മക്കളില്ല, വളർത്തുനായയ്ക്ക് വേണ്ടി ഒരുമാസം ചെലവഴിക്കുന്നത് 15,000 രൂപ!

Published : Mar 26, 2026, 08:10 AM IST
dog

Synopsis

ബെംഗളൂരുവിലെ കുട്ടികളില്ലാത്ത ദമ്പതികൾ തങ്ങളുടെ വളർത്തുനായയ്ക്ക് വേണ്ടി പ്രതിമാസം ചെലവഴിക്കുന്നത് 15,000 രൂപ. നായയുടെ ഭക്ഷണം, പരിചരണം, കളിപ്പാട്ടങ്ങൾ എന്നിവയ്ക്ക് സ്വന്തം കാര്യങ്ങളേക്കാൾ പ്രാധാന്യം നൽകുന്നവരാണ് ഇവര്‍. വൈറലായി പോസ്റ്റ്. 

വളർത്തുനായകളെ ഇന്ന് പലപ്പോഴും ആളുകൾ വീട്ടിലെ അം​ഗത്തെ പോലെയാണ് കാണുന്നത്. കുട്ടികൾ വേണ്ടെന്ന് വയ്ക്കുന്ന പലരും നായകളെയും പൂച്ചകളെയും മക്കളെ പോലെ നോക്കി വളർത്തുന്നതും സാധാരണമാവുകയാണ്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ബെം​ഗളൂരുവിലുള്ളവരാണ് ഈ ദമ്പതികൾ. 'ഡിങ്ക്വാഡ്' (DINKWAD - Double Income, No Kids, With A Dog) അഥവാ കുട്ടികളില്ലാത്ത, ജോലി ചെയ്യുന്ന ദമ്പതികൾ തങ്ങളുടെ വളർത്തുനായയുടെ പരിചരണത്തിനായി വലിയ തുക ചെലവഴിക്കുന്നതിനെ കുറിച്ചാണ് ഗോക്വസ്റ്റ് സ്ഥാപകൻ ഗഗൻ അറോറ ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ചത്.

ഇന്ദിരാനഗറിലെ ഒരു ടെക്കി ദമ്പതികളുടെ വീട്ടിലെ കാഴ്ചകളാണ് അറോറ വിവരിച്ചത്. സ്വന്തം ഭക്ഷണത്തെക്കാൾ കൂടുതൽ ശ്രദ്ധ നായയുടെ ഭക്ഷണ കാര്യത്തിൽ ഇവർ കാണിക്കുന്നുണ്ട് എന്നാണ് അറോറ പറയുന്നത്. നായയുടെ ഭക്ഷണം, ഗ്രൂമിംഗ്, മരുന്നുകൾ, കളിപ്പാട്ടങ്ങൾ എന്നിവയ്ക്കായി പ്രതിമാസം 12,000 രൂപ മുതൽ 15,000 രൂപ വരെയാണത്രെ ഈ ദമ്പതികൾ ചെലവഴിക്കുന്നത്. 2,400 രൂപയുടെ ഡോ​ഗ് ഫുഡ്, പ്രോബയോട്ടിക് സപ്ലിമെന്റുകൾ, കൃത്യമായി ലേബൽ ചെയ്ത പ്രത്യേകം ഭക്ഷണങ്ങൾ എന്നിവയ്ക്കായി ഫ്രിഡ്ജിൽ പ്രത്യേക ഇടം തന്നെ മാറ്റിവെച്ചിട്ടുണ്ട്. സ്വന്തം കാര്യത്തിൽ ലാഭം നോക്കുന്നവർ പോലും പ്രിയപ്പെട്ട വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ലെന്നാണ് അറോറ പറയുന്നത്.

കുട്ടികളില്ലാത്ത ദമ്പതികൾക്ക് വളർത്തുമൃഗങ്ങളോടുള്ള അടുപ്പം കൂടുന്നതും അവർക്കായി എത്ര പണം വേണമെങ്കിലും ചെലവാക്കാൻ സാധിക്കുന്നതും വളർത്തുമൃ​ഗങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന വിപണിയിൽ‌ തന്നെ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. അറോറയുടെ പോസ്റ്റിന് താഴെ സമാനമായ അനുഭവങ്ങളുമായി നിരവധി പേരാണ് കമന്റ് നൽകിയിരിക്കുന്നത്. തങ്ങൾ സാധാരണ ഭക്ഷണം കഴിക്കുമ്പോഴും നായയ്ക്ക് ഓർഗാനിക് ഭക്ഷണമാണ് നൽകുന്നതെന്നാണ് ചിലർ കുറിച്ചത്.

PREV
Read more Articles on
click me!

Recommended Stories

പെങ്ങൾ അടിമയായി, ദിവസം 10 മണിക്കൂർ ഫോണിൽ, ചാറ്റിം​ഗ് എഐ ചാറ്റ്‍ബോട്ടുകളുമായി? ആശങ്ക പങ്കുവച്ച് സഹോദരൻ
ബാറ്ററി അഴിച്ചുമാറ്റി, പകരം നായ, വായ മൂടിക്കെട്ടി, സൈക്കിളുമായി റോഡിലേക്ക്, ഉടമയ്ക്കെതിരെ വ്യാപക പ്രതിഷേധം