ലോകത്തിലേക്കും വച്ച് വലിയ ചുണ്ട്, ഇതിനായി 30 കുത്തിവയ്പ്പുകൾ, ലോകം നിറയെ ആരാധകർ

Published : Sep 05, 2022, 10:45 AM IST
ലോകത്തിലേക്കും വച്ച് വലിയ ചുണ്ട്, ഇതിനായി 30 കുത്തിവയ്പ്പുകൾ, ലോകം നിറയെ ആരാധകർ

Synopsis

ഏതായാലും മറ്റ് രാജ്യങ്ങളിലൊക്കെ യാത്ര ചെയ്യുമ്പോൾ ചുറ്റുമുള്ള ആളുകൾ തന്നെ നോക്കാറുണ്ട് എന്നും പൊസിറ്റീവും നെ​ഗറ്റീവും ആയിട്ടുള്ള ഒരുപാട് കമന്റുകൾ കേൾക്കേണ്ടി വരാറുണ്ട് എന്നും അവൾ പറയുന്നു.

ഒരു ഇൻഫ്ലുവൻസർ തന്റെ ആരാധകർ തനിക്ക് വേണ്ടി എന്തും ചെയ്യാൻ ഒരുക്കമാണ് എന്ന് അവകാശപ്പെടുകയാണ്. അവധിക്കാലം ആഘോഷിക്കാനായി എവിടേക്കുമുള്ള യാത്ര, ഫ്ലൈറ്റ് ചെലവ് എല്ലാം ഒരുക്കാൻ അവർ തയ്യാറാണത്രെ. ഈ ഇൻഫ്ലുവൻസറുടെ പ്രത്യേകത എന്താണ് എന്നോ, ലോകത്തിലേക്കും വച്ച് വലിയ ചുണ്ടാണ് ഇവർക്ക്. ആൻഡ്രിയ ഇവാനോവ എന്നാണ് അവരുടെ പേര്. ബൾ​ഗേറിയയിലാണ് താമസം. ഈ ലുക്ക് കാരണം 20k ഫോളോവേഴ്സാണ് ആൻഡ്രിയയ്ക്കുള്ളത്. 

@andrea88476 , ഇതാണ് അവളുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട്. തന്റെ ചുണ്ടുകളിൽ 30 ഹൈലൂറോണിക് ആസിഡ് കുത്തിവയ്പ്പുകൾ നടത്തിയെന്നും അതിൽ റെക്കോർഡിട്ടു എന്നും ആൻഡ്രിയ അവകാശപ്പെടുന്നു. അവളുടെ ഈ ലുക്ക് കാരണം ലോകം മുഴുവനും യാത്ര ചെയ്യാനായി അവൾക്ക് വേണ്ടി പണം ചെലവഴിക്കാൻ അവളുടെ ആരാധകർ തയ്യാറാണത്രെ. 

ഡെയ്‍ലി സ്റ്റാറിനോട് സംസാരിക്കവെ ആൻഡ്രിയ പറഞ്ഞത് ഇങ്ങനെ: “ദിവസം മുഴുവനും ലോകത്തിന്റെ പല ഭാ​ഗത്ത് നിന്നും എനിക്ക് ആരാധകർ മെസേജ് അയക്കാറുണ്ട്. ആയിരക്കണക്കിന് മെസേജാണ് ഇങ്ങനെ എനിക്ക് കിട്ടാറുള്ളത്. അവരെല്ലാം അവരുടെ രാജ്യത്ത് ചെല്ലാനും അവർക്കൊപ്പം വെക്കേഷൻ ആഘോഷിക്കാനും എന്നോട് ആവശ്യപ്പെടുന്നു. എന്നാൽ, ഞാൻ ഇന്നു വരേയും ഒരു ആരാധകനോടൊപ്പം വെക്കേഷൻ ആഘോഷിച്ചിട്ടില്ല. പക്ഷേ, ഒരു ദിവസം ഞാൻ പോകും.“ 

ഇപ്പോൾ പാട്ടുകാരി കൂടിയായ ആൻഡ്രിയ യാത്ര ചെയ്യാറുള്ളത് അവളുടെ സം​ഗീതമത്സരങ്ങളുമായി ബന്ധപ്പെട്ട് മാത്രമാണ്. അതിൽ ഏറ്റവും അധികം പോയിട്ടുള്ളതും ഇഷ്ടപ്പെട്ടതും തുർക്കിയും ​ഗ്രീസുമാണ് എന്നും അവൾ പറയുന്നു. 

ചുണ്ടിന് കൂടാതെ കവിളിനും മറ്റുമായും ഒരുപാട് സർജറികൾ ആൻഡ്രിയ ചെയ്തിട്ടുണ്ട്. മിക്കവാറും പുറത്ത് നിന്നാണ് ഇതെല്ലാം ചെയ്തിട്ടുള്ളത്. മറ്റ് രാജ്യങ്ങളിൽ നല്ല പ്ലാസ്റ്റിക് സർജന്മാരും ക്ലിനിക്കുകളും ഉള്ളതാണ് അതിന് കാരണം എന്നാണ് ആൻഡ്രിയ പറയുന്നത്. 

ഏതായാലും മറ്റ് രാജ്യങ്ങളിലൊക്കെ യാത്ര ചെയ്യുമ്പോൾ ചുറ്റുമുള്ള ആളുകൾ തന്നെ നോക്കാറുണ്ട് എന്നും പൊസിറ്റീവും നെ​ഗറ്റീവും ആയിട്ടുള്ള ഒരുപാട് കമന്റുകൾ കേൾക്കേണ്ടി വരാറുണ്ട് എന്നും അവൾ പറയുന്നു. പലയിടത്തു നിന്നും ആളുകൾ ആരാധനയോടെ നോക്കാറുണ്ട്. അവർക്കൊപ്പം ചിത്രങ്ങളെടുക്കാൻ ആവശ്യപ്പെടാറുണ്ട്. അതെല്ലാം സന്തോഷം നിറഞ്ഞ കാര്യങ്ങളാണ് എന്നും ആൻഡ്രിയ പറയുന്നു. 

ഈ വലിയ ചുണ്ടുകൾ കാരണം ചില കാര്യങ്ങൾ ആൻഡ്രിയയ്ക്ക് ശ്രദ്ധിക്കേണ്ടതും ഉണ്ട്. ചുണ്ട് ഇടയ്ക്കിടെ ലിപ് ബാമും മറ്റും ഉപയോ​ഗിച്ചില്ലെങ്കിൽ വരണ്ടുപോകും എന്നുള്ളത് കൊണ്ട് അതൊക്കെ കൊണ്ടാണ് എപ്പോഴും അവളുടെ യാത്ര. 

PREV
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി