പൊടിക്കുപോലും മേക്കപ്പ് ഇല്ലാതെ സൗന്ദര്യറാണിയാവാന്‍ ഒരുങ്ങി ഒരു സുന്ദരി!

By Web TeamFirst Published Aug 27, 2022, 6:19 PM IST
Highlights

'ഒരാള്‍ സ്വന്തം ചര്‍മ്മത്തില്‍ സന്തുഷ്ടയാണെങ്കില്‍ മേക്കപ്പ് കൊണ്ട് മുഖം മറയ്ക്കാന്‍ പാടില്ല എന്നാണ് അവള്‍ പറയുന്നത്. 'നമ്മുടെ പോരായ്മകള്‍ നമ്മളെ നാം ആക്കുന്നു, അതാണ് ഓരോ വ്യക്തിയെയും വ്യത്യസ്തമാക്കുന്നത് '-അവര്‍ കൂട്ടിച്ചേര്‍ത്തു. 

സൗന്ദര്യ മത്സരങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം വരുന്നത് മേക്കപ്പും ഹെയര്‍ സ്‌റ്റൈലും ഒക്കെയാണ്. എന്നാല്‍ ഇതൊന്നുമില്ലാതെയും സൗന്ദര്യം മത്സരത്തില്‍ പങ്കെടുക്കാനും എല്ലാവരുടെയും ശ്രദ്ധ കേന്ദ്രം ആകാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പെണ്‍കുട്ടി. 

മേക്കപ്പ് ഇല്ലാതെ സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത ആദ്യ സൗന്ദര്യ റാണിയായി മിസ് ഇംഗ്ലണ്ട്‌ഫൈനല്‍ പട്ടികയില്‍ ഇടം നേടിയത് മെലിസ റൗഫ് ആണ്. സൗത്ത് ലണ്ടനില്‍ നിന്നുള്ള 20 കാരിയായ മെലിസ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. സീറോ മേക്കപ്പ് ലുക്ക് തിരഞ്ഞെടുത്താണ് അവള്‍ സെമിഫൈനലിലെത്തിയത്.  

ഈ ഒക്ടോബറില്‍ ആണ് ഫൈനല്‍ മത്സരം നടക്കുക. മത്സരത്തില്‍ മെലീസ കിരീടം ചൂടിയാല്‍ അതൊരു ചരിത്രമായി മാറും.

'ഒരാള്‍ സ്വന്തം ചര്‍മ്മത്തില്‍ സന്തുഷ്ടയാണെങ്കില്‍ മേക്കപ്പ് കൊണ്ട് മുഖം മറയ്ക്കാന്‍ പാടില്ല എന്നാണ് അവള്‍ പറയുന്നത്. 'നമ്മുടെ പോരായ്മകള്‍ നമ്മളെ നാം ആക്കുന്നു, അതാണ് ഓരോ വ്യക്തിയെയും വ്യത്യസ്തമാക്കുന്നത് '-അവര്‍ കൂട്ടിച്ചേര്‍ത്തു. 

ചെറുപ്പം മുതല്‍  മേക്കപ്പ് ഇടുന്ന വ്യക്തിയായിരുന്നു താനെന്നാണ് മെലീസ പറയുന്നത്. എന്നാല്‍ തന്റെ സ്വപ്നത്തിലേക്കുള്ള പടികള്‍ ഓരോന്നും ചവിട്ടി ഒടുവില്‍ സെമിഫൈനലില്‍ എത്തിയപ്പോള്‍ ഇനി മേക്കപ്പ് വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. താന്‍ ആരാണോ അങ്ങനെ തന്നെ മത്സരത്തില്‍ പങ്കെടുക്കണമെന്ന് അവള്‍ ആഗ്രഹിച്ചു. 

'എന്റെ സ്വന്തം ചര്‍മ്മത്തില്‍ ഞാന്‍ സുന്ദരിയാണെന്ന് മുമ്പൊന്നും എനിക്ക് തോന്നിയിട്ടില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ എന്റെ സ്വന്തം ചര്‍മത്തില്‍ സംതൃപ്തയാണ്. മറ്റൊന്നും അതിന്റെ മാറ്റുകൂട്ടാന്‍ കൂട്ടിച്ചേര്‍ക്കണം എന്ന് എനിക്ക് ഇപ്പോള്‍ തോന്നാറില്ല.' ആരെയും ആകര്‍ഷിക്കുന്നതാണ് മെലീസയുടെ ഈ വാക്കുകള്‍ .

തന്റെ ഈ എളിയ ശ്രമത്തിലൂടെ മറ്റ് സ്ത്രീകളെയും അവരവരുടെ സ്വാഭാവിക സൗന്ദര്യം തിരിച്ചറിയാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഈ 20 കാരി പറയുന്നു. അതുകൊണ്ടാണ് കൃത്രിമത്വങ്ങള്‍ ഒന്നുമില്ലാത്ത ഒരു ക്യാറ്റ് വാക്ക് തന്റെ സ്വപ്നവേദിയില്‍ നടത്താന്‍ താന്‍ ആഗ്രഹിക്കുന്നതെന്നും മെലീസ പറയുന്നു.

ഏതായാലും നിരവധി പേരാണ് മെലീസയ്ക്ക് ആശംസകളും ആയി എത്തിയിട്ടുള്ളത്.


 

click me!