ഒരിക്കലും മണ്ണിൽ കാലുകുത്താൻ ഇഷ്ടപ്പെടാത്തൊരു പക്ഷി! മനുഷ്യരെ കാണണം എന്നേയില്ല!

Published : Jan 12, 2022, 12:54 PM IST
ഒരിക്കലും മണ്ണിൽ കാലുകുത്താൻ ഇഷ്ടപ്പെടാത്തൊരു പക്ഷി! മനുഷ്യരെ കാണണം എന്നേയില്ല!

Synopsis

ആൺപക്ഷിയും, പെൺപക്ഷിയും കാഴ്ചയിൽ ഒരുപോലെയാണ്. എന്നാൽ, പെൺപക്ഷികൾ ആണുങ്ങളേക്കാൾ അൽപ്പം കൂടുതൽ അലസതയുള്ളവരാണെന്ന് കരുതപ്പെടുന്നു. ഇന്ത്യയെ കൂടാതെ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബർമ്മ, ചൈന തുടങ്ങിയിടങ്ങളിലും ഇവയെ കാണാം. 

നമുക്ക് ചുറ്റിലും നോക്കിയാൽ, പലതരം വിചിത്ര സ്വഭാവമുള്ള പക്ഷികളെ(Birds) കാണാം. അവയിൽ ഭൂരിഭാഗവും മരങ്ങളിൽ കൂടുവയ്ക്കുകയും, ആകാശത്ത് പറക്കുകയും, മണ്ണിൽ ഇറങ്ങി വന്ന് പ്രാണികളെയും, ധാന്യങ്ങളും കൊത്തിത്തിന്നുകയും ചെയ്യുന്നു. എന്നാൽ, ഒരിക്കൽ പോലും മണ്ണിൽ കാലുകുത്താത്ത ഒരിനം പക്ഷികളുണ്ട്, ഹരിയാൽ(Hariyal). അവ ഒരിക്കലും നിലത്ത് നില്‍ക്കുന്നത് നമുക്ക് കാണാൻ സാധിക്കില്ല.

അതിനെ ഒറ്റനോട്ടത്തിൽ കണ്ടാൽ പ്രാവാണെന്ന് തോന്നും. മഞ്ഞയും, പച്ചയും, ഇളം ചാരനിറവും കലർന്നതാണ് അവയുടെ നിറം. അതിന്റെ ഈ നിറങ്ങൾ മൂലമാണ് അതിനെ ഹരിയാൽ എന്ന് വിളിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. ആൽമരം പോലുള്ള ഉയരമുള്ള മരങ്ങളിൽ മാത്രമേ ഇത് കൂടുണ്ടാക്കൂ. ഉണക്കപ്പുല്ലും, വൈക്കോലും ഉപയോഗിച്ചാണ് ഇത് കൂടൊരുക്കുന്നത്. ഇലകൾ, പഴങ്ങൾ, പൂമൊട്ടുകൾ, വിത്തുകൾ, ധാന്യങ്ങൾ, ചെറിയ ചെടികളുടെ മുളകൾ എന്നിവ കഴിക്കാനാണ് ഹരിയാൽ പക്ഷിയ്ക്ക് ഇഷ്ടം. മാത്രവുമല്ല, അത്തിപ്പഴം, എൽഡർ മരം, കാട്ടത്തി മുതലായവയുടെ ഇലകളും അവ തിന്നുന്നു. കൂടാതെ പ്ലം പോലുള്ള പഴുത്ത പഴങ്ങളും അവയ്ക്ക് വളരെ ഇഷ്ടമാണ്.  

ഈ പക്ഷിയുടെ കൊക്ക് കട്ടിയുള്ളതും ശക്തവുമാണ്. ഹരിയാൽ പക്ഷിയെ പച്ചപ്രാവ് എന്നും വിളിക്കുന്നു. ഭക്ഷണം കഴിക്കാനും, കൂടൊരുക്കാനും മുകളിൽ തന്നെ കഴിയാമെങ്കിലും, വെള്ളം കുടിക്കാൻ താഴെ ഇറങ്ങിയല്ലേ പറ്റൂ എന്ന് ചിന്തിക്കുന്നുണ്ടോ? അതിനും ഒരു വഴി അത് കണ്ടിട്ടുണ്ട്. മരങ്ങളുടെ പഴങ്ങളിലും ഇലകളിലും തങ്ങി നിൽക്കുന്ന വെള്ളത്തുള്ളികളും, മഞ്ഞുകണങ്ങളും കുടിച്ചാണ് അവ ദാഹം തീർക്കുന്നത്. എന്തുകൊണ്ടായിരിക്കും ഇത് മണ്ണിൽ കാലു കുത്താത്തത്? ഹരിയാൽ പക്ഷികൾ പൊതുവെ നാണം കുണുങ്ങികളാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ മനുഷ്യരെ കണ്ടാൽ അവ ഒഴിഞ്ഞു മാറുന്നു.

മനുഷ്യരുടെയും, മറ്റ് ജീവികളുടെയും മുന്നിൽ പെടുന്നത് ഒഴിവാക്കാൻ അവ തങ്ങളുടെ ജീവിതകാലം മുഴുവൻ മരങ്ങളിൽ കഴിച്ചു കൂട്ടുന്നു. കൂടുതൽ സമയവും അലസതയിൽ ചെലവഴിക്കുന്ന ഈ പക്ഷിയുടെ ആയുസ്സ് 26 വർഷം വരെയാണ്. അതിന്റെ ശബ്ദം വളരെ മധുരതരമാണ്.  ഈ സസ്യഭുക്ക് മഹാരാഷ്ട്രയുടെ സംസ്ഥാന പക്ഷി കൂടിയാണ്. മഹാരാഷ്ട്രയുടെ സ്വന്തമാണെങ്കിലും, ഉത്തർപ്രദേശിലാണ് പക്ഷിയെ കൂടുതലായും കണ്ട് വരുന്നത്. അതിന്റെ നീളം മൂന്ന് സെന്റീമീറ്ററാണ്. ആൺപക്ഷിയും, പെൺപക്ഷിയും കാഴ്ചയിൽ ഒരുപോലെയാണ്. എന്നാൽ, പെൺപക്ഷികൾ ആണുങ്ങളേക്കാൾ അൽപ്പം കൂടുതൽ അലസതയുള്ളവരാണെന്ന് കരുതപ്പെടുന്നു. ഇന്ത്യയെ കൂടാതെ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബർമ്മ, ചൈന തുടങ്ങിയിടങ്ങളിലും ഇവയെ കാണാം. ഈ പക്ഷി ഒരു സാമൂഹിക പക്ഷിയാണ്. അതുകൊണ്ടാണ് ഈ പക്ഷി മനുഷ്യരെപ്പോലെ കൂട്ടത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നത്. അഞ്ച് മുതൽ 10 വരെ പക്ഷികളടങ്ങുന്നതാണ് ഇവയുടെ ഓരോ സംഘവും. മാംസം മൃദുവായത് മൂലം, വലിയ രീതിയിൽ ഇവ വേട്ടയാടപ്പെടുന്നു. 

PREV
click me!

Recommended Stories

ബെംഗളൂരുവിൽ രണ്ട് മുറി ഫ്ലാറ്റിന് മാസവാടക 70,000 രൂപ വാടക; 4 ലക്ഷം അഡ്വാൻസ്! സോഷ്യൽ മീഡിയയിൽ ചർച്ച
"മാസം 1.3 ലക്ഷം രൂപ കിട്ടിയിട്ടും പണം എങ്ങോട്ട് പോകുന്നെന്ന് അറിയില്ല": വൈറലായി യുവാവിന്‍റെ റെഡ്ഡിറ്റ് പോസ്റ്റ്