ട സ്രാവ്?; ഇന്ത്യന്‍ ജഡ്ജിമാരുടെ കുഞ്ഞന്‍ ചിത്രങ്ങള്‍ പങ്കുവച്ച് ഷാര്‍ക്ക് ടാങ്ക്

കഴിഞ്ഞ ആഴ്‌ചയായിരുന്നു വിക്കിപീഡിയയ്ക്ക് പാകിസ്ഥാന്‍ നിരോധം ഏര്‍പ്പെടുത്തിയത്. ദൈവനിന്ദ ആരോപിച്ച ഉള്ളടക്കം നീക്കം ചെയ്യാൻ പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻസ് അതോറിറ്റി വിക്കിപീഡിയയ്ക്ക് 48 മണിക്കൂർ സമയം നൽകി. എന്നാല്‍ ഏത് ഉള്ളടക്കമാണ് പ്രശ്‌നമെന്ന സൂചന നല്‍കിയിരുന്നില്ല. പകരം  "എല്ലാ ആക്ഷേപകരമായ വസ്തുക്കളും നീക്കം ചെയ്യുന്നത് വരെ വിക്കിപീഡിയ ബ്ലോക്ക് ചെയ്‌തിരിക്കും" എന്നായിരുന്നു ഏജൻസി വക്താവ് അറിയിച്ചിരുന്നത്. വിക്കിപീഡിയയിൽ എന്ത് ഉള്ളടക്കമാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നോ ആ ഉള്ളടക്കം എങ്ങനെ പരിപാലിക്കപ്പെടുന്നു എന്നതിനെക്കുറിച്ചോ വിക്കിമീഡിയ ഫൗണ്ടേഷൻ തീരുമാനങ്ങൾ എടുക്കുന്നില്ല. മാത്രമല്ല, ലോകമെമ്പാടുമുള്ള എഡിറ്റർമാരുടെ സമൂഹം എടുക്കുന്ന എഡിറ്റോറിയൽ തീരുമാനങ്ങളെ ഞങ്ങൾ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രൂക്ഷമായ മാധ്യമവിലക്ക് നേരിടുന്ന രാജ്യമാണ് പാകിസ്ഥാന്‍.  പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള ഒരു സിനിമ പ്രദർശിപ്പിച്ചതിനെ തുടര്‍ന്ന് 2012 മുതൽ 2016 വരെ പാകിസ്ഥാൻ യുട്യൂബിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അശ്ലീലവും അധാർമ്മികവുമായ ഉള്ളടക്കത്തിന്‍റെ പേരിൽ ടിക് ടോക്കിനും പാകിസ്ഥാന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 

കൂടുതല്‍ വായനയ്ക്ക്:  സാരി ഉടുത്ത് നദിയിലേക്ക് എടുത്ത് ചാടുന്ന സ്ത്രീകള്‍; അതിശയപ്പെടുത്തുന്ന വൈറല്‍ വീഡിയോ !

കൂടുതല്‍ വായനയ്ക്ക്:   ഇന്ത്യയിലെ പറക്കുന്ന ബോട്ട്'; സ്ഫടികം പോലെ തെളിഞ്ഞ ജലാശയത്തിലൂടെ നീങ്ങുന്ന ബോട്ടിന്‍റെ വീഡിയോ!

click me!