മുടി നീട്ടി വളർത്തിയതിന് വിദ്യാർത്ഥികൾക്ക് ശിക്ഷ, സ്കൂളിനെതിരെ ഹര്‍ജിയുമായി വിദ്യാർത്ഥികൾ

By Web TeamFirst Published Oct 24, 2021, 12:09 PM IST
Highlights

ഒരു ഒൻപത് വയസ്സുകാരൻ ലാറ്റിനോ ആണ്, കുടുംബത്തിന്റെ പൈതൃകത്തിന്റെ ഭാഗമായി അച്ഛനെയും അമ്മാവനെയും പോലെ മുടി നീട്ടി ധരിച്ചിട്ടുണ്ടെന്ന് സ്യൂട്ട് പറയുന്നു.

സ്കൂളുകള്‍ പല നയങ്ങളും ഉണ്ടാക്കാറുണ്ട്. ഉദാഹരണത്തിന് ചില വസ്ത്രങ്ങള്‍ അനുവദിക്കാതിരിക്കുക, മുടി മുറിക്കണമെന്ന് പറയുക അങ്ങനെ. എന്നാല്‍, ടെക്സാസില്‍(texas) ആണ്‍കുട്ടികള്‍ മുടി വളര്‍ത്തി വരരുത് എന്ന സ്കൂളിന്‍റെ(school) നയത്തിനെതിരെ ഏഴ് വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയുമായി മുന്നോട്ട് പോവുകയാണ്. ഒമ്പത് വയസ്സുള്ള കുട്ടിയെ ഒരു മാസത്തേക്ക് സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്യുകയും നീണ്ട മുടിക്ക് ശിക്ഷയായി ഇടവേളകളും സാധാരണ കിട്ടുന്ന ഉച്ചഭക്ഷണ ഇടവേളകളും നിഷേധിക്കുകയും ചെയ്തു. 

അവനും 7 മുതൽ 17 വയസ്സുവരെയുള്ള മറ്റ് വിദ്യാർത്ഥികളും പറയുന്നത്, ഈ നയം ഭരണഘടനയെയും ടൈറ്റില്‍ IX-നെയും ലംഘിക്കുന്നു എന്നാണ്. ഇത് ലിംഗ വിവേചനം തടയുന്ന ഫെഡറൽ നിയമമാണ്. കേസ് പരിഗണിക്കുന്നതായി സ്കൂൾ ഡിസ്ട്രിക്റ്റ് വ്യാഴാഴ്ച പറഞ്ഞു. 'മഗ്നോളിയ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്ട്  വ്യത്യസ്ത വീക്ഷണങ്ങളെ മാനിക്കുന്നു, മാറ്റത്തിനായി വാദിക്കാനുള്ള പൗരന്മാരുടെ അവകാശങ്ങളെ ഞങ്ങൾ മാനിക്കുന്നു' എന്ന് വക്താവ് ഡെനിസ് മെയേഴ്സ് യുഎസ് മാധ്യമത്തിന് അയച്ച ഇമെയിലിൽ പറഞ്ഞു. 

Latest Videos

അതിന്റെ ഡ്രസ് കോഡ് നയമനുസരിച്ച്, ആൺകുട്ടികൾക്ക് അവരുടെ കണ്ണുകൾക്ക് മുകളിലോ, ചെവിയുടെ താഴെയോ, ഷർട്ട് കോളറിന്റെ അടിയിലോ എത്തുന്ന പോലെ മുടി വളര്‍ത്താന്‍ കഴിയില്ല. വിദ്യാർത്ഥികൾക്ക് വേണ്ടി അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ഓഫ് ടെക്സാസ് (ACLU) വ്യാഴാഴ്ച ഫയൽ ചെയ്ത സ്യൂട്ട്, കുട്ടികള്‍ക്ക് നേരിടേണ്ടി വന്ന ലിംഗവിവേചനമാണ് ഇത് എന്ന് പറഞ്ഞു. ആറ് ആണ്‍കുട്ടികള്‍ക്കും ഒരു നോണ്‍ബൈനറി വിദ്യാര്‍ത്ഥിക്കും മുടി നീട്ടിയതിന്റെ പേരിൽ വിവിധ ശിക്ഷകള്‍ സ്കൂള്‍ നല്‍കിയിരുന്നു.

ഒരു ഒൻപത് വയസ്സുകാരൻ ലാറ്റിനോ ആണ്, കുടുംബത്തിന്റെ പൈതൃകത്തിന്റെ ഭാഗമായി അച്ഛനെയും അമ്മാവനെയും പോലെ മുടി നീട്ടി ധരിച്ചിട്ടുണ്ടെന്ന് സ്യൂട്ട് പറയുന്നു. മറ്റൊരാൾ, ഒരു 11 വയസ്സുകാരൻ, നോണ്‍ ബൈനറിയാണ് എന്നും ഹര്‍ജി വാദിക്കുന്നു. ഇരുവര്‍ക്കും സ്കൂള്‍ ശിക്ഷ നല്‍കിയിരുന്നു. അതില്‍ സസ്പെന്‍ഷനും പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വിലക്കും ഉള്‍പ്പെടുന്നു. 

'ഒരു കുട്ടി എങ്ങനെ മുടി വളര്‍ത്തണം, വളര്‍ത്തരുത് എന്നൊക്കെ പറയാന്‍ ഇവരാരാണ്' എന്ന് കുട്ടികളിലൊരാളുടെ രക്ഷിതാവ് ചോദിക്കുന്നു. കഴിഞ്ഞ വർഷം ടെക്‌സാസിലെ ACLU നടത്തിയ ഒരു സർവേയിൽ, സംസ്ഥാനത്തെ 500-ഓളം പബ്ലിക് സ്‌കൂളുകളില്‍ ആൺകുട്ടികൾക്ക് മാത്രമായി മുടി വളര്‍ത്തുന്നതിനെതിരെ നയങ്ങളുണ്ട് എന്ന് പറയുന്നു. 


 

click me!